topnews

കൊവിഡ് പ്രതിദിന സംഖ്യ രണ്ടു ലക്ഷത്തിലേക്ക്; ഒമിക്രോൺ എല്ലാവർക്കും ബാധിക്കുമെന്ന് സർക്കാരിന്റെ കൊവിഡ് വിദഗ്ധ സംഘത്തിലെ അംഗം ഡോ. ജെയ് പ്രകാശ്

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിലെ രോ​ഗ ബാധിതരുടെ എണ്ണം 195000 എത്തി.ശരാശരി മരണസംഖ്യയിൽ 70 ശതമാനം വർധന ഉണ്ടായിട്ടുണ്ട്. അർധസൈനിക വിഭാഗങ്ങളിലെ 4500 അംഗങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ആശുപത്രികളടം ആളുകൾ കൂടുതൽ എത്തുന്ന ഇടങ്ങളിലും കൊവി‍ഡ് വ്യാപിക്കുകയാണ്.

ഡൽഹിയിൽ ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് ഇരുപത്തിയൊന്നായിരത്തിൽ അധികം പേർക്കാണ്. പൊസിറ്റിവിറ്റി നിരക്ക് മെയ് അഞ്ചിന് ശേഷം ഉള്ള ഏറ്റവും ഉയർന്ന കണക്കിൽ എത്തി. തലസ്ഥാനത്തെ കോവിഡ് കണക്ക് ദിവസങ്ങൾക്കുള്ളിൽ ഏറ്റവും കൂടിയ നിരക്കിൽ എത്തും എന്ന് ആരോഗ്യ മന്ത്രി സത്യേന്ദ്ര ജെയിൻ അഭിപ്രായപ്പെട്ടു.

പശ്ചിമ ബംഗാളിൽ കോവിഡ് പൊസിറ്റിവിറ്റി നിരക്ക് മുപ്പത്തി രണ്ട് ശതമാനത്തിൽ എത്തി. മഹാരാഷ്ട്രയിൽ 34000 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. പഞ്ചാബിലും പൊസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനം കടന്നു. അതേസമയം ഒമിക്രോൺ എല്ലാവർക്കും ബാധിക്കുമെന്നും എന്നാൽ ഗുരുതരമാവില്ലെന്നും സർക്കാരിന്റെ കൊവിഡ് വിദഗ്ധ സംഘത്തിലെ അംഗം ഡോ. ജെയ് പ്രകാശ് ദേശീയ മാധ്യമത്തോട് പറഞ്ഞു

ഇതിനിടെ കൊവിഡ് സാഹചര്യം വിലയിരുത്താൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയേക്കുമെന്ന സൂചനയുണ്ട്. ആൾക്കൂട്ട നിയന്ത്രണങ്ങളടക്കം നിർദേശങ്ങൾ അതാത് സംസ്ഥാനങ്ങൾക്കെടുക്കാമെന്നാണ് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നത്.

Karma News Editorial

Recent Posts

മാഹിപാലത്തിന് മുകളിൽ നിന്നും അബദ്ധത്തിൽ പുഴയിലേക്ക് വീണുയാളെ അത്ഭുതകരമായി രക്ഷപ്പെടുത്തി

മാഹിപാലത്തിന് മുകളിൽ നിന്നും അബദ്ധത്തിൽ പുഴയിലേക്ക് വീണയാളെ മത്സ്യത്തൊഴിലാളികളും മാഹി പോലീസും,ഫയർഫോഴ്സും ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി. കൂത്തുപറമ്പ് പാതിരിയാട് സ്വദേശിയായ…

17 mins ago

പൊലീസ് സ്റ്റേഷൻ ഉപരോധം, ചാണ്ടി ഉമ്മൻ ഉൾപ്പെടെയുള്ള എംഎൽഎമാർക്കെതിരെ കേസ്

തിരുവനന്തപുരം: ശ്രീകാര്യം പോലീസ് സ്‌റ്റേഷനിൽ യൂത്ത് കോൺ​ഗ്രസ്-കെ.എസ്.യു പ്രവർത്തകർ ഉപരോധിച്ചു. കല്ലേറിൽ പൊലീസുകാരന് പരിക്ക്. കോവളം എം.എല്‍.എ. എം. വിന്‍സന്റിനും…

39 mins ago

കൈക്കൂലി വാങ്ങുന്നതിനിടെ പിടിവീണു, 6000 രൂപയുമായി അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ പിടിയില്‍

തൃശ്ശൂര്‍ : കൈക്കൂലി വാങ്ങുന്നതിനിടെ കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ആന്റണി എം. വട്ടോളിയെ വിജിലന്‍സ് പിടികൂടി.…

52 mins ago

സൈനികർക്കായി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾ

ന്യൂഡൽഹി : 113 ഇലക്ട്രിക് ബസുകൾ സൈനികരുടെ യാത്രകൾക്ക് വാങ്ങി കരസേന. കേന്ദ്ര സർക്കാരിന്റെ ഹരിത സംരംഭങ്ങൾക്ക് കൂടുതൽ ഊർജ്ജം…

1 hour ago

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

2 hours ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

2 hours ago