trending

28 ദിവസത്തിന് ശേഷവും കോവിഡ് 19 സ്ഥിരീകരണം, ആര്‍ക്കൊക്കെ സംഭവിക്കാം

കൊറോണ എന്ന മഹാമാരിയുടെ ഭീതിയിലാണ് ലോകം മുഴുവന്‍. കേരളത്തില്‍ രോഗം കുറഞ്ഞിട്ടുണ്ടെങ്കിലും ഇന്ത്യയില്‍ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കുകയാണ്. സാമൂഹിക അകലം പാലിക്കാനായി ലോക്ക് ഡൗണ്‍ തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും രോഗബാധിതര്‍ ക്രമാധീതമായി ഉയരുകയാണ്. കൊറോണ വൈറസ് ഉണ്ടോ എന്നുള്ളതിന് നിരീക്ഷണ കാലയളവായി പറഞ്ഞിരുന്നത് 28 ദിവസമാണെങ്കിലും അതിനുശേഷവും രോഗബാധ സ്ഥിതീകരിക്കുന്നുണ്ട് ഇത് വന്‍ തോതില്‍ ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. ഈ അവസരത്തില്‍ ലോകാരോഗ്യസംഘടന ഉള്‍പ്പടെ പറഞ്ഞ ക്വാറന്റീന്‍ കാലയളവ് കൂട്ടണോ? ഇന്‍ക്യുബേഷന്‍ പീരീഡ് എത്ര ദിവസമാണ്?

ഇന്‍ക്യൂബേഷന്‍ പീരീഡ് എന്നാല്‍ രോഗാണു (വൈറസ് ) മനുഷ്യശരീരത്തില്‍ കയറി ആദ്യ രോഗലക്ഷണങ്ങള്‍ കാണുന്ന വരെ ഉള്ള സമയമാണ്. ഇത് കോറോണ വൈറസിന്റെ കാര്യത്തില്‍ ശരാശരി 6 ദിവസമാണ് ( ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ചു ഏറ്റവും കൂടിയത് 14 ദിവസവും). ആയതിനാല്‍ തന്നെ നമ്മുടെ ക്വാറന്റീന്‍ പീരീഡ് ലോകാരോഗ്യ സംഘടന പറയുന്നതനുസരിച്ചു 14 ദിവസവും കേരള സര്‍ക്കാര്‍ പറയുന്നതനുസരിച്ചു 28 ദിവസവുമാണ്.

നിലവിലെ പഠനങ്ങള്‍ വ്യക്തമാക്കുന്നത് 28 ദിവസത്തിന് ശേഷം രോഗം സ്ഥിരീകരിച്ച വ്യക്തിയെ 28 ദിവസത്തിന് മുന്‍പും ടെസ്റ്റിന് വിധേയമാക്കുകയാണെങ്കില്‍ അവര്‍ക്ക് രോഗം സ്ഥിരീകരിക്കാമെന്നു തന്നെയാണ്. അതായത് രോഗലക്ഷണങ്ങള്‍ ഇല്ലാത്തതിനാല്‍ രോഗമില്ലെന്ന് കരുതുന്നതാണ് ഇതിന്് കാരണമാകുന്നത്. ചെറിയ രോഗലക്ഷണങ്ങള്‍ പോലും തോന്നുകയാണെങ്കില്‍ തീര്‍ച്ചയായും ചികിത്സ തേടുക എന്നത് തന്നെയാണ് വൈറസിനെ പ്രതിരോധിക്കാനുള്ള പ്രതിവിധി

28 ദിവസത്തിനുശേഷം കോവിഡ് പോസിറ്റീവ് ആകാനുള്ള സാധ്യത ഇതൊക്കെ, 1.രോഗിക്ക് ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍തന്നെ ചെറിയ രോഗലക്ഷണങ്ങള്‍ ഉണ്ടാകുന്നു. അത് കാര്യമാക്കുന്നില്ല. പിന്നീട് ദിവസങ്ങള്‍ക്കു ശേഷം രോഗലക്ഷണങ്ങള്‍ മൂര്‍ച്ഛിക്കുമ്പോള്‍ ടെസ്റ്റ് ചെയ്യുന്നു. ആദ്യ രണ്ടാഴ്ചയ്ക്കുള്ളില്‍ തന്നെ ടെസ്റ്റ് ചെയ്തിരുന്നെങ്കിലും ഇത്തരം രോഗികള്‍ പോസിറ്റീവ് ആയേനെ. RT PCR ടെസ്റ്റ് പോസിറ്റീവ് ആയാല്‍ നെഗറ്റീവ് ആകണമെങ്കില്‍ ദിവസങ്ങളോ ആഴ്ചകളോ എടുക്കാം. അതുകൊണ്ട് ടെസ്റ്റ് പോസിറ്റീവ് എന്നു വച്ചാല്‍ രോഗലക്ഷണങ്ങള്‍ ഉണ്ടായതുമായി ബന്ധമുണ്ടാകണമെന്നില്ല.

