ദില്ലി:രാജ്യത്തെ പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധനവ്.ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 70,000ത്തോളം ആളുകള്‍ക്ക്.977 പേര്‍ക്ക് ജീവന് നഷ്ടമായി. മഹാരാഷ്ട്രയിലും ആന്ധ്രയിലും കര്‍ണാടകയിലുമാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്.ഇന്നലെ മാത്രം രാജ്യത്ത് 69,652 പേര്‍ക്കാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 28 ലക്ഷം കടന്നു. 28,36,926 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്.ഇന്നലെ മാത്രം രാജ്യത്തു 977 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് രോഗബാധയെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 53,866 ആയി. രാജ്യത്ത് ഇതുവരെ 20,96,665 പേര് രോഗമുക്തി നേടി. കഴിഞ്ഞ ദിവസം 58,794 പേര് ആശുപത്രിവിട്ടു. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 73.91 ശതമാനമായി ഉയര്‍ന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
ദക്ഷിണേന്ത്യയില്‍ ആന്ധ്രയിലും കര്‍ണാടകയിലുമാണ് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നത്. രോഗബാധിതരുടെ എണ്ണം 3 ലക്ഷം പിന്നിട്ട ആന്ധ്രയില്‍ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 9742 പേര്‍ക്കാണ്. കര്‍ണാടകയില്‍ 8,642 പേര്‍ക്കും രോഗം റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 9,18,470 സാമ്പിളുകള്‍ കോവിഡ് പരിശോധനക്ക് വിധേയമാക്കിയതായി ഐ.സി.എം.ആര് അറിയിച്ചു. അതേസമയം കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട ദില്ലിയിലെ ഹോട്ടലുകള്‍ തുറക്കാന്‍ ദില്ലി ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കിയിട്ടുണ്ട്.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…