kerala

സിപിഎം ജനകീയ പ്രതിരോധ ജാഥയിൽ ഹിന്ദു ആചാരാനുഷ്ഠാനങ്ങളെ വികൃതമായി അവതരിപ്പിച്ച് ആക്ഷേപിച്ച് സി പി എം

തിരുവനന്തപുരം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ ഹിന്ദു മത വിശ്വാസികളുടെ ആചാരാ അനുഷ്ഠാനങ്ങളെ വികൃതമായി അവതരിപ്പിച്ച് ആക്ഷേപിച്ച് സി പി എം. ഹിന്ദു മത വിശ്വാസികൾ ഏറെ വിശ്വാസത്തോടെ കാണുന്ന അനുഷ്ഠാനമായ വെളിച്ചപാട് അഥവാ കോമരം തുള്ളലിനെ തെരുവിൽ ആഭാസമായി കെട്ടിയാടുകയായിരുന്നു സഖാക്കൾ. കാവ് സംരക്ഷണസമിതിയാണ് ഇക്കാര്യത്തിൽ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്.

സമിതി ജനറല്‍ കണ്‍വീനറും മുന്‍ കുന്നമംഗലം എംഎല്‍എയുമായ യു.സി രാമനാണ് വിഡിയോ സഹിതം സംഭവം ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഹിന്ദു മത വിശ്വാസികൾ ഏറെ വിശ്വാസത്തോടെ കാണുന്ന അനുഷ്ഠാനമായ വെളിച്ചപാട് അഥവാ കോമരം തുള്ളലിനെ തെരുവിൽ ആഭാസമായി കെട്ടിയാടാന്‍ അവസരം നല്‍കി എന്നാണ് യു സി രാമൻ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

‘ദയവു ചെയ്ത് ഞങ്ങൾ വിശ്വാസികളെ, ഞങ്ങടെ വിശ്വാസരൂപങ്ങളെ വെറുതെ വിടുക.വീണ്ടും വീണ്ടും ഭക്തരെ പരിഹസിക്കുക, അതിലുടെ ആനന്ദംകണ്ടത്തുന്നു എന്നല്ലേ ഞങ്ങൾ ഭക്തർ കരുതേണ്ടത്?.ഇവിടുത്തെ വിശ്വാസങ്ങളെ തച്ചുടക്കാൻ, കുറെയേറെ കാലമായി പലരും ശ്രമിക്കുന്നു. മതവിശ്വാസങ്ങളെ,അവരുടെ ആരാധന സങ്കൽപങ്ങളെ തെരുവിൽ ഇത്തരത്തിൽ പോക്കോലങ്ങളാക്കി മാറ്റുന്നതിനെ പ്രതിരോധിക്കണം. ഇതവസാനിപ്പിക്കാൻ പാർട്ടി അണികളാട് അവശ്യപ്പെടണം. അല്ലാത്തപക്ഷം ഏതോ ഒരു സ്ഥലത്തെ പ്രവർത്തകരുടെ ശ്രദ്ധ കുറവ് എന്ന പതിവ് പല്ലവി മതിയാവാതെ വരുമെന്ന്’- യുസി രാമന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

യു.സി രാമന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

കേരളം ഭരിക്കുന്ന പാർട്ടി നടത്തുന്ന പ്രചരണ ജാഥ വളരെ സജിവമായി നടന്നു വരികയാണല്ലോ? രാഷ്ട്രിയ പാർട്ടികൾ ജാഥ നടത്തുന്നത് നമുക്ക് പതിവ് കാഴ്ചയാണ് .പാർട്ടി അണികളുടെ ആവേശം ഉയർത്താൻ ഇത്തരം ജാഥകൾ വിവിധ സമയങ്ങളിൽ, വിവിധ രാഷ്ട്രിയ പാർട്ടികൾ നടത്താറുമുണ്ട്. ജാഥകളിലെ സ്വീകരണ കേന്ദ്രങ്ങൾ കൊഴുപ്പിക്കുന്നതിന് വേണ്ടി വെടിക്കെട്ട് ,ബാൻ്റ് മേളം, മറ്റനേകം കലാരുപങ്ങൾ എന്നിവ എല്ലാം ഉപയോഗിക്കാറുമുണ്ട്. അതൊക്കെ അവരവരുടെ കാര്യമാണ്. ഇവിടെയും ജാഥ കളറാക്കാൻ പതിവുപോലെ വിവിധ കലാരൂപങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട് പക്ഷേ, ഇതിൻറെ പേരിൽ നിങ്ങളെന്തിനാണ് പാവം വിശ്വാസികളെ ഇങ്ങനെ പരിഹസിക്കുന്നത്. ഒരോരുത്തരുടെയും വിശ്വാസങ്ങളെ തല്ലി കെടുത്തുന്നത്.

ഏത് മതത്തിൻ്റയും ആചാരാനുഷ്ഠാനങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കാനുള്ളതല്ല എന്ന് മനസിലാക്കാൻ ഇനി എന്നാണ് ഇത്തരം ജാഥ നടത്തുന്നവർ പഠിക്കുക ….നോക്കു,….ഹിന്ദു മത വിശ്വാസികൾ ഏറെ വിശ്വാസത്തോടെ കാണുന്ന ഒന്നാണ് വെളിച്ചപാട് അഥവാ കോമരം തുള്ളൽ. ഇത് എന്നാണ് നിങ്ങൾക്ക് കലാരുപമായത്. ഒരുതരത്തിലും അംഗികരിക്കാനാവാത്ത കാര്യമാണ് ജാഥയിൽ ഇങ്ങനെ ചിലയിടങ്ങളിൽ കാണുന്നത്.

