ക്യാന്‍സറിനോട് പടവെട്ടി ജീവിക്കുന്ന യുവാവാണ് നന്ദു മഹാദേവ. പലപ്രാവശ്യം ക്യാന്‍സര്‍ പിടിപെട്ടു. ഒടുവില്‍ ഒരു കാല് വരെ ക്യാന്‍സര്‍ മൂലം കളയേണ്ടി വന്നു. എന്നിട്ടും ചെറു പുഞ്ചിരിയോടെ ജീവിതത്തെ ക്യാന്‍സറിന്റെ പിടിയില്‍ നിന്നും രക്ഷിച്ച് ജീവിക്കാന്‍ ശ്രമിക്കുകയാണ് നന്ദു മഹാദേവ. വീണ്ടും ക്യാന്‍സര്‍ ബാധിച്ചുവെന്ന് വെളിപ്പെടുത്തി നന്ദു ദിവസങ്ങള്‍ക്ക് മുമ്പ് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു. ഇപ്പോള്‍ ആ ട്യൂമര്‍ ചുരുങ്ങി തുടങ്ങിയിരിക്കുന്നു എന്ന ആശ്വാസ വാര്‍ത്തയാണ് നന്ദു പങ്കു വയ്ക്കുന്നത്.
നന്ദുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ഒടുവില്‍ എന്റെ ട്യൂമര്‍ ചുരുങ്ങിത്തുടങ്ങിയിരിക്കുന്നു . പ്രണയിനിയുടെ പിറന്നാള്‍ ദിനത്തില്‍ (ക്യാന്‍സര്‍ ദിനത്തില്‍) എന്റെ പ്രിയപ്പെട്ടവരോട് പങ്കു വയ്ക്കാന്‍ ഇതിനേക്കാള്‍ സന്തോഷമുള്ള വാര്‍ത്ത എന്താണുള്ളത്.. മൂന്ന് കീമോ കഴിഞ്ഞു.. സ്കാനിംഗ് കഴിഞ്ഞു… ഇപ്പോള്‍ ട്യൂമര്‍ നന്നായി തന്നെ ചുരുങ്ങി തുടങ്ങിയിട്ടുണ്ട്…. ഈ യുദ്ധം ജയിക്കാനുള്ളതാണ്.. ഈ ചുവടുകളും അടവുകളും നാളെ എന്നെപ്പോലെ ഞങ്ങളെപ്പോലെ ഈ മമാങ്കത്തില്‍ ഏര്‍പ്പെടുന്ന ചാവേറുകള്‍ക്ക് ആത്മവിശ്വാസവും മാതൃകയും ആകേണ്ടതാണ്… ഓരോ ദിവസവും അഞ്ചു നേരം വേദനക്കുള്ള മോര്‍ഫിന്‍ കഴിച്ചാണ് ഞാന്‍ പിടിച്ചു നില്‍ക്കുന്നത്.. എന്നിട്ടും ചില രാത്രികളില്‍ നെഞ്ചത്തു വെടിയേറ്റത് പോലെയുള്ള വേദനയാണ്.. എന്നാലും ഞാനേറ്റവും സന്തോഷിക്കുന്ന ക്യാന്‍സര്‍ ദിനമാണ് ഇന്ന്.. എത്രയെത്ര അതിജീവനകഥകളാണ് സമൂഹം മുഴുവന്‍ നിറയുന്നത്.. എത്ര പേരാണ് ആര്‍ജ്ജവത്തോടെ വിളിച്ചു പറയുന്നത് എനിക്ക് ക്യാന്‍സര്‍ ആണ്.. ഞാന്‍ പൊരുതി ജയിക്കും എന്ന്..
ഞങ്ങളുടെ അതിജീവനം ക്യാന്‍സര്‍ ഫൈറ്റേഴ്സ് ആന്‍ഡ് സപ്പോര്‍ട്ടേഴ്സ് കൂട്ടായ്മയില്‍ ഏകദേശം 13000 അംഗങ്ങളുണ്ട്.. ഒന്ന് തളര്‍ന്നാല്‍ കൈതാങ്ങാകാന്‍ 13000 പേരുടെ കരങ്ങള്‍ ഉള്ളത് ഒരു വലിയ കാര്യം തന്നെയാണ്.. ഈ ക്യാന്‍സര്‍ ദിനത്തില്‍ ഞങ്ങള്‍ സമൂഹത്തിന് നല്കുന്ന ഏറ്റവും വലിയ സമ്മാനവും ഈ കൂട്ടായ്മ തന്നെയാണ്.. പ്രിയപ്പെട്ടവരുടെ സ്നേഹവും പിന്തുണയും ആണ് അതിജീവനം കൂട്ടായ്മയുടെ വിജയം കഠിന വേദനകളെ പുഞ്ചിരിച്ചു കൊണ്ട് നേരിടാന്‍ ഞങ്ങള്‍ പഠിപ്പിക്കും.. അടര്‍ന്നു തെറിച്ച വായയും നാവും കൊണ്ട് ആത്മവിശ്വാസത്തിന്റെ മുദ്രാവാക്യം വിളിപ്പിക്കാന്‍ ഞങ്ങള്‍ പഠിപ്പിക്കും..
