topnews

സംസ്ഥാനത്ത് ഇന്ന് 1298പേര്‍ക്ക് കോവിഡ് : ഇതുവരെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന നിരക്ക് ഇന്ന്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1298 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള 219 പേർക്കും, കോഴിക്കോട് ജില്ലയിൽ നിന്നുള്ള 174 പേർക്കും, കാസർഗോഡ് ജില്ലയിൽ നിന്നുള്ള 153 പേർക്കും, പാലക്കാട് ജില്ലയിൽ നിന്നുള്ള 136 പേർക്കും, മലപ്പുറം ജില്ലയിൽ നിന്നുള്ള 129 പേർക്കും, ആലപ്പുഴ ജില്ലയിൽ നിന്നുള്ള 99 പേർക്കും, തൃശൂർ ജില്ലയിൽ നിന്നുള്ള 74 പേർക്കും, എറണാകുളം ജില്ലയിൽ നിന്നുള്ള 73 പേർക്കും, ഇടുക്കി ജില്ലയിൽ നിന്നുള്ള 58 പേർക്കും, വയനാട് ജില്ലയിൽ നിന്നുള്ള 46 പേർക്കും, കോട്ടയം ജില്ലയിൽ നിന്നുള്ള 40 പേർക്കും, പത്തനംതിട്ട, കണ്ണൂർ ജില്ലകളിൽ നിന്നുള്ള 33 പേർക്ക് വീതവും, കൊല്ലം ജില്ലയിൽ നിന്നുള്ള 31 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.

ജൂലൈ 31ന് മരണമടഞ്ഞ കാസർഗോഡ് മഞ്ചേശ്വരം സ്വദേശിനി ഖദീജ (51), ആഗസ്റ്റ് 2ന് മരണമടഞ്ഞ കാസർഗോഡ് ഉപ്പള സ്വദേശിനി ഷഹർബാനു (73), ആഗസ്റ്റ് 5ന് മരണമടഞ്ഞ തിരുവനന്തപുരം വിഴിഞ്ഞം സ്വദേശി സിൽവ അടിമൈ (63) എന്നിവരുടെ പരിശോധനാഫലം കോവിഡ്-19 മൂലമാണെന്ന് എൻഐവി ആലപ്പുഴ സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 97 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 78 പേർ വിദേശ രാജ്യങ്ങളിൽ നിന്നും 170 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നതാണ്. 1017 പേർക്ക് സമ്പ
ർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 76 പേരുടെ സമ്ബർക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലെ 210 പേർക്കും, കാസർഗോഡ് ജില്ലയിലെ 139 പേർക്കും, കോഴിക്കോട് ജില്ലയിലെ 128 പേർക്കും, മലപ്പുറം ജില്ലയിലെ 109 പേർക്കും, ആലപ്പുഴ ജില്ലയിലെ 94 പേർക്കും, തൃശൂർ ജില്ലയിലെ 62 പേർക്കും, പാലക്കാട് ജില്ലയിലെ 61 പേർക്കും, എറണാകുളം ജില്ലയിലെ 54 പേർക്കും, വയനാട് ജില്ലയിലെ 44 പേർക്കും, കോട്ടയം ജില്ലയിലെ 36 പേർക്കും, കൊല്ലം, ഇടുക്കി, കണ്ണൂർ ജില്ലകളിലെ 23 പേർക്ക് വീതവും, പത്തനംതിട്ട ജില്ലയിലെ 11 പേർക്കുമാണ് സമ്ബർക്കത്തിലൂടെ രോഗം ബാധിച്ചത്.

29 ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ന് രോഗം ബാധിച്ചത്. കാസർഗോഡ് ജില്ലയിലെ 8, തിരുവനന്തപുരം ജില്ലയിലെ 7, കോഴിക്കോട് ജില്ലയിലെ 5, എറണാകുളം ജില്ലയിലെ 3, വയനാട് ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവർത്തകർക്കാണ് രോഗം സ്ഥിരീകരിച്ചത്.

Karma News Network

Recent Posts

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

8 mins ago

കൊല്ലത്ത് വനിതാ ഡോക്ടറെ മര്‍ദിച്ചെന്ന പരാതി ഒത്തുതീര്‍പ്പായി, ഇരുവിഭാ​ഗവും പരാതി പിൻവലിച്ചു

കൊല്ലം: ചവറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വനിതാ ഡോക്ടറെ മര്‍ദിച്ചെന്ന പരാതി ഒത്തുതീര്‍പ്പായി. മര്‍ദനമേറ്റതായി പറഞ്ഞ ഡോ. ജാന്‍സി ജെയിംസ് പരാതി…

36 mins ago

കെജ്രിവാളിന്റെ പിഎ മോശമായി പെരുമാറിയെന്ന സ്വാതിയുടെ ആരോപണം, ശരിവെച്ച്‌ എ.എ.പി

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ കെജ്രിവാളിന്റെ പിഎ ബൈഭവ് കുമാര്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന തരത്തില്‍ രാജ്യസഭാംഗം സ്വാതി…

50 mins ago

വിദ്യാർത്ഥികൾക്കിടയിൽ ലഹരിവില്പന, എംഡിഎംഎയുമായി രണ്ടു യുവാക്കൾ അറസ്റ്റിൽ

തളിപ്പറമ്പ്: വിദ്യാർത്ഥികൾക്കിടയിൽ ലഹരിവില്പന നടത്തിവന്ന സംഘത്തിലെ രണ്ടു യുവാക്കൾ എംഡിഎംഎയുമായി അറസ്റ്റിൽ. അ​ള്ളാം​കു​ള​ത്തെ പൂ​മം​ഗ​ലോ​ര​ക​ത്ത് എ​ണ്ണ​വീ​ട്ടി​ല്‍ പി.​എ. ഷ​മ്മാ​സ് (23),…

1 hour ago

കൊലക്കേസ് പ്രതി പോലീസിനെ കണ്ട് ഓടി, വീണത് കിണറ്റിൽ, ഒടുവിൽ പുറത്തെടുത്ത് അറസ്റ്റ്

ചേര്‍പ്പ് : പോലീസിനെ കണ്ട് ഓടിയ കിണറ്റിൽ വീണ കൊലക്കേസ് പ്രതി രക്ഷപ്പെടുത്തി അറസ്റ്റ് ചെയ്തു. മൂര്‍ക്കനാട് ക്ഷേത്രത്തിലെ പൂരത്തിനിടെ…

2 hours ago

വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി, മകൻ കസ്റ്റഡിയിൽ, സംഭവം കാട്ടാക്കടയിൽ

തിരുവനന്തപുരം : വീട്ടമ്മ മരിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട മാറനല്ലൂരില്‍ കൂവളശ്ശേരി അപ്പു നിവാസില്‍ ജയ (58) ആണ് മരിച്ചത്.…

2 hours ago