topnews

ഇന്ത്യയുടെ ആശങ്ക; കൊവിഡ് ബാധിതരുടെ എണ്ണം 27 ലക്ഷം കവിഞ്ഞു, ഒറ്റ ദിവസം മരിച്ചത് 879 പേര്‍

ദില്ലി: പ്രതിദിനം അറുപത്തിനായിരത്തിന് മുകളില്‍ രോഗികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന ഇന്ത്യയില്‍ ഞായറാഴ്ചയും തിങ്കളാഴ്ച്ചയും രോഗികളുടെ എണ്ണത്തില്‍ നേരിയ കുറവ് ഉണ്ട്. ആരോഗ്യ മന്ത്രാലയം നല്കിയ പുതിയ കണക്ക് പ്രകാരം തിങ്കളാഴ്ച പ്രതിദിന രോഗികളുടെ എണ്ണം 55,079 ആയി കുറഞ്ഞു. ആകെ രോഗ ബാധിതരുടെ എണ്ണം 27,22,743 ആയി. 879 പേര്‍ ഒറ്റദിവസത്തിനുള്ളില്‍ മരിച്ചു. 6,73, 166 പേര്‍ രാജ്യത്ത് ചികിത്സയില്‍ ഉള്ളപ്പോള്‍ 19,77,780 പേര്‍ രോഗ വിമുക്തി നേടി.

അതേസമയം കോവിഡ് ബാധിച്ചു ഗുരുതരാവസ്ഥയിലായ പ്രശസ്ത ഗായകന്‍ എസ്. പി. ബാലസുബ്രമണ്യത്തിന്റെ ആരോഗ്യ അവസ്ഥയില്‍ നേരിയ പുരോഗതി. ചികിത്സിക്കുന്ന ഡോക്ടര്‍മാരെയും നഴ്‌സുമാരെയും തിരിച്ചറിയാന്‍ കഴിയുന്നുണ്ട് എന്ന് എസ്. പി യുടെ മകനും ഗായകനുമായ എസ്. പി. ചരണ്‍ അറിയിച്ചു. എസ്. പി വേഗം സുഖം പ്രാപിക്കട്ടെ എന്ന് നടന്‍ രജനികാന്ത് ആശംസിച്ചു.

അതേസമയം കോവിഡ് മുക്തനായ ആഭ്യന്തര മന്ത്രി അമിത് ഷായെ തുടര്‍ നിരീക്ഷണത്തിനായി ദില്ലി എയിംസിലേയ്ക്ക് മാറ്റി. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുഗ്രമിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ആഭ്യന്തര മന്ത്രിയ്ക്ക് കഴിഞ്ഞ ദിവസം കോവിഡ് നെഗറ്റീവ് ആയിരുന്നു. അതേ സമയം ഇന്ത്യ വികസിപ്പിക്കുന്ന കോവിഡ് പ്രതിരോധ വാക്‌സിന്‍ അടുത്ത വര്‍ഷം മാത്രമേ പുറത്തിറങ്ങു എന്ന് ഉറപ്പായി. റഷ്യ പുറത്തു ഇറക്കിയ കോവിഡ് പ്രതിരോധ വാക്‌സിന്റെ പ്രവര്‍ത്തന ഫലം മോസ്‌കോയിലെ ഇന്ത്യന്‍ എംബസി നിരീക്ഷിക്കും.

Karma News Editorial

Recent Posts

ഭാരതീയ ന്യായ് സംഹിത, കേരളത്തിൽ ആദ്യ കേസ് ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന്

മലപ്പുറം : സംസ്ഥാനത്ത് ഭാരതീയ ന്യായ് സംഹിത പ്രകാരമുള്ള ആദ്യ കേസ് റിപ്പോർട്ട് ചെയ്തു. ഹെൽമറ്റില്ലാതെ യാത്ര ചെയ്തതിന് മലപ്പുറം…

3 mins ago

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

24 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

25 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

41 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

49 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

50 mins ago