topnews

71 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: കൊല്ലം ശക്തികുളങ്ങര ഫിഷിങ് ഹാര്‍ബര്‍ അടച്ചു

കൊല്ലം: കൊല്ലം ശക്തികുളങ്ങര ഫിഷിങ് ഹാർബർ അടച്ചു. 71 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ഹാർബർ അടച്ചത്. ജില്ലയിൽ ഇന്ന് 633 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചത്.. ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 5 പേർക്കും, സമ്ബർക്കം മൂലം 620 പേർക്കും, ഉറവിടം വ്യക്തമല്ലാത്ത 7 പേർക്കും, ഒരു ആരോഗ്യപ്രവത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 213 പേർ രോഗമുക്തി നേടി. കൊല്ലം കുരീപ്പുഴ സ്വദേശിനി തങ്കമ്മ (67), പരവൂർ സ്വദേശി മോഹനൻ (62), കരുനാഗപ്പള്ളി സ്വദേശി സലീം (55) എന്നിവരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

അതേസമയം കേരളത്തിൽ ഇന്ന് 8135 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് 1072, മലപ്പുറം 968, എറണാകുളം 934, തിരുവനന്തപുരം 856, ആലപ്പുഴ 804, കൊല്ലം 633, തൃശൂർ 613, പാലക്കാട് 513, കാസർഗോഡ് 471, കണ്ണൂർ 435, കോട്ടയം 340, പത്തനംതിട്ട 223, വയനാട് 143, ഇടുക്കി 130 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

29 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം പള്ളിത്തുറ സ്വദേശി എബ്രഹാം (62), പുല്ലുവിള സ്വദേശിനി ഷർമിള (52), നെടുമങ്ങാട് സ്വദേശി വേലായുധ കുറുപ്പ് (92), മുരിങ്ങവിളാകം സ്വദേശി മോഹനൻനായർ (75), നെയ്യാറ്റിൻകര സ്വദേശി സുധാകരൻ ദാസ് (61), പാറശാല സ്വദേശി സുകുമാരൻ (73), ചാല സ്വദേശി ഹഷീർ (45), ആറ്റിങ്ങൽ സ്വദേശി വിജയകുമാരൻ (61), കൊറ്റൂർ സ്വദേശി രാജൻ (82),കൊല്ലം കുരീപ്പുഴ സ്വദേശിനി തങ്കമ്മ (67), പരവൂർ സ്വദേശി മോഹനൻ (62), കരുനാഗപ്പള്ളി സ്വദേശി സലീം (55), ആലപ്പുഴ അംബാനകുളങ്ങര സ്വദേശി മനോഹരൻ (60), എറണാകുളം എലഞ്ഞിക്കുഴി സ്വദേശി കെ.പി. മോഹനൻ (62), ചേലാമറ്റം സ്വദേശി കെ.എ. കൃഷ്ണൻ (59), വച്ചക്കുളം സ്വദേശിനി അൽഫോൺസ (57), എറണാകുളം സ്വദേശി റിസ്‌കി ആൻഡ്രൂദുരം (67), വയലം സ്വദേശി വിശ്വംഭരൻ (92), ആലുവ സ്വദേശിനി നബീസ (73), പള്ളുരുത്തി സ്വദേശി കുഞ്ഞുമോൻ (57), വാരാപ്പുഴ സ്വദേശി കെ.പി. ജോർജ് (85), തൃശൂർ ഒറ്റപ്ലാവ് സ്വദേശി അബ്ദുൾ റഹ്മാൻ (55), തൃശൂർ സ്വദേശി ബലരാമൻ (53), ചേർപ്പ് സ്വദേശി ഭാസ്‌കരൻ (85), ഗുരുവായൂർ സ്വദേശിനി ലൈല (56), കല്ലൂർ സ്വദേശിനി ലിസി (70), കാസർഗോഡ് ചേങ്ങള സ്വദേശി ബി.കെ. ഖാലീദ് (64), മേലേപ്പറമ്പ് സ്വദേശി കുമാരൻ (62), മംഗൽപടി സ്വദേശിനി ഖദീജുമ്മ (90), എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 771 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.

