kerala

കേരളത്തിൽ നിരോധനാഞ്ജ പ്രഖ്യാപിച്ചു,മൂന്നാം തിയതി മുതൽ കൂട്ടം കൂടരുത്

കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ കേരളത്തിൽ സമ്പ്പൂർണ്ണ അടച്ചിടൽ.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അഞ്ചുപേരിൽ കൂടുതൽ ഒത്തുചേരുന്നത് വിലക്കി സർക്കാർ ഉത്തരവ്.CRPC 144 പ്രകാരമാണ് ഉത്തരവ്.വിവാഹത്തിന് 50 പേർക്കും മരണാനന്തര ചടങ്ങുകളിൽ 20 പേർക്കും പങ്കെടുക്കാം.പ്രാദേശിക സാഹചര്യം വിലയിരുത്തി കലക്ടർമാർക്ക് കൂടുതൽ നടപടികളെടുക്കാം.സംസ്ഥാനം മുഴുവൻ ഇതാദ്യമാണ്‌ 1977നു ശേഷം നിരോധനാഞ്ജ വരുന്നത്.രാജ്യത്ത് ഏറ്റവും കൂടുതൽ കോവിഡ് വ്യാപനം കേരളത്തിലാണ്‌.

2തിയതി ജനം അപ്രതീക്ഷിതമായി സാധനങ്ങൾ വാങ്ങാൻ തെരുവിൽ ഇറങ്ങും എന്നും ആശങ്ക ഉണ്ട്.കോവിഡ് വർദ്ധന ഇന്ത്യയിലേ തന്നെ ഒന്നാം സ്ഥാനത്ത് കേരളം എത്തിയിരിക്കുകയാണ്‌.സംസ്ഥാനത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം രണ്ടുലക്ഷം കടന്നു.വ്യാഴാഴ്ച 8135 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ച്ചയായ രണ്ടാംദിനമാണ് എണ്ണായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത്.

7013 പേര്‍ക്കാണ് സമ്പര്‍ക്കംവഴിയാണു രോഗം ബാധിച്ചത്.730 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.105 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗംബാധിച്ചു. ചികിത്സയിലുള്ളത് 72,339 പേരാണ്.

മറ്റന്നാൾ രാവിലെ ഒൻപത് മുതൽ ഒരുമാസത്തേക്കാണ് നിയന്ത്രണം. എന്നാൽ വിവാഹ, മരണ ചടങ്ങുകൾക്ക് നിലവിലുള്ള ഇളവ് തുടരുക തന്നെ ചെയ്യും. അതേസമയം കേരളത്തിൽ ഇന്ന് 8135 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.കോഴിക്കോട് 1072,മലപ്പുറം 968,എറണാകുളം 934, തിരുവനന്തപുരം 856,ആലപ്പുഴ 804,കൊല്ലം 633,തൃശൂർ 613,പാലക്കാട് 513, കാസർഗോഡ് 471,കണ്ണൂർ 435, കോട്ടയം 340,പത്തനംതിട്ട 223,വയനാട് 143,ഇടുക്കി 130 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ദുഖകരം എന്നു തന്നെ പറയാം,ഓരോ ദിവസവും മരണം ഇരട്ടി കണ്ട് കൂടുകയാണ്‌.
29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്.മരിച്ചവരുടെ ലിസ്റ്റ്-തിരുവനന്തപുരം പള്ളിത്തുറ സ്വദേശി എബ്രഹാം (62), പുല്ലുവിള സ്വദേശിനി ഷർമിള (52), നെടുമങ്ങാട് സ്വദേശി വേലായുധ കുറുപ്പ് (92), മുരിങ്ങവിളാകം സ്വദേശി മോഹനൻനായർ (75),നെയ്യാറ്റിൻകര സ്വദേശി സുധാകരൻ ദാസ് (61), പാറശാല സ്വദേശി സുകുമാരൻ (73),ചാല സ്വദേശി ഹഷീർ (45),ആറ്റിങ്ങൽ സ്വദേശി വിജയകുമാരൻ (61),കൊറ്റൂർ സ്വദേശി രാജൻ (82),കൊല്ലം കുരീപ്പുഴ സ്വദേശിനി തങ്കമ്മ (67),പരവൂർ സ്വദേശി മോഹനൻ (62),കരുനാഗപ്പള്ളി സ്വദേശി സലീം (55),

