kerala

കൊറോണ മരണം; നഷ്ടപരിഹാരം നല്‍കുന്നതിനുള്ള മാര്‍ഗരേഖ പുതുക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊറോണ ബാധിച്ച്‌ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള മാര്‍ഗരേഖ പുതുക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജ്. രോഗം ബാധിച്ച്‌ മരിച്ചവരുടെ സമഗ്ര പട്ടിക പ്രസിദ്ധീകരിക്കും. നിലവിലെ പട്ടികയില്‍ മാറ്റം ഉണ്ടാകും.

ഇതിന് ആരോഗ്യവകുപ്പ് തന്നെ മുന്‍കൈ എടുക്കും. പരമാവധി പേര്‍ക്ക് സഹായം കിട്ടാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദ്ദേശം അനുസരിച്ചായിരിക്കും സംസ്ഥാന സര്‍ക്കാര്‍ കൊറോണ മരണം സംബന്ധിച്ചുള്ള മാര്‍ഗരേഖ പുതുക്കുന്നത്. ഇതിന് ആവശ്യമായ നടപടിക്രമങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.

കൊറോണ സ്ഥിരീകരിച്ച്‌ 30 ദിവസത്തിനകം മരിച്ചാല്‍ അത് കൊറോണ മരണമായി കണക്കാക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞിരുന്നു. ഇത് കൂടി പരിഗണിച്ചാകും പുതിയ മാര്‍ഗരേഖ തയ്യാറാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.

കഴിഞ്ഞ കുറച്ച്‌ മാസങ്ങളായി ഇന്ത്യയില്‍ ഏറ്റവും അധികം കൊറോണ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് കേരളത്തിലാണ്. മരണനിരക്കും സംസ്ഥാനത്ത് ഉയര്‍ന്നാണ് നില്‍ക്കുന്നത്. ഇന്നലെ 19,675 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 142 മരണങ്ങളും ഇന്നലെ സ്ഥിരീകരിച്ചു. നിലവിലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ ആകെ മരണം 24,039 ആണ്.

Karma News Network

Recent Posts

മെഴുകുതിരി സമരം വെളിച്ചം കണ്ടു; റസാഖിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചു; കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് എതിരെ കേസ്

കോഴിക്കോട്: തിരുവമ്പാടിയിൽ റസാഖിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി പുനഃസ്ഥാപിച്ചു. വീട്ടിൽ രാത്രിയോടെ കെഎസ്ഇബി ഉദ്യോഗസ്ഥരെത്തി ആണ് വിച്ഛേദിച്ച കണക്ഷൻ…

6 hours ago

എയർ സ്ട്രൈക്ക്, ഹമാസ്-പലസ്തീൻ മന്ത്രിയെ വധിച്ച് ജൂത സേന

പലസ്തീൻ മന്ത്രിയെ ഇസ്രായേൽ കൊലപ്പെടുത്തി. ഞെട്ടിക്കുന്ന ബ്രേക്കിങ്ങ് ന്യൂസ് ഇപ്പോൾ വരികയാണ്‌. ഗാസ സിറ്റിയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഫലസ്തീൻ…

7 hours ago

ആനന്ദബോസിനോട് ഏറ്റുമുട്ടിയ IPSകാരുടെ കസേര തെറുപ്പിച്ച് അമിത്ഷാ

ബംഗാൾ  ഗവർണ്ണർ സി വി ആനന്ദബോസിനെതിരെ നീക്കം നടത്തിയ 2 ഉന്നത ഐ പി എസുകാർക്കെതിരെ നടപടി എടുത്ത് കേന്ദ്ര…

8 hours ago

മുംബൈ ആക്രമണക്കേസിലെ സൂത്രധാരൻ റാണ,പാക്കിസ്ഥാനികൾക്ക് ഓരോ സ്ഥലവും മാർക്ക് ചെയ്തു നൽകി

മുംബൈ ആക്രമണക്കേസിൽ ഇന്ത്യ തേടുന്ന സൂത്രധാരൻ കനേഡിയൻ വ്യവസായി തഹാവൂർ റാണയെ ഇന്ത്യയിലേക്ക് ഉടൻ എത്തിക്കും.യുഎസ് ലെ അറ്റോർണി-പി പി…

8 hours ago

ഹത്രാസ് ദുരന്തം ആസൂത്രിതം, 16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തു, ഭോലെബാബയുടെ അഭിഭാഷകന്‍

ലഖ്‌നൗ: ഉത്തര്‍ പ്രദേശിലെ ഹത്രാസിൽ നടന്നത് ആസൂത്രിതമായ ദുരന്തമെന്ന് ഭോലെബാബയുടെ അഭിഭാഷകന്‍. 15-16 പേർ പരിപാടിക്കിടെ വിഷം സ്പ്രേ ചെയ്തെന്നും…

8 hours ago

കൊല്ലത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

കരുനാഗപ്പള്ളി: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ഇടക്കളങ്ങര സ്വദേശി അബ്ദുള്‍ സലാമാണ് മരിച്ചത്. വീടിന് സമീപത്തുള്ള ചതുപ്പില്‍…

9 hours ago