ചിലരില്‍ രോഗാണു ശരീരത്തില്‍ പ്രവേശിച്ചാലും രോഗലക്ഷണങ്ങള്‍ ഉണ്ടാകണമെന്നില്ല . ഇപ്പോള്‍ പലയിടങ്ങളിലും വ്യാപകമായി ടെസ്റ്റ് ചെയ്യുന്നതിനാല്‍ വിദേശത്തു നിന്നു വന്നവര്‍ക്കു രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ പോലും ടെസ്റ്റ് ചെയ്യുന്നുണ്ട്. അതുമൂലം രോഗലക്ഷണമില്ലാത്ത രോഗികളെയും കൂടുതലായി കണ്ടുപിടിക്കപ്പെടുന്നു. ചിലരില്‍ രോഗം ഭേദമായാലും നിര്‍ജീവമായ വൈറസ് പാര്‍ട്ടിക്കിള്‍സ് പുറന്തള്ളപ്പെടാം. ഇന്‍ക്യൂബേഷന്‍ പീരീഡ് കൂടിയാലും ഇങ്ങനെ ഉണ്ടാകാം. പക്ഷേ അതിനുള്ള സാധ്യത വിദൂരമാണെന്നാണ് ഇപ്പോഴുള്ള പഠനങ്ങള്‍ തെളിയിക്കുന്നത്. വിദേശത്തു നിന്നു വന്ന ഒരാള്‍ക്ക് നാട്ടിലുള്ള ഒരു രോഗിയില്‍ നിന്നു രോഗം പകര്‍ന്നു കിട്ടിയാലും ഇങ്ങനെ ഉണ്ടാകാം.

Karma News Network

Recent Posts

രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന , വയനാട്ടിൽ തുടരാൻ താത്പര്യം, സ്ഥാനാർത്ഥി പ്രഖ്യാപനം ഉടൻ

ഉത്തർപ്രദേശ്: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി അമേഠിയിൽ മത്സരിക്കില്ലെന്ന് സൂചന നൽകി പാർട്ടി. രാഹുലിന് വയനാട്ടിൽ തുടരാനാണ്…

7 hours ago

അയോധ്യയിലെ രാമക്ഷേത്രത്തിൽ ദർശനം നടത്തി, രാംലല്ലയിൽ ആരതി ഉഴിഞ്ഞ് രാഷ്‌ട്രപതി ദ്രൗപദി മുർമു

ലക്‌നൗ: രാഷ്ട്രപതി ദ്രൗപതി മുർമു അയോധ്യയിലെ ശ്രീരാമ ജന്മഭൂമി ക്ഷേത്രത്തിൽ ദർശനം നടത്തി. രാമക്ഷേത്രത്തിലേക്കുള്ള രാഷ്‌ട്രപതിയുടെ ആദ്യ സന്ദർശനമാണിത്. മുഖ്യപുരോഹിതൻ…

7 hours ago

ഐസിയു പീഡനക്കേസിലെ അതിജീവിത സമരം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു

കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയു പീഡനക്കേസിലെ അതിജീവിത കുഴഞ്ഞുവീണു. സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിനു മുൻപിൽ സമരം ചെയ്യുന്നതിനിടെ ബുധനാഴ്ച…

8 hours ago

അപകീർത്തികരമായ പരാമർശം, കെസിആറിന് 48 മണിക്കൂർ നേരത്തേക്ക് പ്രചാരണത്തിൽനിന്നു വിലക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ഹൈദരാബാദ്∙ കോൺഗ്രസിന് എതിരെ നടത്തിയ അപകീർത്തികരമായ പരാമർശത്തിൽ തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് നേതാവുമായ കെ.ചന്ദ്രശേഖർ റാവുവിനെ (കെസിആർ) 48…

9 hours ago

ചിഹ്നം ലോഡ് ചെയ്‌ത ശേഷം വോട്ടിങ് മെഷിനുകൾ സീൽ ചെയ്യണം, നിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി ∙ വോട്ടിങ് മെഷീനുകളില്‍ ചിഹ്നങ്ങള്‍ ലോഡ് ചെയ്യുന്ന യൂണിറ്റ് കൈകാര്യം ചെയ്യുന്നതില്‍ വരണാധികാരികള്‍ക്ക് നിര്‍ദേശവുമായി തിരഞ്ഞെടുപ്പ് കമ്മിഷന്‍. സുപ്രീംകോടതി…

9 hours ago

കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു

കോട്ടയം: കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ കാല്‍ വഴുതി വീണ്‌ നാലാം ക്ലാസുകാരൻ മരിച്ചു. കരൂർ പഞ്ചായത്ത് കുടക്കച്ചിറ സെന്‍റ്…

10 hours ago