national

ആര്‍ത്തവ സമയത്തെ വാക്‌സിനേഷന്‍, അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് കേന്ദ്രം; വീടുകളിലും മാസ്‌ക് ധരിക്കാനും നിര്‍ദ്ദേശം

ആര്‍ത്തവ സമയത്തെ വാക്‌സിനേഷന്‍, അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് കേന്ദ്രം. ആര്‍ത്തവ സമയത്ത് വാക്സിന്‍ സ്വീകരിക്കുന്നതില്‍ യാതൊരു വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളില്ലെന്നും ആര്‍ത്തവ സമയത്ത് വാക്സിനേഷന്‍ സ്വീകരിക്കുന്നത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കൊവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കുമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വീടുകളിലും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്ത് ആവശ്യത്തിന് ഓക്സിജന്‍ സ്റ്റോക്കുണ്ടെന്നും ഓക്സിജന്‍ ലഭ്യതയുമായി ബന്ധപ്പെട്ട് ആരും പരിഭ്രാന്തരാകേണ്ടെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ആവശ്യത്തിന് ഓക്സിജനുണ്ട്. വിതരണരംഗത്ത് ചെറിയ പ്രതിസന്ധി നേരിടുന്നുണ്ട്. ഇത് പരിഹരിക്കാന്‍ ശ്രമങ്ങളും നടത്തുന്നുണ്ട്. ഓക്സിജന്‍ കൊണ്ടുപോകുന്ന ടാങ്കറുകളുടെ ചലനം നിരീക്ഷിച്ചുവരികയാണ്. ജി.പി.എസ് ഉള്‍പ്പടെയുള്ള സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് നിരീക്ഷണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. ആശുപത്രികളില്‍ ഓക്സിജന്‍ സംവിധാനം എത്രയും പെട്ടെന്ന് തന്നെ ലഭ്യമാക്കാനുള്ള ശ്രമത്തിലാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Karma News Editorial

Recent Posts

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

10 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

43 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

1 hour ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

3 hours ago