കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ചികിത്സയിൽ കഴിയുകയാണ് അഭിഷേക് ബച്ചൻ. 26 ദിവസമായി കോവിഡ് പോസിറ്റീവായി തുടരുകയാണെന്നും ഇന്നും ഡിസ്ചാർജില്ലെന്നും അഭിഷേക് ബച്ചൻ.അമിതാഭ് ബച്ചനും മകൻ അഭിഷേക് ബച്ചനും മരുമകൾ ഐശ്വര്യ റായ്ക്കും പേരക്കുട്ടി ആരാധ്യയ്ക്കും കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. എന്നാൽ ബച്ചൻ കുടുംബത്തിലെ നാല് പേരിൽ അഭിഷേക് ബച്ചൻ മാത്രമാണ് ഇപ്പോഴും ചികിത്സയിലുള്ളത്, മറ്റുള്ളവരെല്ലാം രോഗം ഭേദമായി ആശുപത്രി വിട്ടു.
26 ദിവസമായിട്ടും കോവിഡ് നെഗറ്റീവാകത്തത് ആരാധകരുടെയിടയിലും ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്. കോവിഡ് പോസിറ്റീവായി തുടരുന്ന കാര്യം അഭിഷേക് തന്നെയാണ് ട്വീറ്ററിലൂടെ ആരാധകരോട് പങ്കുവെച്ചത്. ഡയറ്റും മറ്റ് കാര്യങ്ങളുമെല്ലാം രേഖപ്പെടുത്തിയിരിക്കുന്ന കെയർ ബോർഡിൽ ഡിസ്ചാർജ് പ്ലാൻ എന്നുള്ളിടത്ത് ഇല്ല എന്നാണ് എഴുതിയിരിക്കുന്നത്. ബച്ചൻ നിങ്ങളെക്കൊണ്ട് പറ്റും എന്ന ആത്മവിശ്വാസമുള്ള വാക്കുകളാണ് അഭിഷേക് കുറിപ്പിലൂടെ പങ്കുവയ്ക്കുന്നത്.
ആശുപത്രിയിൽ കഴിയുന്ന അഭിഷേകിന് ആത്മവിശ്വാസമേകി അനിൽ കപൂർ, ഫർഹാൻ അക്തർ, ഹൃതിക് റോഷൻ തുടങ്ങി നിരവധി താരങ്ങളാണ് ഇതിനോടകം രംഗത്തുവന്നിരിക്കുന്നത്. മുംബൈ നാനാവതി ആശുപത്രിയിലാണ് അഭിഷേക് ബച്ചൻ ചികിത്സയിൽ കഴിയുന്നത്.
ബേഡഡുക്ക : ജോലി സമ്മർദം താങ്ങാനാകാതെ വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച എസ്.ഐ. മരിച്ചു. പനത്തടി മാനടുക്കം പാടിയിൽ കെ.…
മേയര്‍-കെ.എസ്.ആര്.ടി.സി. ബസ് ഡ്രൈവര്‍ തര്‍ക്കത്തില്‍ മേയര്‍ ആര്യ രാജേന്ദ്രൻ കെ. സച്ചിന്‍ദേവ് എം.എല്‍.എ. ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന അഞ്ചുപേർക്കെതിരേ കന്റോൺമെന്റ്…
ശ്രീനഗര്‍: ജമ്മു കശ്മീരിലെ പൂഞ്ചില്‍ വ്യോമസേനാ വാഹനങ്ങള്‍ക്കു നേരെ ഭീകരാക്രമണം. സുരാന്‍കോട്ടെ മേഖലയിലെ സനായി ഗ്രാമത്തില്‍വെച്ച് വ്യോമസേനയുടെ വാഹനവ്യൂഹത്തിലെ രണ്ട്…
ടി.പി യെ 51 വെട്ട് വെട്ടി 51മത് വയസിൽ കൊല്ലപ്പെടുത്തിയിട്ട് ഇന്ന് 12 വർഷം. കൈകൾ മാത്രമാണ് ജയിലിൽ കിടക്കുന്നത്,…
ഇടുക്കി : വാഹന പരിശോധനയ്ക്കിടെ ബൈക്ക് ഇടിപ്പിച്ചു അപായപ്പെടുത്തുവാൻ ശ്രമിച്ചെന്നു പറഞ്ഞ് യുവാക്കൾക്കെതിരെ കള്ളക്കേസെടുത്ത പൊലീസ് ഉദ്യോഗസ്ഥർക്ക് സ്ഥലമാറ്റം. കട്ടപ്പന…
കൊച്ചി പനമ്പള്ളി നഗറിൽ നവജാത ശിശുവിനെ നിഷ്കരുണം വകവരുത്തി ആമസോൺ കൊറിയർ കവറിൽ കെട്ടി നടുറോഡിൽ വലിച്ചെറിഞ്ഞ സംഭവത്തിൽ യുവതിയെ…