topnews

കുട്ടികളുടെ കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ഇന്നുമുതല്‍; സംസ്ഥാനത്ത് വാക്സിനേഷൻ സ്വീകരിക്കാനുള്ളത് 15 ലക്ഷത്തോളം കൗമാരക്കാര്‍

സംസ്ഥാനത്ത് കൗമാരക്കാരുടെ കൊവിഡ് വാക്‌സിനേഷനുള്ള രജിസ്‌ട്രേഷന്‍ ഇന്ന് മുതല്‍ തുടങ്ങും. 15നും 18നും ഇടയിലുള്ള15 ലക്ഷത്തോളം കൗമാരക്കാരാണ് വാക്സിനേഷൻ സ്വീകരിക്കാനുള്ളത്. ഓണ്‍ലൈനായും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയും. www.cowin.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് രജിസ്‌ട്രേഷന്‍ നടത്തേണ്ടത്. 2007ലോ അതിന് മുന്‍പോ ജനിച്ചവര്‍ക്കാണ് വാക്‌സിനെടുക്കാന്‍ അവസരം. വാക്‌സിനേഷനായി കുടുംബാംഗങ്ങള്‍ നേരത്തെ ഉപയോഗിച്ച ഫോണ്‍ നമ്പര്‍ ഉപയോഗിച്ചും രജിസ്ട്രര്‍ ചെയ്യാം. കൊവാക്‌സിന്‍ ആണ് കൗമാരക്കാര്‍ക്കായി നല്‍കുക.

രജിസ്റ്റര്‍ ചെയ്യുന്ന സമയത്ത് ഇവരുടെ തിരിച്ചറിയല്‍ രേഖ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്യണം. ആധാര്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്ക് സ്‌കൂളിലെ തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാം. കൊവിന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള രക്ഷിതാക്കളുടെ അക്കൗണ്ട് വഴിയും രജിസ്റ്റര്‍ ചെയ്യാം. ഒരു മൊബൈല്‍ നമ്പറില്‍ നാല് പേര്‍ക്ക് വരെ രജിസ്റ്റര്‍ ചെയ്യാനാവും. വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യുന്നതിനും തടസമില്ല.

കൗമാരക്കാര്‍ക്ക് കൊവിഡ് വാക്‌സിന്‍ നാലാഴ്ച ഇടവേളയില്‍ രണ്ട് ഡോസ് നല്‍കുമെന്ന് കൊവിഡ് ടാസ്‌ക് ഫോഴ്‌സ് തലവന്‍ ഡോ എന്‍ കെ അറോറ അറിയിച്ചു.

15 മുതല്‍ 18 വയസുവരെ പ്രായമുള്ള കുട്ടികളുടെ കൊവിഡ് വാക്സിനേഷനായി സംസ്ഥാനം സജ്ജമാണെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കുട്ടികളുടെ വാക്സിനേഷന്‍ ആരംഭിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോട് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തില്‍ നിന്നും ലഭിക്കുന്ന മാര്‍ഗ നിര്‍ദേശമനുസരിച്ച് കുട്ടികളുടെ വാക്സിനേഷന് എല്ലാ ക്രമീകരണവും നടത്തുന്നതാണ്. എല്ലാ കുട്ടികള്‍ക്കും സുരക്ഷിതമായി വാക്സിന്‍ നല്‍കാനാണ് ആരോഗ്യ വകുപ്പ് ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. സ്‌കൂള്‍ അധികൃതരുടെയും രക്ഷിതാക്കളുടെയും സഹകരണവും ഇക്കാര്യത്തിനായി പ്രയോജനപ്പെടുത്തും.

Karma News Editorial

Recent Posts

ദേഷ്യം, സങ്കടം എന്നിവ പോലെ തന്നെയാണ് സെ-ക്സും, ദിവ്യ പിള്ള

ഫഹദ് ഫാസില്‍ നായകനായ 'അയാള്‍ ഞാനല്ല' എന്ന ചിത്രത്തിലൂടെയാണ് ദിവ്യ പിള്ള അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് ജീത്തു ജോസഫ്…

2 mins ago

മോദി 3.0 ; നൂറുദിന കർമ്മ പരിപാടികൾ, അവലോകന യോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ്പോൾ ഫലം വന്നതിനു പിന്നാലെ അവലോകന യോ​ഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.വീണ്ടും അധികാരത്തിലെത്തുമ്പോൾ നടപ്പിലാക്കേണ്ട നൂറുദിന…

19 mins ago

എക്സിറ്റ് പോൾ ഫലങ്ങൾ, ഗൈരളി സ്റ്റുഡിയോയിൽ വല്യേട്ടന്റെ സിഡിക്കായി തിരച്ചിൽ, പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ എക്സിറ്റ് പോൾ ഫലങ്ങൾ വന്നതിന് പിന്നാലെ സിപിഎമ്മിനെ പരിഹസിച്ച് ശ്രീജിത്ത് പണിക്കർ . സാധാരണയായി…

22 mins ago

സിനിമയില്‍ അവസരം കിട്ടിത്ത ചില പൊട്ടന്മാര്‍ റിവ്യൂ പറയുന്നുണ്ട്, ഇവരെ കൈയ്യില്‍ കിട്ടിയാന്‍ രണ്ടെണ്ണം കൊടുക്കാനാണ് തോന്നുക- ജോയ് മാത്യു

റിവ്യൂ ബോംബിംഗിനെതിരെ പ്രതികരിച്ച് നടനും സംവിദായകനുമായ ജോയ് മാത്യു. സിനിമയില്‍ ചാന്‍സ് ചോദിച്ച് അവസരം കിട്ടാത്ത പല പൊട്ടന്മാരും ഇപ്പോള്‍…

37 mins ago

മന്ത്രിയാകാനുള്ള സാഹചര്യം അനുകൂലം, കേന്ദ്രമന്ത്രി സ്ഥാനമോ രാജ്യസഭാ അംഗത്വമോ ലഭിച്ചാൽ നിരസിക്കില്ല, തുഷാർ വെള്ളാപ്പള്ളി

തിരുവനന്തപുരം: ഇത്തവണ സാഹചര്യം അനുകൂലമാണ്, കേന്ദ്രമന്ത്രി സ്ഥാനമോ രാജ്യസഭാ അംഗത്വമോ വന്നാൽ ആലോചിച്ച് തീരുമാനിക്കുമെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി.…

54 mins ago

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍, നടത്തിയവര്‍ക്ക് ഭ്രാന്ത് എന്ന് എം വി ഗോവിന്ദന്‍

തിരുവനന്തപുരം : ബിജെപിക്ക് അനുകൂലമായ എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എക്‌സിറ്റ് പോള്‍ സര്‍വേ…

1 hour ago