topnews

ആ വീട്ടില്‍ വിപിന്‍ ഇനി തനിയെ, അച്ഛനെയും അമ്മയെയും സഹോദരിയെയും കോവിഡ് കൊണ്ടുപോയി

തിരുവനന്തപുരം: വിപിന്‍ ഇനി ആ വീട്ടില്‍ തനിച്ചാണ്. കോവിഡ് മഹാമാരി ഒറ്റക്കാക്കിയ യുവാവ്. വിപിന്റെ അച്ഛനെയും അമ്മയെയും സഹോദരിയെയും മഹാമാരി കൊണ്ടുപോയി. മൂവരുടെയും ഓര്‍മകള്‍ മാത്രമാണ് വിപിന് ഇനി കൂട്ടുള്ളത്. വിപിന്റെ പിതാവ് അശോകനെയായിരുന്നു ആദ്യം കോവിഡ് കവര്‍ന്നത്. പിന്നാലെ സഹോദരി വിജിയും ഒടുവില്‍ അമ്മ ലില്ലിക്കുട്ടിയും യാത്രയായതോടെ വിപിന്‍ തനിച്ചായി. ഇപ്പോഴും തന്റെ ഉറ്റവര്‍ പോയെന്ന് വിശ്വസിക്കാനോ ഉള്‍ക്കൊള്ളാനോ വിപിന് സാധിച്ചിട്ടില്ല.

മെയ് 30നാണ് വലിയവിള നല്ലിയൂര്‍ക്കോണം സ്വദേശിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ ടി അശോകന്‍ കോവിഡ് ബാധിച്ച് മരിക്കുന്നത്. 57 വയസായിരുന്നു. കോവിഡ് ബിധിതരെ സ്വന്തം ഓട്ടോയില്‍ ആശുപത്രിയില്‍ എത്തിക്കാന്‍ യാതൊരു മടിയും അശോകന്‍ കണിച്ചിരുന്നില്ല. കഴിഞ്ഞ മാസം പേരൂര്‍ക്കട ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ അശോകന് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. പിന്നാലെ ഭാര്യ ലില്ലിക്കുട്ടിക്കും(50) മകള്‍ വിജിക്കും(28) രോഗം സ്ഥിരീകരിച്ചു.

വിജിക്ക് രോഗം ബാധിക്കുമ്പോള്‍ പൂര്‍ണ ഗര്‍ഭിണിയായിരുന്നു അവര്‍. കോവിഡ് ഗുരുതരമായതോടെ സിസേറിയന്‍ നടത്തി. ശേഷം വിജിയെ വെന്റിലേറ്ററിലേക്ക് മാറ്റി. ന്യുമോണിയ ബാധിച്ചതിനാല്‍ ലില്ലിക്കുട്ടിയും വെന്റിലേറ്ററിലായിരുന്നു. 12-ാം തീയതി വിജിയും മരിച്ചു. രണ്ട് ദിവസത്തിന് ശേഷം ലില്ലിക്കുട്ടിയും വിടപറഞ്ഞു. കാത്തിരുന്ന് ലഭിച്ച കണ്‍മണിയെ കണ്‍കുളിര്‍ക്കെ ഒന്ന് കാണാന്‍ പോലും ഇവര്‍ക്കൊന്നും സാധിച്ചില്ല. അമ്മയുടെ ചൂടേറ്റ് ഒരു ദിവസം പോലും മയങ്ങാന്‍ ആ കുഞ്ഞിനായില്ല. കോവിഡ് സ്ഥിരീകരിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന് ശേഷം പരസ്പരം ഇവര്‍ കണ്ടിട്ടില്ല. കുടുംബത്തിലെ ഓരോരുത്തരെയും മരണം കൊണ്ടുപോയതും ഇവര്‍ അറിഞ്ഞില്ല.

