topnews

കൊവിഡിൽ ആശ്വാസം; സംസ്ഥാനത്ത് ഇന്ന് 4064 പേർക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4064 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 553, തിരുവനന്തപുരം 543, കോഴിക്കോട് 425, കോട്ടയം 399, കൊല്ലം 348, തൃശൂർ 315, മലപ്പുറം 270, ആലപ്പുഴ 229, ഇടുക്കി 220, പാലക്കാട് 198, പത്തനംതിട്ട 195, കണ്ണൂർ 174, വയനാട് 135, കാസർഗോഡ് 60 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 51,974 സാമ്പിളുകളാണ് പരിശോധിച്ചത്.സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,27,341 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,24,493 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2848 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 391 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നിലവിൽ 41,675 കോവിഡ് കേസുകളിൽ, 6.7 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 37 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 160 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 64,803 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 9 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3858 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 162 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 9531 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 821, കൊല്ലം 120, പത്തനംതിട്ട 550, ആലപ്പുഴ 646, കോട്ടയം 1562, ഇടുക്കി 414, എറണാകുളം 2078, തൃശൂർ 912, പാലക്കാട് 428, മലപ്പുറം 471, കോഴിക്കോട് 602, വയനാട് 490, കണ്ണൂർ 357, കാസർഗോഡ് 80 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 41,675 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 63,80,561 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

Karma News Network

Recent Posts

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

52 mins ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

1 hour ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

2 hours ago

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

2 hours ago

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

3 hours ago

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

4 hours ago