topnews

സംസ്ഥാനത്ത് ഇന്ന് 3581 പേർക്ക് കൊവിഡ്; 6 മരണം

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 3581 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 637, തിരുവനന്തപുരം 523, കൊല്ലം 364, കോട്ടയം 313, കോഴിക്കോട് 273, തൃശൂർ 228, ആലപ്പുഴ 206, പത്തനംതിട്ട 186, മലപ്പുറം 176, പാലക്കാട് 171, ഇടുക്കി 169, കണ്ണൂർ 158, വയനാട് 129, കാസർഗോഡ് 48 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 44,054 സാമ്പിളുകളാണ് പരിശോധിച്ചത്.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,18,975 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. ഇവരിൽ 1,16,378 പേർ വീട്/ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈനിലും 2597 പേർ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 353 പേരെയാണ് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.നിലവിൽ 37,239 കോവിഡ് കേസുകളിൽ, 7 ശതമാനം വ്യക്തികൾ മാത്രമാണ് ആശുപത്രി/ഫീൽഡ് ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 6 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുൻ ദിവസങ്ങളിൽ മരണപ്പെടുകയും എന്നാൽ രേഖകൾ വൈകി ലഭിച്ചത് കൊണ്ടുള്ള 43 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസർക്കാരിന്റെ പുതിയ മാർഗനിർദേശമനുസരിച്ച് അപ്പീൽ നൽകിയ 128 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 64,980 ആയി.ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 12 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3415 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 119 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. 35 ആരോഗ്യ പ്രവർത്തകർക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 7837 പേർ രോഗമുക്തി നേടി. തിരുവനന്തപുരം 978, കൊല്ലം 425, പത്തനംതിട്ട 413, ആലപ്പുഴ 503, കോട്ടയം 820, ഇടുക്കി 574, എറണാകുളം 1253, തൃശൂർ 672, പാലക്കാട് 325, മലപ്പുറം 415, കോഴിക്കോട് 721, വയനാട് 321, കണ്ണൂർ 282, കാസർഗോഡ് 135 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 37,239 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 63,88,398 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

4 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

4 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

5 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

5 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

6 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

6 hours ago