topnews

പെന്തകോസ്ത് അംഗങ്ങൾ കോടതി കമ്മീഷണറെ അടിച്ച് താഴെ ഇട്ടു

പെന്തക്കോസ്ത് പള്ളിയുടെ ഒരു വിഭാഗക്കാര്‍ കേരളത്തിലെ നീതി ന്യായ വ്യവസ്തയെ കാറ്റില്‍ പറത്തി കോടതി നിയോഗിച്ച കമ്മീഷന് നേരെ ആക്രമണം അഴിച്ചു വിട്ടു. പന്തളത്താണ് സംഭവം. കേരളത്തിലെ നീതിന്യായ സംവിധാനത്തേയും കോടതിയെയും സര്‍ക്കാരും പോലീസും എങ്ങനെ ബഹുമാനിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് സംഭവം. ഭരണഘടന സംരക്ഷിക്കാന്‍ നാടെങ്ങും സമരം നടത്തുന്ന കക്ഷികളും മുന്നണികളും കാണെണ്ടതാണിത്. അടൂര്‍ മുൻസിഫ് കോടതിയുടെ കമ്മീഷണര്‍ അഡ്വ. വിനീത് വിയെയാണ് ആക്രമിച്ച് അവശനാക്കിയത്.

ജുഡീഷ്യല്‍ അധികാരം ഉപയോഗിച്ച് പെന്തക്കോസ്ത് പള്ളിയുടെ ഒരു വിഭാഗക്കാര്‍ പ്രദേശത്തെ വയല്‍ മണ്ണിട്ട് നികത്തുന്നത് പരിശോധിക്കാന്‍ കോടതി ഉത്തരവുമായി എത്തിയ കോര്‍ട്ട് ഓഫീസറായിരുന്നു വിനീത്. പരിശോധിക്കാന്‍ എത്തിയതും പെന്തക്കോസ്തുകാര്‍ ഇദ്ദേഹത്തെ അടിച്ച് താഴെയിടുകയായിരുന്നു. കോടതി ഉത്തരവ് പിടിച്ചുവാങ്ങി വലിച്ചുകീറി എറിഞ്ഞു.

പെന്തക്കോസ്തുകാര്‍ പന്തളത്ത് തെക്ക് പറന്തല്‍ ജംക്ഷന് പുറക് വശം അഞ്ചര ഏക്കര്‍ വയലാണ് നികത്തുന്നത്. ഇത് ഈ പ്രദേശത്തിന്റെ ജീവന്‍ തന്നെ ഇല്ലാതാക്കുകയാണ്. വലിയ പാരിസ്ഥിതിക വിഷയമാണിത്.

സംഭവത്തെ കുറിച്ച് വിനീത് പറയുന്നത് ഇങ്ങനെ;

‘മൂന്നാം തീയതി അടൂര്‍ മുന്‍സിഫ് കോടതിയില്‍ നിന്നും തന്നെ കമ്മീഷണര്‍ ആയി നിയമിച്ചു. കോടതിയുടെ ഉത്തരവ് കൈപ്പറ്റി, വസ്തുവിലെത്തി കാര്യങ്ങള്‍ തിട്ടപ്പെടുത്തി. ഈ സമയം സംഘം ചേര്‍ന്ന് ആള്‍ക്കാര്‍ എത്തി കോടതി ഉത്തരവ് പിടിച്ചുവാങ്ങി വലിച്ചു കീറി കളഞ്ഞു. തന്നെ അവിടുന്ന് അടിച്ച് ഓടിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു ദിവസത്തിന് ശേഷമാണ് പോലീസ് എത്തി മൊഴിയെടുത്തത്.

നിലം നികത്തി കണ്‍വെന്‍ഷന്‍ സെന്റര്‍ പണിയുകയാണ് അവിടെ, ഒരു കുളവും പണിയുന്നുണ്ട്. കൂടാതെ കുറേ ടോയിലറ്റുകള്‍ കൊണ്ടെ നിരത്തിയിട്ടുണ്ട്. ആര് ചെന്ന് കണ്ടാലും വ്യക്തമാകും വയല്‍ നികത്തിയിരിക്കുകയാണെന്ന്. കോടതിയില്‍ നിന്നും വന്നതാണെന്ന് പറഞ്ഞിട്ടും ഉത്തരവ് കാണിച്ചിട്ടും ഐഡി കാര്‍ഡ് കാണിച്ചിട്ടും അതിന്റെ ഫോട്ടോ എടുക്കുകയും അത് വലിച്ചുകീറി കളയുകയും ചെയ്തതല്ലാതെ അനുകൂലമായി ഒന്നും പറഞ്ഞില്ല. തുടര്‍ന്ന് ചീത്ത വിളിക്കുകയും തന്നെ അടിക്കുകയും ചെയ്തു. അക്രമികളെ കണ്ടാല്‍ തിരിച്ചാറിയാം. പോലീസില്‍ മൊഴി കൊടുത്തിട്ടുണ്ട്.’

