kerala

പിണറായിക്ക് ഇത്ര സുരക്ഷയെന്തിന്? സി പി ഐക്കാർ കൊല്ലത്തും ചോദിക്കുന്നു.

കൊല്ലം. സിപിഐ തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍കോട് ജില്ല സമ്മേളനങ്ങൾക്ക് പിറകെ കൊല്ലം ജില്ല സമ്മേളനത്തിലും മുഖ്യമന്ത്രി പിണറായി വിജയന് രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിക്ക് ഇപ്പോഴുള്ള സുരക്ഷക്കെതിരെയാണ് മുഖ്യ വിമർശനം. ഇടത് മുഖ്യമന്ത്രിക്ക് ചേർന്നതല്ല അധിക പോലീസ് സുരക്ഷ. അധിക സുരക്ഷ ജനങ്ങളിൽ നിന്നകറ്റും. കൊട്ടാരക്കര മണ്ഡലം കമ്മറ്റിയാണ് സമ്മേളനത്തിൽ ഈ വിമർശനം ഉന്നയിച്ചത്.

കൃഷി മന്ത്രി പ്രസാദിനെതിരെയും വിമര്‍ശനമുയര്‍ന്നു. മന്ത്രി തീർത്തും പരാജയമാണെന്ന് ചർച്ചയിൽ പ്രതിനിധികള്‍ കുറ്റപ്പെടുത്തുകയായിട്ടിരുന്നു. സിപിഎം പിൻവാതിൽ നിയമനം നടത്തുകയാണ്. ഒരുപാട് ചെറുപ്പക്കാർ പുറത്ത് നില്‍ക്കുമ്പോഴാണ് പിൻവാതിൽ നിയമനം സി പി എം തുടരുന്നത്. സിപിഐ ഇതൊന്നും കണ്ടില്ലെന്ന് നടിക്കരുത്. വിവാദങ്ങളിൽപ്പെട്ട എം ശിവശങ്കറിന്റെയും ശ്രീറാം വെങ്കിട്ടരാമന്റെയും നിയങ്ങൾ ശരിയായില്ല. വിവാദങ്ങളിൽപ്പെട്ടവരെ സിപിഐ മന്ത്രിമാർ പോലും അറിയാതെ വകുപ്പുകളിൽ നിയമിക്കുന്നു. – പ്രതിനിധികള്‍ പറഞ്ഞു.

ആർഎസ്പി യുഡിഎഫിൽ തുടരുന്നതിന് കാരണം എൻ കെ പ്രേമചന്ദ്രന്റെ പിടിവാശിയാണ്. സിപിഎമ്മിനും സിപിഐക്കും അല്ലാതെ എൽഡിഎഫിലെ ഒരു ഘടക കക്ഷിക്കും കൊല്ലം ജില്ലയിൽ സ്വാധീനമില്ല. പത്തനാപുരം മണ്ഡലത്തിൽ കേരള കോൺഗ്രസ് ബി ക്ക് ഉള്ളത് ചെറിയ വേരോട്ടം മാത്രമാണ്. സിപിഎം സഹകരണ മേഖലയിൽ തന്നിഷ്ട പ്രകാരം പ്രവർത്തിക്കുകയാണ്. ക്യാമ്പസുകളിൽ എഐഎസ്എഫ് പ്രവർത്തിക്കുന്നത് എസ് എഫ് ഐക്കാരുടെ മർദ്ദനം സഹിച്ചാണെന്നും പ്രവർത്തന റിപ്പോർട്ടിൽ കുറ്റപ്പെടുത്തിയിരിക്കുന്നു.

സിപിഐ തിരുവനന്തപുരം, പത്തനംതിട്ട , കാസര്‍കോട് ജില്ല സമ്മേളനങ്ങളിലും സര്‍ക്കാരിനും സിപിഎമ്മിനും എതിരെ വൻ വിമര്‍ശനങ്ങളാണ് ഉണ്ടായത്. തുടര്‍ഭരണം നേടിവന്ന സര്‍ക്കാരിന്‍റെ ഇതുവരെയുള്ള പ്രവർത്തനം നിരാശപ്പെടുത്തുന്നു എന്നാണ്‌ സര്‍ക്കാരിനെതിരെ കാസര്‍കോട് ജില്ല സമ്മേളനത്തില്‍ ഉയര്‍ന്ന പ്രധാന വിമര്‍ശനം. സാധാരണക്കാരോടൊപ്പം നില കൊള്ളേണ്ട എൽഡിഎഫ് സർക്കാർ മധ്യവർഗ താൽപ്പര്യങ്ങൾക്ക് പ്രാമുഖ്യം നൽകുന്നുവെന്ന തോന്നൽ ജനങ്ങളിൽ ഉണ്ടാക്കിയെന്നും ആക്ഷേപം ഉയർന്നു.

ധാർഷ്ട്യത്തിലൂടെയാണ് സിൽവർലൈൻ പദ്ധതി നടപ്പിലാക്കാൻ ശ്രമിച്ചത്. പത്തനംതിട്ട ജില്ല സമ്മേളനത്തിലുയര്‍ന്ന പ്രധാന വിമര്‍ശനം അതായിരുന്നു. അതിന്‍റെ തിരിച്ചടിയും സര്‍ക്കാര്‍ നേരിട്ടു. കെ റെയിൽ വിഷയം ശബരിമല പോലെ സങ്കീർണമാക്കിയെന്നും പത്തനംതിട്ട സമ്മേളനം വിമര്‍ശിച്ചു. ഏറ്റവും കൂടുതൽ പ്രതിഷേധങ്ങൾ നടത്തിയിട്ടുള്ള മുഖ്യമന്ത്രി കറുത്ത മാസ്കിനോട്‌ പോലും അസഹിഷ്ണുത കാണിക്കുന്നത് ജനാധിപത്യ രീതിയല്ലന്നു വരെ വിമർശനം സി പി ഐ സഖാക്കൾ നടത്തി.

Karma News Network

Recent Posts

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

3 mins ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

33 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

34 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

58 mins ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

1 hour ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

2 hours ago