topnews

ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി

തിരുവനന്തപുരം. ഷാരോണ്‍ വധക്കേസില്‍ ഒന്നാം പ്രതിയായ ഗ്രീഷ്മയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേരളത്തില്‍ വലിയ വിവാദം ഉണ്ടാക്കിയ കേസായിരുന്നു ഷാരോണ്‍ വധക്കേസ്. കേസ് പോലീസ് തെളിയിച്ചത് മുതല്‍ കേസിലെ ഒന്നാം പ്രതിയായ ഗ്രീഷ്മ അട്ടക്കുളങ്ങരയിലെ ജയിലിലാണ് കഴിയുന്നത്. ഗ്രീഷ്മയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ താമസിപ്പിച്ച് വിചാരണ നടത്തണമെന്ന് കോടതിയില്‍ ഷാരോണിന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു.

ഇത് കോടതി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ ഈ കാലയളവില്‍ പ്രതിക്ക് ജാമ്യാപേക്ഷ നല്‍കാമെന്ന് കോടതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയില്‍ പ്രതി ജാമ്യത്തിന് അപേക്ഷ നല്‍കിയത്. അതേസമയം കേസിന്റെ വിചാരണ നടപടി വൈകാതെ ആരംഭിക്കുമെന്നാണ് വിവരം. കേസ് ആദ്യം പാറശ്ശാല പോലീസും പിന്നീട് ക്രൈംബ്രാഞ്ചുമാണ് അന്വേഷിച്ചത്. കീടനാശിനി കയ്പുള്ള കഷായത്തില്‍ കലര്‍ത്തി നല്‍കി കൊലപ്പെടുത്തി എന്നാണ് കേസ്.

കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ ഷാരോണ്‍ രാജിനെ സെക്‌സ് ചാറ്റിലൂടെ വീട്ടിലേക്ക് വിളിച്ച് വരുത്തി വിഷം നല്‍കുകയായിരുന്നു. കേസില്‍ അമ്മ സിന്ധുവും അമ്മാവന്‍ നിര്‍മല കുമാരനും തെളിവ് നശിപ്പിക്കാന്‍ സഹായിച്ചുവെന്നും കുറ്റപത്രത്തില്‍ പറയുന്നു. ഗ്രീഷ്മയുടെ ആദ്യ ഭര്‍ത്താവ് മരിച്ച് പോകുമെന്ന് ജാതകത്തില്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഷാരോണുമായി ഇവര്‍ രഹസ്യ വിവാഹം നടത്തി. പിന്നീട് ആദ്യ വിവാഹം ഒഴിപ്പിക്കുവാന്‍ ഇവര്‍ കൊലപാതകവും നടത്തിയെന്നാണ് പോലീസ് പറയുന്നത്.

Karma News Network

Recent Posts

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

43 mins ago

ജൂതപട ലബനോനിലേക്ക് കടന്നു, ഇസ്രായേലിനെ ആരു തളയ്ക്കും, പൗരന്മാരോട് തിരികെ വരൻ അറബ് രാജ്യങ്ങൾ

ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…

1 hour ago

ലോകകപ്പ് കിരീടം, ഇന്ത്യൻ ടീമിന് 125 കോടി രൂപ പാരിതോഷികം നൽകുമെന്ന് ബിസിസിഐ

ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…

2 hours ago

കാൽ നൂറ്റാണ്ടിന് ശേഷം അമ്മ’ ജനറൽ ബോഡി മീറ്റിം​ഗിലെത്തി സുരേഷ് ​ഗോപി,

27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിം​ഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…

2 hours ago

തീര്‍ഥാടകർക്ക് നേരെയുണ്ടായ ഭീകരാക്രമണം, ജമ്മുവില്‍ അഞ്ചിടത്ത് എന്‍.ഐ.എ. പരിശോധന

ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…

3 hours ago

ഗവർണർക്കെതിരെ കേസ് നടത്താൻ വി.സിമാർ ചെലവിട്ടത് 1.13 കോടി, അതും യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന്

തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്‌സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…

3 hours ago