പെന്തക്കോസ്തുകാരുടെ ഒരു വിഭാഗം തങ്ങളുടെ കന്‍വെന്‍ഷന്‍ സെന്റര്‍ പണിയാനാണ് വയല്‍ നികത്തുന്നത്. ഇതിന് ചുറ്റുവട്ടമുള്ള ഗ്രാമങ്ങള്‍ മുഴുവന്‍ ഭീതിയിലാണ്. ഇവിടെ രാഷ്ട്രീയ കക്ഷികളും മുന്നണികളും സംസാരിക്കാന്‍ മുന്നോട്ട് വരുന്നില്ല. അവര്‍ കൈ കോര്‍ത്ത് വധു വരന്മാരെ പോലെ സമരം നടത്തുന്ന കാലഘട്ടമായിട്ട് കൂടി. ഇവിടേക്ക് ആരും തിരിഞ്ഞ് നോക്കുന്നില്ല. പന്തളത്ത് വയല്‍ നികത്തുന്നിടം കഴിഞ്ഞ പ്രളയകാലത്ത് വെള്ളം കയറിയ ഇടമാണ്. വീടുകള്‍ ജലത്തിനടിയിലായതാണ്. പ്രളയം വിഴുങ്ങിയ ഗ്രാമത്തിലാണ് വയല്‍മണ്ണിട്ട് നികത്തുന്നത്.

നേരത്തെ സംസ്ഥാന സര്‍ക്കാരും വില്ലേജ് ഓഫീസറും സഹസീല്‍ദാരും ഒക്കെ ഇത് തടഞ്ഞതാണ്. എന്നാല്‍ ഇപ്പോള്‍ കോടതിയെയും സര്‍ക്കാരിനെയും പോലീസിനെയും ഒക്കെ വെല്ലുവിളിച്ച് മണ്ണിട്ട് നികത്തുമ്പോള്‍ അത് തടഞ്ഞ കോടതിയുടെ നടപടിയെയാണ് അടിച്ച് ആശുപത്രിയില്‍ ആക്കിയിരിക്കുന്നത്.

പന്തളം പറന്തല്‍ പ്രദേശത്തുള്ള കല്യാണിക്കലില്‍ ചെറിയ മഴ പെയ്താല്‍ പോലും വെള്ളം കയറുന്ന പ്രദേശമാണ്. കഴിഞ്ഞ പ്രളയകാലത്ത് ഈ പ്രദേശത്തെ ജനങ്ങളെ മാറ്റി ക്യാമ്പില്‍ പാര്‍പ്പിച്ച പ്രദേശമാണ്. അവിടെയാണ് ഇത്തരത്തില്‍ വയല്‍ നികത്തി കന്‍വെന്‍ഷന്‍ സെന്റര്‍ പെന്തക്കോസ്തുകാര്‍ പണിയുന്നത്. കോടിക്കണക്കിന് രൂപയുടെ മണ്ണാണ് വയലില്‍ ഇറക്കുന്നത്. പരിസ്ഥിതി പ്രവര്‍ത്തകര്‍ ഇത് ചെയ്യരുതെന്ന് പറയുകയും നിയമപരമായി മുന്നോട്ട് നീങ്ങുകയുമാണ് ചെയ്തത്. പന്തളം തെക്കേക്കരയിലെ വില്ലേജ് ഓഫീസറുടെ വാക്കിന് പോലും പുല്ല് വില കല്‍പ്പിച്ച് വീണ്ടും നിലം നികത്തുകയായിരുന്നു. നിയമ വിരുദ്ധമായിട്ടായിരുന്നു പ്രവര്‍ത്തനം. നിലം നികത്തി വീട് വെയ്ക്കാന്‍ അനുമതി ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ കന്‍വെന്‍ഷന്‍ സെന്ററിനായി ഏക്കറുകണക്കിന് നിലം നികത്തുന്നത്.

Karma News Network

Recent Posts

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

16 mins ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

41 mins ago

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

1 hour ago

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

2 hours ago

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

3 hours ago

കൊല്ലത്ത് വനിതാ ഡോക്ടറെ മര്‍ദിച്ചെന്ന പരാതി ഒത്തുതീര്‍പ്പായി, ഇരുവിഭാ​ഗവും പരാതി പിൻവലിച്ചു

കൊല്ലം: ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വനിതാ ഡോക്ടറെ മര്‍ദിച്ചെന്ന പരാതി ഒത്തുതീര്‍പ്പായി. മര്‍ദനമേറ്റതായി പറഞ്ഞ ഡോ. ജാന്‍സി ജെയിംസ് പരാതി…

4 hours ago