topnews

ആശ്വാസക്കണക്കുകള്‍; രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു

ദില്ലി: രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുത്തനെ കുറയുന്നതിന്റെ ആശ്വാസക്കണക്കുകളാണ് പുറത്ത് വരുന്നത്. ഒപ്പം തന്നെ മരണനിരക്കിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. 24 മണിക്കൂറിനിടെ രജ്യത്ത് 1,65,553 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ മൂന്നാം ദിവസവും 2 ലക്ഷത്തില്‍ താഴെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒരു മാസത്തിനിടെ പ്രതിദിന കോവിഡ് കേസുകളില്‍ 50% ത്തോളം കുറവാണ് റിപ്പോര്‍ട്ട് ചെയ്തത്,പ്രതിദിനരോഗികളുടെ എണ്ണം 4 ലക്ഷത്തില്‍ നിന്നും രണ്ടു ലക്ഷത്തിന് താഴെയെത്തി. മൂന്നാഴ്ചക്കിടെ ഏറ്റവും കുറഞ്ഞ പ്രതിദിന മരണ നിറക്കാണ് രാജ്യത്ത് സ്ഥിരീകരിച്ചത്.

24 മണിക്കൂറിനിടെ 3460 കോവിഡ് മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 2,76,309 പേര്‍ കഴിഞ്ഞ ദിവസം കോവിഡ് രോഗമുക്തരായി . ഇതോടെ രാജ്യത്തെ ആക്റ്റീവ് കേസുകളുടെ എണ്ണം 21 ലക്ഷമായി കുറഞ്ഞു. രാജ്യത്ത് 24 മണിക്കൂറിനിടെ 27ലക്ഷത്തോളം ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ബ്ലാക്ക് ഫംഗസ് പ്രതിരോധ മരുന്നായ ആംഫോട്ടെറിസിന്‍ ബി യുടെ 2ലക്ഷം വയല്‍ മരുന്നുകള്‍ അമേരിക്കയില്‍ നിന്നും ഇന്ത്യലേക്ക് എത്തിച്ചേര്‍ന്നു. ഇന്ത്യയില്‍ ബ്ലാക്ക് ഫംഗസ് രോഗം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് അമേരിക്കയില്‍ നിന്നും പ്രതിരോധ മരുന്ന് ഇറക്കുമതി ചെയ്തതെന്ന് ഇന്ത്യ അംബാസഡര്‍ താരഞ്ചിത് സിംഗ് സന്ധു പറഞ്ഞു.

Karma News Editorial

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

5 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

6 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

7 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

7 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

8 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

8 hours ago