Karma News Network

Recent Posts

വാതുറന്നാൽ മാമാട്ടിക്ക് ഇംഗ്ലീഷ് വർത്തമാനം, ക്യൂട്ട്നെസിൽ ആരാധക മനം കീഴടക്കി മാമാട്ടി

കാവ്യയും മീനാക്ഷിയും സാരി ചുറ്റിയും, മഹാലക്ഷ്മി പാവാടയും ബ്ലൗസും അണിഞ്ഞുമാണ് മാളവിക ജയറാമിന്റെ വിവാഹത്തിനെത്തിയത്. ദിലീപ് കുടുംബത്തിന്റെ ചിത്രങ്ങൾ സോഷ്യൽ…

11 mins ago

വെള്ളക്കെട്ടിൽ കുളിക്കാൻ ഇറങ്ങി, ദമ്പതികൾ ഉൾപ്പടെ മൂന്ന് മരണം

കൊല്ലം : വീടിനടുത്ത് ചളിയെടുത്ത നിലത്തിൽ കുളിക്കാനിറങ്ങിയ ദമ്പതികൾ ഉൾപ്പടെ മൂന്ന് പേർ മരിച്ചു. യുവതി​​യെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ദമ്പതികൾ…

20 mins ago

നടന്നത് അതിക്രൂര കൊലപാതകം, കുഞ്ഞിന്റെ കഴുത്തിൽ ഷാൾ ഇട്ട് മുറുക്കി, വായിൽ തുണി തിരുകി, യുവതിയുടെ മൊഴി

നവജാതശിശുവിന്റെ മരണത്തിൽ പുറത്തുവരുന്നത് അതിക്രൂര കൊലപാതകത്തിന്റെ നടുക്കുന്ന വിവരങ്ങൾ. കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്ന് പ്രതിയായ യുവതിയുടെ മൊഴി. കഴുത്തിൽ…

45 mins ago

കാവ്യ തടി കുറയ്ക്കണം, ഇപ്പോൾ കാണുമ്പോൾ അമ്മച്ചി ലുക്ക്, മാളവികയുടെ വിവാഹത്തിനെത്തിയ കാവ്യ മാധവനെ കണ്ട് ആരാധകർ

ജയറാം-പാർവതി മകൾ മാളവികയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ദിലീപ് കുടുംബസമേതം എത്തിയിരുന്നു. ഭാര്യ കാവ്യ മാധവനും മക്കളായ മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കുമൊപ്പമാണ് ദിലീപ്…

48 mins ago

കുഞ്ഞിനെ വലിച്ചെറിഞ്ഞ അമ്മയുടെ അവകാശങ്ങളെ കുറിച്ചാണ് ഡി .സി .പി ക്ക് കൂടുതൽ ശുഷ്കാന്തി, എന്തൊരു നാടാണിത്? എന്തൊരു തരം പോലീസാണ് ഈ നാട്ടിലുള്ളത്? അഡ്വക്കറ്റ് സം​ഗീത ലക്ഷ്മണ

നവജാതശിശുവിൻ്റെ മൃതശരീരം റോഡിൽ വലിച്ചെറിഞ്ഞതായി കാണപ്പെട്ടത് സംബന്ധിക്കുന്ന കേസിൻ്റെ അന്വേഷണത്തിനായി ഫ്ലാറ്റിനകത്തേക്ക് കയറിപോയ കൊച്ചി ഡി.സി.പി പുറത്തിറങ്ങിയ ശേഷം മാധ്യമങ്ങളോട്…

1 hour ago

നവജാത ശിശുവിന്റെ മരണം, യുവതിയുടെ ആൺ സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്

എറണാകുളം പനമ്പിള്ളി നഗറിലെ നവജാത ശിശുവിന്റെ കൊ ലപാതകത്തിൽ യുവതിയുടെ ആൺ സുഹൃത്തിന് പങ്കില്ലെന്ന് പൊലീസ്. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട…

2 hours ago