വിജിയുടെ 18 ദിവസം പ്രായമുള്ള കുഞ്ഞ് അനയയ്ക്കും ഭര്‍ത്താവ് അഭിഷേകിന്റെ അമ്മ ജലജയ്ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എസ്.യു.ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇവര്‍ കൊവിഡ് നെഗറ്റീവായതോടെ കട്ടച്ചല്‍ക്കുഴിയിലെ അഭിഷേകിന്റെ വീട്ടിലാണുള്ളത്. ലില്ലിക്കുട്ടിയുടെ സഹോദരനും കൊവിഡ് പോസിറ്റീവായി ചികിത്സയിലാണ്. സ്വന്തമായുള്ള രണ്ട് സെന്റിലെ ഇവരുടെ വീട് സഹകരണ ബാങ്കില്‍ പണയത്തിലാണ്. വലിയവിളയില്‍ ഓട്ടോറിക്ഷ ഡ്രൈവറാണ് വിപിന്‍.

Karma News Network

Recent Posts

ഓൺലൈനിൽ ഓർഡർ ചെയ്ത ഐസ്‌ക്രീമിൽ പഴുതാ, ഞെട്ടൽ

നോയിഡ: ഓൺലൈൻ വഴി ഓർഡർചെയ്ത ഐസ്ക്രീമിൽ മനുഷ്യന്റെ വിരൽ ലഭിച്ച സംഭവത്തിന് പിന്നാലെ വീണ്ടും ഞെട്ടിക്കുന്ന വാർത്ത പുറത്തു വരുന്നു.…

3 mins ago

ബി.ജെ.പി ആസ്ഥാനത്ത് സുരേഷ് ഗോപിക്ക് സദ്യ ഒരുക്കി സ്വീകരണം

തിരുവനന്തപുരം : കേന്ദ്ര മന്ത്രിസഭയിൽ സഹമന്ത്രിയായി ചുമതലയേറ്റശേഷം തലസ്ഥാനത്ത് എത്തിയ സുരേഷ് ഗോപിക്ക് ബിജെപി ആസ്ഥാന മന്ദിരത്തിൽ ഗംഭീര സ്വീകരണം…

33 mins ago

‘പ്രേമം’ പാലത്തിൽ പരിസരം മറന്ന് കമിതാക്കൾ, ചോദ്യംചെയ്തവർക്ക് അടി കൊടുത്ത് പെൺകുട്ടികള‌ടങ്ങുന്ന സംഘം

ആലുവ : തോട്ടക്കാട്ടുകര 'പ്രേമം' പാലത്തിൽ കമിതാക്കളുടെ അതിരുകടന്ന സല്ലാപം കലാശിച്ചത് സമീപവാസി​യുമായി​ അടിപിടിയിൽ. പരിസരവാസികൾക്ക് ശല്യമായ സല്ലാപം ചോദ്യം…

1 hour ago

ക്ലോസറ്റിൽ കുടുങ്ങി ഉടുമ്പ്, ഞെട്ടി വീട്ടുകാർ, സംഭവം കണ്ണൂരിൽ

കണ്ണൂർ : വീട്ടിലെ ശുചിമുറിയിൽ കയറിക്കൂടി ഉടുമ്പ്. തലശേരിയി സ്വദേശി റായിസിന്റെ വീട്ടിലാണ് ഉടുമ്പ് തലവേദനായയായത്. ശുചിമുറി ഉപയോഗിക്കാനായി റയിസിന്റെ…

2 hours ago

മലയാളി യാത്രക്കാര്‍ക്ക് നേരേ ആക്രമണം, കാര്‍ അടിച്ചുതകര്‍ത്തു, സംഭവം തമിഴ്‌നാട്ടില്‍, ദൃശ്യങ്ങള്‍ പുറത്ത്

കോയമ്പത്തൂര്‍: സേലം – കൊച്ചി ദേശീയപാതയില്‍ രാത്രിയില്‍ മലയാളി യാത്രക്കാര്‍ക്ക് നേരെ ആക്രമണം. മൂന്ന് കാറുകളിലെത്തിയ പതിനഞ്ചംഗ മുഖംമൂടി സംഘം…

2 hours ago

തീം പാർക്കിൽ അപകടം, 50 അടി ഉയരത്തിൽ തലകീഴായി തൂങ്ങിക്കിടന്ന് ആളുകൾ

50 അടി ഉയരത്തിൽ കുടുങ്ങി ആളുകൾ. പോർട്ട്‌ലാൻഡിലെ ഓക്‌സ് അമ്യൂസ്‌മെൻ്റ് പാർക്കിലാണ് ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. അറ്റ്മോസ്ഫിയർ റൈഡിനിടെ മുപ്പതോളം…

3 hours ago