kerala

സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കൊവിഡ്,5590 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5376 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 714, തൃശൂര്‍ 647, കോഴിക്കോട് 547, എറണാകുളം 441, തിരുവനന്തപുരം 424, ആലപ്പുഴ 408, പാലക്കാട് 375, കോട്ടയം 337, പത്തനംതിട്ട 317, കണ്ണൂര്‍ 288, കൊല്ലം 285, ഇടുക്കി 265, വയനാട് 238, കാസര്‍ഗോഡ് 90 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 60,476 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.89 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 63,38,754 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

31 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം മുക്കോലയ്ക്കല്‍ സ്വദേശി തങ്കരാജന്‍ (80), ആറ്റിങ്ങല്‍ സ്വദേശി ഇന്ദു ശേഖരന്‍ (65), അയിര സ്വദേശി അഖില്‍ (27), ചിറയിന്‍കീഴ് സ്വദേശി നീലകണ്ഠന്‍ ആശാരി (85), കടകംപള്ളി സ്വദേശി മോഹനന്‍ നായര്‍ (63), കൊല്ലം ഓച്ചിറ സ്വദേശി യശോധരന്‍ (85), പൊതുവഴി സ്വദേശിനി ലയ്ല (34), മൈനാഗപ്പള്ളി സ്വദേശി രാജു (58), പാരിപ്പള്ളി സ്വദേശി പദ്മജാക്ഷി (72), മങ്കാട് സ്വദേശി വിവേക് (26), പുത്തന്‍കുളം സ്വദേശി തങ്കയ്യ (61), മാനകര സ്വദേശിനി ജയസുധ (39), ആലപ്പുഴ ചേര്‍ത്തല സ്വദേശി അഗസ്റ്റിന്‍ (76), പള്ളിക്കല്‍ സ്വദേശി സോമരാജന്‍ (60), ചേര്‍ത്തല സ്വദേശി സോമന്‍ (67), ചേര്‍ത്തല സ്വദേശിനി രാജമ്മ (91), തിരുവാന്‍മണ്ടൂര്‍ സ്വദേശി ഹൈമവതി (70), കായംകുളം സ്വദേശി ഗോവിന്ദ പണിക്കര്‍ (60), എറണാകുളം കരിമുഗള്‍ സ്വദേശിനി തങ്ക (79), തൃശൂര്‍ എടക്കായൂര്‍ സ്വദേശി അബ്ദുള്ള കുട്ടി (70), ബ്ലാങ്കാട് സ്വദേശി ഷംസുദീന്‍ (72), പല്ലം സ്വദേശിനി മാളൂട്ടി (59), ചാവക്കാട് സ്വദേശി മുഹമ്മദ് (65), മലപ്പുറം കീഴുപറമ്പ് സ്വദേശി വിജയന്‍ (60), ചീക്കോട് സ്വദേശിനി ഉമ്മയ (70), അരക്കപ്പറമ്പ് സ്വദേശി മൊയ്ദൂട്ടി (61), കോഴിക്കോട് മാലപ്പറമ്പ് സ്വദേശി സിദ്ധാര്‍ത്ഥന്‍ (72), ഉള്ളിയേരി സ്വദേശി കുഞ്ഞിരായന്‍ (73), വയനാട് വിലങ്ങപുരം സ്വദേശിനി അയിഷ (60), കണ്ണൂര്‍ ചേലാട് സ്വദേശി അഹമ്മദ് കുഞ്ഞി (77), താവക്കര സ്വദേശിനി നളിനി (73) എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2329 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5590 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 81 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4724 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 527 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. മലപ്പുറം 690, തൃശൂര്‍ 624, കോഴിക്കോട് 509, എറണാകുളം 335, തിരുവനന്തപുരം 314, ആലപ്പുഴ 381, പാലക്കാട് 221, കോട്ടയം 331, പത്തനംതിട്ട 225, കണ്ണൂര്‍ 254, കൊല്ലം 282, ഇടുക്കി 220, വയനാട് 222, കാസര്‍ഗോഡ് 86 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

44 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. കോഴിക്കോട്, കണ്ണൂര്‍ 7 വീതം, എറണാകുളം, മലപ്പുറം 6 വീതം, തൃശൂര്‍ 5, തിരുവനന്തപുരം 4, ഇടുക്കി 3, പത്തനംതിട്ട 2, കോട്ടയം, പാലക്കാട്, വയനാട്, കാസര്‍ഗോഡ് 1 വീതം എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

Karma News Editorial

Recent Posts

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

4 mins ago

ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു

ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…

18 mins ago

ബാർ പരിസരത്ത് പൊരിഞ്ഞയടി, ജീവനക്കാരടക്കം 6 പേർക്കെതിരെ കേസെടുത്ത് പോലീസ്

തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…

40 mins ago

യാത്രക്കാരന്റെ മരണം ബര്‍ത്ത് പൊട്ടി വീണിട്ടല്ല, ചങ്ങല ശരിയായി ഇടാത്തതു കാരണം, വിശദീകരണവുമായി റെയിൽവേ

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…

54 mins ago

അമീബിക് മസ്തിഷ്കജ്വര ലക്ഷണം, 12 വയസ്സുകാരൻ കോഴിക്കോട് ചികിത്സയിൽ

കോഴിക്കോട് : ആരോ​ഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്‍റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…

1 hour ago

പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി ചുമതലയേറ്റു, സി ബി.ഐ മേധാവി മുതൽ ഇലക്ഷൻ കമ്മീഷനെ വരെ ഇനി രാഹുലും തീരുമാനിക്കും

ലോക്‌സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ്‌ കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…

2 hours ago