topnews

ലോകത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള രണ്ടാമത്തെ രാജ്യമായി ഇന്ത്യ, രണ്ടാം ദിനവും 90,000 ത്തിന് മുകളില്‍ രോഗികള്‍

ദില്ലി: രാജ്യത്തെ കോവിഡ് ബാധിതര്‍ 42 ലക്ഷം പിന്നിട്ടതോടെ കോവിഡ് വ്യാപിക്കുന്ന ലോക രാജ്യങ്ങള്‍ക്കിടയില്‍ ബ്രസീലിനെ പിന്തള്ളി ഇന്ത്യ രണ്ടാമത്. 24മണിക്കൂറിനിടെ 90,802 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1016 മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു. അതേ സമയം രാജ്യത്തെ മെട്രോസാര്‍വീസുകള്‍ പുനരാരംഭിച്ചു.അതിവേഗ കോവിഡ് വ്യാപനമാണ് രാജ്യത്ത് ഉണ്ടാകുന്നത്.തുടര്‍ച്ചയായ രണ്ടാം ദിനവും 90,000ത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതര്‍. ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത് 90,802 പേര്‍ക്കാണ്. ഇതിന് പിന്നാലെയാണ് കോവിഡ് വ്യാപിക്കുന്ന ലോക രാജ്യങ്ങള്‍ക്ക് ഇടയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത് എത്തിയത്. ബ്രസീലിനെ പിന്തള്ളിയാണ് ഇന്ത്യ രണ്ടാമത് എത്തിയത്. ആകെ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇനി ഇന്ത്യക്ക് മുന്നില്‍ ഉള്ളത്.കര്‍ണാടകയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ 9,319 പേരുടെ വര്‍ധന ഉണ്ടായി.

സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,98,551 പിന്നിട്ടു.പുതിയ 5,783 രോഗികള്‍ തമിഴ്നാട്ടില്‍ കഴിഞ്ഞ 24 മണിക്കൂറില്‍ ഉണ്ടായി. ഇതോടെ സംസ്ഥാനത്ത് മൊത്തം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,63,480 ലേക്ക് എത്തി. മഹാരാഷ്ട്രയില്‍ പുതിയ 328 മരണങ്ങളും 23,350 പുതിയ കോവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രാ പ്രദേശില്‍ 10,794 കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 71 ദിവസത്തിന് ശേഷം ഏറ്റവും ഉയര്‍ന്ന കോവിഡ് രോഗികളുടെ എണ്ണം ദില്ലിയില്‍ രേഖപ്പെടുത്തി. 3,256 പേര്‍ക്കാണ് രാജ്യ തലസ്ഥാനത്ത് പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. ഉത്തര്‍ പ്രദേശ്, ബിഹാര്‍, ബംഗാള്‍ സംസ്ഥാങ്ങളിലും കോവിഡ് രോഗികളുടെ എണ്ണം ഉയരുകയാണ്. അതേ സമയം അണ്‌ലോക് 4ന്റെ ഭാഗമായി രാജ്യത്തെ മെട്രോ സര്‍വീസുകള്‍ പുനരാരംഭിച്ചു.

Karma News Editorial

Recent Posts

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

12 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

13 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

27 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

30 mins ago

കല്ലുവരെ ദ്രവിച്ചു പോകാൻ ശേഷിയുള്ള രാസപദാർത്ഥം ടാങ്കിൽ നിക്ഷേപിച്ചിരുന്നു- സോമൻ

ആലപ്പുഴ മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി ടാങ്ക് തുറന്ന് പരിശോധന നടത്തിയ സോമന്‍. ടാങ്കില്‍ തെളിവ്…

59 mins ago

സംസ്ഥാനത്തെ ഏറ്റവും വലിയ MDMA വേട്ട, 9000 ഗുളികകളുമായി തൃശ്ശൂരില്‍ യുവാവ് അറസ്റ്റിലായി

തൃശ്ശൂര്‍ : രണ്ടരക്കിലോ എം.ഡി.എം.എ.യുമായി തൃശ്ശൂരില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശി ഫാസിലിനെയാണ് സിറ്റി പോലീസും ജില്ലാ പോലീസിന്റെ…

1 hour ago