കോവിഡ് ചികിത്സയ്ക്ക് സ്വകാര്യാശുപത്രികൾക്ക് ഇടാക്കാവുന്ന മുറിവാടക പുതുക്കി നിശ്ചയിച്ച് സർക്കാർ. ജൂൺ 16ന് മുറികളുടെ നിരക്ക് സ്വകാര്യ ആശുപത്രികൾക്ക് നിശ്ചയിക്കാം എന്ന് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയിരുന്നു. തുടർന്ന് സ്വകാര്യ ആശുപത്രികൾ ഈടാക്കുന്ന അമിത ചികിത്സാ നിരക്കിൽ കുറവു വരുത്തുന്നതിൽ ഒന്നും ചെയ്യാൻ സംസ്ഥാന സർക്കാരിന് സാധിച്ചില്ലെന്ന് ഹൈക്കോടതി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നിരക്ക് പുതുക്കിയത്. മൂന്ന് വിഭാഗങ്ങളായാണ് മുറിവാടക പുതുക്കി നിശ്ചയിച്ചിരിക്കുന്നത്.
എൻഎബിഎച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത 100 കിടക്കയിൽ താഴെയുള്ള ആശുപത്രികൾക്ക് ജനറൽ വാർഡ്- 2910 രൂപ, രണ്ട് കിടക്കയുള്ള മുറി- 2724 രൂപ, രണ്ട് കിടക്കയുള്ള എസി മുറി- 3174 രൂപ, സ്വകാര്യ മുറി- 3703 രൂപ, സ്വകാര്യ മുറി എസിയുള്ളത്- 5290 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്.
എൻഎബിഎച്ച് അക്രഡിറ്റേഷൻ ഇല്ലാത്ത 100 നും 300 ഇടയിൽ കിടക്കകളുള്ള ആശുപത്രികളിൽ ജനറൽ വാർഡ്- 2910 രൂപ, രണ്ട് കിടക്കയുള്ള മുറി- 3678 രൂപ, രണ്ട് കിടക്കയുള്ള എസി മുറി- 4285 രൂപ, സ്വകാര്യ മുറി- 4999 രൂപ, സ്വകാര്യ മുറി എസിയുള്ളത്- 7142 രൂപ എന്ന രീതിയിലാണ് പുതുക്കിയ നിരക്ക്.
പുതുക്കിയ നിരക്ക് ആറ് ആഴ്ചത്തേക്ക് ഈടാക്കുമെന്നും തുടർന്ന് പരാതികൾ ഉണ്ടെങ്കിൽ സർക്കാരിനെ സമീപിക്കുമെന്നും സ്വകാര്യ ആശുപത്രികൾ കോടതിയെ അറിയിച്ചു.
ഇന്ത്യൻ ഭരണഘടനയും നിയമങ്ങളും ജുഡീഷ്യറിയും ഇസ്ലാമികവിരുദ്ധമാണെന്ന പ്രചാരണം നടത്തുന്ന ഹിസ്ബുത് തഹ്രീന്റെ രണ്ട പ്രവർത്തകർ പിടിയിൽ. ഇസ്ലാമിക ഭീകര പ്രവർത്തനങ്ങളുമായി…
ലോക്സഭയിൽ തീപ്പൊരി ചിതറി രാഹുൽ ഗാന്ധി...ലോക്സഭയിൽ പരമ ശിവന്റെ ചിത്രവുമായെത്തി ഉയർത്തി കാട്ടി. പരമ ശിവൻ ഒപ്പം ഉണ്ട്.ശിവന്റെ ചിത്രം…
പൊഴുതന : കാണാതായ യുവതിയെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഇടിയംവയല്‍ ഇ.എം.എസ്. കോളനിയിലെ മീന (42) ആണ് മരിച്ചത്. ഇവരെ…
ഇടുക്കി: സംസ്ഥാനത്ത് അനുമതി ഇല്ലാതെ 36 ആനകളെ ആനസഫാരിക്കായി ഉപയോഗിക്കുന്നുണ്ട്, സ്വകാര്യ വ്യക്തികൾ നടത്തുന്ന ആനസഫാരികൾ നിയമപരമാണോ എന്ന് പരിശോധിക്കണമെന്ന്…
മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…
കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…