കൊഴിഞ്ഞ മുടിയും ക്ഷീണവും കൊണ്ട് പാതിയടഞ്ഞ മിഴികളും ദുര്‍ബലമായ ശരീരവും അര്‍ബുദത്തിന് മുന്നില്‍ തോല്‍ക്കില്ലെന്നും വിജയം ചങ്കൂറ്റത്തോടെ നേടുമെന്നും ഞങ്ങള്‍ പഠിപ്പിക്കും.. ഈ ട്രീറ്റ്മെന്റ് കഴിഞ്ഞാലുടന്‍ ഇന്ത്യ മുഴുവന്‍ ഒരു അതിജീവന യാത്ര നടത്തണം എന്നതാണ് എന്റെ ലക്ഷ്യം.. ലോകം മുഴുവനുള്ള ക്യാന്‍സര്‍ രോഗികള്‍ക്ക് ആത്മവിശ്വാസം നല്‍കാനും സാന്ത്വനം നല്‍കാനും വേണ്ടി ഒരു അതിജീവനയാത്ര അത് ഞാന്‍ നടത്തിയിരിക്കും…..
സര്‍വ്വേശ്വരന്റെ കാരുണ്യവും പ്രിയമുള്ളവരുടെ പ്രാര്‍ത്ഥനയും ഉള്ളിടത്തോളം കാലം ഞാനെന്ന ഈ നിലയത്തില്‍ നിന്നുള്ള ഊര്‍ജ്ജ പ്രവാഹം നിലയ്ക്കില്ല ! നമ്മുടെ ജീവിതത്തില്‍ അത്ഭുതം ഒന്നും നടക്കില്ല.. നമ്മള് തന്നെ അത്ഭുതമായി മാറുകയാണ് വേണ്ടത് പുകയരുത്… ജ്വലിക്കണം..! അര്‍ബുദത്തെ ഈ ഭൂമിയില്‍ നിന്ന് തുടച്ചുമാറ്റാനും ലോക അര്‍ബുദ ദിനം എന്ന ഈ ഒരു ദിനം ഇല്ലാതാക്കാനും നമുക്ക് കഴിയും.. പകരം അര്‍ബുദത്തെ ഇല്ലായ്മ ചെയ്തതിന്റെ സന്തോഷമായി ഈ ദിനം നമ്മള് ആഘോഷിക്കും.. അതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് പ്രതിജ്ഞ എടുത്തുകൊണ്ട് നമുക്ക് മുന്നോട്ട് പോകാം… ആശംസകള്‍ പ്രിയരേ..
NB 1 : ലോകത്തിലെ ഏറ്റവും സുരക്ഷിതമായ കൈകളിലാണ് ഞാന്‍… എന്നെപ്പോലെ തന്നെ അര്‍ബുദവും ആയുള്ള യുദ്ധത്തില്‍ ഒരു കാല് നഷ്ടപ്പെട്ടവരാണ് എല്ലാവരും.. ജസ്റ്റിനും പ്രഭുവും അനീഷേട്ടനും.. ഞാനിരിക്കുന്നത് അവരുടെ കാലുകളുടെ ബലത്തില്‍ അല്ല.. ചങ്കുകളുടെ ആത്മവിശ്വാസത്തിന്റെ തകര്‍ക്കാന്‍ പറ്റാത്ത വിശ്വാസത്തിന് മുകളിലാണ്..
NB 2 : വേദനിക്കുന്നവര്‍ക്ക് ഒരു വാക്കുകൊണ്ട് പോലും കൈത്താങ്ങ് ആകുവാന്‍ പ്രിയമുള്ളവരെ ഓരോരുത്തരെയും അതിജീവനം കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നു..
ഒപ്പം പ്രാര്‍ത്ഥനകളും വേണം.. അതാണ് നമ്മുടെ ഊര്‍ജ്ജം ??
കോഴിക്കോട് : പോക്സോ കേസിൽ സിപിഎം നേതാവിനെ അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊയിലാണ്ടി ചിങ്ങപുരം ബ്രാഞ്ച് അംഗം ബിജീഷിനെയാണ് കൊയിലാണ്ടി…
തിരുവനന്തപുരം: ചൂട് കനക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ അങ്കണവാടികൾക്ക് അവധി പ്രഖ്യാപിച്ചു. പ്രവർത്തനം ഒരാഴ്ചത്തേക്ക് നിർത്തിവയ്ക്കാനാണ് വനിത് ശിശു വികസന വകുപ്പിന്റെ…
തിരുവനന്തപുരം : ശ്രീ ചെന്തിട്ട ദേവീക്ഷേത്രത്തിൽ തീപിടിത്തം. ക്ഷേത്രത്തിന്റെ മേൽക്കൂര പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപ്പിടിത്തത്തിന് പിന്നാലെ…
ന്യൂഡൽഹി : ചെങ്കടലിൽ ഹൂതികളുടെ മിസൈലാക്രമണം.. പനാമ പതാകയുള്ള ക്രൂഡ് ഓയിൽ ടാങ്കറായ എംവി ആൻഡ്രോമെഡ സ്റ്റാറിന് നേരെയായിരുന്നു ആക്രമണം…
തിരുവനന്തപുരം : റൈറ്റ് മാൻ ഇൻ റൈറ്റ് പൊസിഷൻ അതാണ് ഗവർണ്ണർ ഡോ ആനന്ദബോസ്. താൻ തന്റെ തന്റെ ധർമ്മം…
പവി കെയർടേക്കർ സിനിമ കളക്ഷനിൽ 2കോടി. നല്ല രീതിയിൽ പ്രചാരണം നല്‍കിയിട്ടും സോഷ്യൽ മീഡിയയിൽ വലിയ പി ആർ വർക്കുകൾ ഉണ്ടായിട്ടും…