തിരുവനന്തപുരം. ലോകായുക്ത നിയമഭേദഗതിയില്‍ 14-ാം വകുപ്പിലെ സിപിഐയുടെ ഭേദഗതി സിപിഎം അംഗീകരിച്ചു. ലോകായുക്ത വിധി മുഖ്യമന്ത്രിക്കെതിരെയാണെങ്കില്‍ സഭയില്‍ വച്ച് തീരുമാനം എടുക്കണമെന്നതാണ് പ്രധാന തിരുത്ത്. ഉത്തരവ് മറ്റ് മന്ത്രിമാര്‍ക്ക് എതിരാണെങ്കില്‍ മുഖ്യമന്ത്രിക്ക് തീരുമാനം എടുക്കാം.
മോഡല്‍ ലോക്പാല്‍ മാതൃകയില്‍ 14-ാം വകുപ്പ് ഭേദഗതി ചെയ്യുക. അല്ലെങ്കില്‍ മുഖ്യമന്ത്രിക്കെതിരായ ഉത്തരവ് ലോകായുക്തയില്‍ നിന്നും വന്നാല്‍ സഭയില്‍ വെക്കണമെന്നും സഭ നേതാവായ മുഖ്യമന്ത്രിക്കെതിരായ ഉത്തരവ് സഭതന്നെ ചര്‍ച്ച ചെയ്യട്ടേ എന്നതായിരുന്നു സിപിഐയുടെ നിര്‍ദേശം. ഇതില്‍ സഭയില്‍ വച്ച് തീരുമാനിക്കാമെന്ന നിര്‍ദേശം സിപിഎം അംഗീകരിച്ചു.
സഭയിലെ ഭൂരിപക്ഷം അനുസരിച്ചാകും തീരുമാനം ഉണ്ടാകുക. മന്ത്രിമാര്‍ക്കെതിരെ ഉത്തരവ് ഉണ്ടാകുന്ന പക്ഷം മുഖ്യമന്ത്രിക്ക് തീരുമാനം എടുക്കാം. നേരത്തെ ലോകായുക്ത ഉത്തരവില്‍ അത് നടപ്പാക്കുവാനുള്ള ബാധ്യത സര്‍ക്കാരിന് ഉണ്ടായിരുന്നു.
കൊച്ചി∙ വടക്കൻ പറവൂരിൽ സ്കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. നായരമ്പലം കുടുങ്ങാശേരി തെക്കേവീട്ടിൽ ബിന്ദു (44), മകൻ…
പത്തനംതിട്ട: മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും, അതാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സിപിഎം…
മരുമോന്റെ റോഡിലെ കുണ്ടും കുഴിയും കണ്ടു മുഖ്യമന്ത്രി റൂട്ടും റൂട്ട് മേപ്പും ഒക്കെ മാറ്റി യാത്ര ചെയ്ത വാർത്തകൾ പുറത്തു…
കോഴിക്കോട്∙ യുനെസ്കോയുടെ സാഹിത്യനഗരം പദവി നേടിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തി മന്ത്രി എം.ബി. രാജേഷ്. തളി കണ്ടംകുളം മുഹമ്മദ് അബ്ദുറഹിമാന്…
തിരുവനന്തപുരം: മന്ത്രി ഒ ആര് കേളുവിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പിണക്കം മറന്ന് ഒന്നിച്ച് സര്‍ക്കാരും ഗവര്‍ണറും. സത്യപ്രതിജ്ഞയ്ക്ക് ശേഷം ഗവര്‍ണര്‍…
സുരേഷ് ഗോപി തോല്ക്കാൻ പണിമുടക്കാതെ ജോലി ചെയ്ത മാപ്രകൾ ഇപ്പോൾ സുരേഷ് ഗോപിക്കായി വാരി കോരി പണി എടുക്കുമ്പോഴും മോദി…