ആലപ്പുഴ അംബാനകുളങ്ങര സ്വദേശി മനോഹരൻ (60),എറണാകുളം എലഞ്ഞിക്കുഴി സ്വദേശി കെ.പി. മോഹനൻ (62),ചേലാമറ്റം സ്വദേശി കെ.എ. കൃഷ്ണൻ (59), വച്ചക്കുളം സ്വദേശിനി അൽഫോൺസ (57),എറണാകുളം സ്വദേശി റിസ്‌കി ആൻഡ്രൂദുരം (67),വയലം സ്വദേശി വിശ്വംഭരൻ (92),ആലുവ സ്വദേശിനി നബീസ (73),പള്ളുരുത്തി സ്വദേശി കുഞ്ഞുമോൻ (57),വാരാപ്പുഴ സ്വദേശി കെ.പി. ജോർജ് (85),തൃശൂർ ഒറ്റപ്ലാവ് സ്വദേശി അബ്ദുൾ റഹ്മാൻ (55)

തൃശൂർ സ്വദേശി ബലരാമൻ (53), ചേർപ്പ് സ്വദേശി ഭാസ്‌കരൻ (85), ഗുരുവായൂർ സ്വദേശിനി ലൈല (56),കല്ലൂർ സ്വദേശിനി ലിസി(70),കാസർഗോഡ് ചേങ്ങള സ്വദേശി ബി.കെ.ഖാലീദ് (64), മേലേപ്പറമ്പ് സ്വദേശി കുമാരൻ (62),മംഗൽപടി സ്വദേശിനി ഖദീജുമ്മ (90), എന്നിവരാണ് മരണമടഞ്ഞത്.ഇതോടെ ആകെ മരണം 771 ആയി.ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Karma News Editorial

Recent Posts

ഭാരതപ്പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

ഭാരതപ്പുഴയിൽ കളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടത്തി. ചെറുതുരുത്തി പടിഞ്ഞാറെതോപ്പിൽ സുന്ദരന്റെ മകൻ ആര്യന്റെ (14) മൃതദേഹമാണ് കണ്ടെത്തിയത്.…

5 mins ago

അനീഷ്യയുടെ ആത്മഹത്യ, സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ​ഗവർണറെ സമീപിച്ച് കുടുംബം

തിരുവനന്തപുരം: പരവൂർ കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന അനീഷ്യയുടെ ആത്മഹത്യ സിബിഐ അന്വേഷിക്കണം എന്ന ആവശ്യവുമായി ബന്ധുക്കൾ. ​ഗവർണർ ആരിഫ്…

6 mins ago

മലയാളി യുവതിയുടെ മരണം, ഭർത്താവ് കാനഡയിൽ നിന്ന് ഇന്ത്യയിൽ എത്തിയെന്ന് വിവരം

ചാലക്കുടി: മലയാളി യുവതിയെ കാനഡയിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് ഇന്ത്യയിലേക്കെത്തിയതായി വിവരം. കാനഡയിലെ വീട്ടിൽ പാലസ് റോഡിൽ പടിക്കല…

34 mins ago

കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം പണിത് സിപിഎം

ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് രക്തസാക്ഷി സ്മാരകം പണിത് സി.പി.എം. പാനൂർ തെക്കുംമുറിയിലാണ് സി.പി.എം സ്മാരകം നിർമിച്ചത്. ബോംബ് നിർമാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ…

44 mins ago

നിർത്തിയിട്ട ടൂറിസ്റ്റ് ബസിൽ കാറിടിച്ച് അപകടം, യുവാവ് മരിച്ചു

മുക്കം : മുക്കത്ത് കാര്‍ അപകടത്തില്‍ യുവാവ് മരിച്ചു. മാങ്ങാപ്പൊയിലിലാണ് സംഭവം. എരഞ്ഞിമാവ് സ്വദേശി ഫഹദ് സമാന്‍ (24) ആണ്…

50 mins ago

സൂര്യയുടെ മരണ കാരണം അരളിയുടെ വിഷം ഉള്ളിൽ ചെന്നത് തന്നെ, പോലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്

ലണ്ടനിലേക്കുള്ള യാത്രക്കിടെ വിമാനത്താവളത്തിൽ കുഴഞ്ഞുവീണ് മരിച്ച സൂര്യ സുരേന്ദ്രന്റെ (24) മരണകാരണം അരളിച്ചെടിയുടെ വിഷം ഉള്ളിൽ ചെന്നതിനെ തുടർന്നുള്ള ഹൃദയാഘാതമെന്ന്…

1 hour ago