കാവുകളിലും, ക്ഷേത്രങ്ങളിലും, ക്യത്യമായ, ചിട്ടയായ വ്രതം അനുഷ്ഠിച്ചാണ് വെളിച്ചപ്പാട് ഭക്തർക്ക് അനുഗ്രഹം ചെരിയുന്നത്. ദേവിയുടെ പ്രതിരൂപമായിട്ടാണ് ഭക്തർ ഇതിനെ കാണുന്നത്. അത്തരം ഒരു ദേവി സങ്കല്പത്തെ തെരുവിൽ ആഭാസമായി കെട്ടിയാടാൻ അവസരം നൽകുന്നതിലുടെ നിങ്ങൾ എന്താണ് ഉദ്ധേശിക്കുന്നത്. ദയവു ചെയ്ത് ഞങ്ങൾ വിശ്വാസികളെ, ഞങ്ങടെ വിശ്വാസരൂപങ്ങളെ വെറുതെ വിടുക. വിണ്ടും വിണ്ടും ഭക്തരെ പരിഹസിക്കുക, അതിലുടെ ആനന്ദംകണ്ടത്തുന്നു എന്നല്ലേ ഞങ്ങൾ ഭകതർ കരുതേണ്ടത്?

ഇവിടുത്തെ വിശ്വാസങ്ങളെ തച്ചുടക്കാൻ, കുറെയേറെ കാലമായി പലരും ശ്രമിക്കുന്നു. മതവിശ്വാസങ്ങളെ അവരുടെ ആരാധന സങ്കൽപങ്ങളെ തെരുവിൽ ഇത്തരത്തിൽ പോക്കോലങ്ങളാക്കി മാറ്റുന്നതിനെ പ്രതിരോധിക്കണം. ഇതവസാനിപ്പിക്കാൻ പാർട്ടി അണികളാട് അവശ്യപ്പെടണം. അല്ലാത്തപക്ഷം ഏതോ ഒരു സ്ഥലത്തെ പ്രവർത്തകരുടെ ശ്രദ്ധ കുറവ് എന്ന പതിവ് പല്ലവി – മതിയാവാതെ വരും ഇത്തരം പ്രവർത്തികൾ തിരുത്തണം.

ഏത് രാഷ്ട്രിയ പാർട്ടി ആയാലും, വിശ്വാസ സങ്കല്പങ്ങളെ ഇത്തരം പരിപാടികളിലേക്ക്, ജാഥകളിലേക്ക് വലിച്ചിഴക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. വെളിച്ചപ്പാടിനെ കലാരൂപമാക്കിയ പ്രവർത്തി തിരുത്തണം. ആ പ്രവർത്തിയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തുന്നു. ജാഥയുടെ സംഘാടകരും, CPM നേതൃത്വവും എത്രയും പെട്ടന്ന് ഇത്തരം കാര്യങ്ങളിൽ ഇടുപെടുമെന്നും, പരിഹരിക്കുമെന്നും പ്രതിക്ഷിക്കുന്നു.
എന്ന്.
യുസി രാമൻ Ex MLA
(ജനറൽ കൺവിനർ,
കാവ് സംരക്ഷണസമിതി. സംസ്ഥാന കമ്മറ്റി )

Karma News Network

Recent Posts

സ്കൂട്ടർ യാത്രികയെ തള്ളിവീഴ്ത്തി ഏഴുപവന്റെ മാല കവർന്നു, രണ്ടം​ഗസംഘത്തിന്റെ ആക്രമണത്തിൽ യുവതിയ്ക്ക് ​ഗുരുതര പരിക്ക്

ആലപ്പുഴ: ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു. മണ്ണഞ്ചേരി റോഡുമുക്ക് കൈതക്കാപറമ്പിൽ വി.ജി. ഗിരീഷിന്റെ ഭാര്യ പ്രസീത(39)യുടെ ഏഴുപവന്റെ താലിമാലയാണ്…

15 mins ago

വെൺപാലവട്ടം അപകടം; സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

ദേശീയപാതയിൽ വെൺപാലവട്ടം മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരെ കേസെടുത്തു. നിയന്ത്രണം വിട്ട സ്‌കൂട്ടർ 23 അടി താഴ്ചയുള്ള സർവീസ്…

28 mins ago

ശ്രീജുവിനെ അപഹസിക്കുന്ന മല്ലു പ്രബുദ്ധത കണ്ടപ്പോൾ സത്യഭാമയൊന്നും ഒന്നുമേ അല്ല എന്ന് തോന്നിപ്പോയി- അഞ്ജു പാർവതി പ്രഭീഷ്

മലയാളികളുടെ പ്രിയപ്പെട്ട താരം മീര നന്ദന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത…

1 hour ago

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

2 hours ago

ഇൻസ്റ്റയിലൂടെ പെൺകുട്ടികളെ പറ്റിച്ച യുവാവിന് അതേ മാർ​ഗത്തിൽ പണി കൊടുത്ത് പൊലിസ്

ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടികളുടെ കൈയിൽ നിന്ന് സ്വർണം തട്ടിയെടുത്ത യുവാവ് മലപ്പുറത്ത് പിടിയിൽ. തിരൂര്‍ ചമ്രവട്ടം സ്വദേശി ഇരുപതുകാരനായ തൂമ്പില്‍…

2 hours ago

325 യാത്രക്കാരുമായി പോയ വിമാനം ആകാശച്ചുഴിൽപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

മാഡ്രിഡ് : വിമാനം ആകാശച്ചുഴിയിൽപ്പെട്ട് 40 ഓളം യാത്രക്കാർക്ക് പരിക്ക്.സ്‌പെയിനിലെ മാഡ്രിഡിൽ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള എയർ യൂറോപ്പ…

3 hours ago