അമേരിക്കന്‍ കമ്പനിയായ ഫൈസറിന്റെ കോവിഡ് വാക്സിന് യുകെ അംഗീകാരം നല്കി. വാക്സിന് ഉപയോഗിക്കുന്നതിന് അംഗീകാരം നല്‍കാനുള്ള മെഡിസിന്‍സ് ആന്റ് ഹെല്‍ത് കെയര്‍ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജന്‍സിയുടെ ശുപാര്‍ശ അംഗീകരിച്ചതായി വ്യക്തമാക്കിയ യുകെ സര്‍ക്കാര്‍ രാജ്യത്ത് അടുത്താഴ്ച മുതല്‍ കൊവിഡ് വാക്സിന് പരീക്ഷിക്കുമെന്ന് അറിയിച്ചു. ഇതോടെ പൊതുജനങ്ങളില്‍ വാക്സിന് ഉപയോഗിക്കാന്‍ അനുമതി നല്കുന്ന ആദ്യ രാജ്യമായി ബ്രിട്ടണ് മാറി.
ജര്‍മ്മന്‍ കമ്പനിയായ ബയോടെക്കുമായി ചേര്‍ന്നാണ് ഫൈസര്‍ കോവിഡ് വാക്സിന് വികസിപ്പിക്കുന്നത്. ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്ക് പുറമേ രാജ്യത്തെ പൗരന്മാര്ക്ക് പ്രതിരോധ മരുന്ന് കുത്തിവെയ്ക്കാന്‍ അനുമതി ലഭിക്കുന്നത് ഇതാദ്യമാണെന്ന് ബയോടെക് സിഇഒ ഉഗുര്‍ സാഹിന് പ്രതികരിച്ചു. യുകെയില്‍ വാക്സിന് വിതരണം നടത്തുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി ഫൈസര്‍ ചെയര്മാന് ആല്‍ബര്‍ട്ട് ബൗര്‍ല പറഞ്ഞു. കോവിഡ് 19 നെതിരായ പോരാട്ടത്തിലെ ചരിത്രപരമായ നിമിഷമാണിതെന്നും ബൗര്‍ല പറഞ്ഞു. വാക്സിന് ബ്രിട്ടണ് താല്‍ക്കാലിക അനുമതി നല്‍കിയതായി കമ്പനികള്‍ പ്രതികരിച്ചു. അടുത്ത ആഴ്ച മുതല്‍ യുകെയില്‍ കോവിഡ് വാക്സിന് വിതരണം ചെയ്യും.
പ്രായമായവര്‍, ആരോഗ്യപ്രവര്‍ത്തകര്‍ എന്നിങ്ങനെ മുന്‍ഗണനാ ക്രമത്തിലാകും വാക്സിന് വിതരണം ചെയ്യുക. അവസാന ഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ പ്രതിരോധ പ്രശ്നങ്ങളൊന്നുമില്ലാതെ വാക്സിന് 95% ഫലപ്രദമാണെന്ന് ഫിസറും ബയോ ടെക്കും നേരത്തേ പറഞ്ഞിരുന്നു. 2020 ലും 2021 ലും 40 ദശലക്ഷം ഡോസുകള്‍ യുകെയിലേക്ക് വിതരണം ചെയ്യുന്നതിനുള്ള കരാറിലാണ് കമ്പനികള്‍ ഒപ്പുവെച്ചിരിക്കുന്നത്.
ആദ്യപടിയായി വാക്സിന്റെ ഒരു കോടി ഡോസുകള്‍ ഉടന്‍ ലഭ്യമാക്കും. അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ എട്ട് ലക്ഷത്തോളം വാക്സിന് ഡോസുകള്‍ യുകെയിലെത്തിക്കും. വാക്സിന്റെ പ്രതിരോധം അവസാനം ജീവിതം തിരിച്ചു പിടിക്കാനും സമ്പദ് ഘടനയെ ചലിപ്പിക്കാനും സഹായിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് ട്വീറ്റ് ചെയ്തിരുന്നു.
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…
സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…
നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…