kerala

കാര്യങ്ങൾ കഴിഞ്ഞു, ആകാശ് തില്ലങ്കേരിയെ ചവച്ച് തുപ്പി സി പി എം, ‘ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ മോശമായി ചിത്രീകരിച്ചാൽ പാര്‍ട്ടി എന്താണെന്ന് ആകാശ് അറിയും’ ഭീക്ഷണി

കണ്ണൂര്‍. ആകാശ് തില്ലങ്കേരിയുമായി ബന്ധപ്പെട്ട കൊട്ടേഷൻ സംഘത്തിന്റെ, ഇടിച്ചു പിഴിഞ്ഞ് ചാറെടുത്ത് ചവച്ച് തുപ്പി സി പി എം. ആകാശ് തില്ലങ്കേരിയെയും ഒപ്പമുള്ളവരെയും പൂർണമായും തള്ളിപ്പറയാൻ വിളിച്ചു കൂട്ടിയ പൊതുയോഗത്തിൽ ആകാശ് തില്ലങ്കേരിക്ക് നേരെ സി പി എമ്മിന്റെ ഭീക്ഷണിയും ഉണ്ടായി. ‘തില്ലങ്കേരി യിലെ ഒരു പാര്‍ട്ടി പ്രവര്‍ത്തകനെയും ഇനി മോശമായി ചിത്രീകരിക്കരുത്. അങ്ങനെ ചെയ്താല്‍ പാര്‍ട്ടി എന്താണെന്ന് ആകാശ് അറിയും’ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം ഷാജര്‍ ആകാശിനു മുന്നറിയിപ്പ് നല്‍കി. സോഷ്യല്‍മീഡിയ യിലെ ക്വട്ടേഷന്‍ സംഘങ്ങള്‍ പാര്‍ട്ടിക്ക് തൃണമാണെന്നും ഷാജര്‍ തില്ലങ്കേരിയിലെ പൊതുയോഗത്തില്‍ പറഞ്ഞു.

പൊതുയോഗത്തില്‍ ആകാശിനെതിരെ രൂക്ഷവിമര്‍ശനവുമായി പി ജയരാജനും എംപി ജയരാജനും രംഗത്തെത്തി. ആകാശും സംഘവുമല്ല സിപിഐഎമ്മിന്റെ മുഖമെന്നും തില്ലങ്കേരിയിലെ പാര്‍ട്ടി നേതൃത്വവും അംഗങ്ങളുമാണ് പാര്‍ട്ടിയുടെ മുഖമെന്ന് പി ജയരാജന്‍ വ്യക്തമാക്കുകയുണ്ടായി. ആകാശാണ് പാര്‍ട്ടി മുഖമെന്ന് വരുത്തി തീര്‍ക്കാനാണ് ഒരുവിഭാഗം മാധ്യമങ്ങളുടെ ശ്രമം – പി ജയരാജന്‍ പറഞ്ഞു.

സിപിഐഎം ക്വട്ടേഷന്‍ സംഘത്തിന്റെ പിന്നാലെ പോയിട്ടില്ല. ക്വട്ടേഷന്‍കാരുടെ സഹായവും സേവനവും സിപിഐഎമ്മിന് വേണ്ട. ആകാശിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് താന്‍ സെക്രട്ടറി ആയിരുന്നപ്പോഴാണ്. ഷുഹൈബ് വധക്കേസില്‍ പ്രതികളായ എല്ലാവരെയും പാര്‍ട്ടി പുറത്താക്കിയിരുന്നു. വധത്തെ സിപിഐഎം നേരത്തെ തള്ളിപ്പറഞ്ഞിരുന്നു – പി ജയരാജന്‍ പറഞ്ഞു. ഒപ്പം തില്ലങ്കേരിയിലെ പാര്‍ട്ടിയില്‍ കുഴപ്പമുണ്ടെങ്കില്‍ അത് അഭിമുഖീകരിക്കുമെന്നും ജയരാജൻ പറയുകയുണ്ടായി.

ചുവപ്പ് തലയില്‍ കെട്ടിയാല്‍ കമ്മ്യൂണിസ്റ്റ് ആവില്ലെന്നാണ് ആകാശ് തില്ലങ്കേരിയെ എംവി ജയരാജന്‍ ഓർമ്മപ്പെടുത്തിയത്.ആകാശ് തില്ലങ്കേരിയുടെ പേരില്‍ നിന്ന് തില്ലങ്കേരി മാറ്റണമെന്ന് എംവി ജയരാജന്‍ ആവശ്യപ്പെട്ടു. ക്വട്ടേഷന്‍ സംഘങ്ങളെ പാര്‍ട്ടി സംരക്ഷിക്കില്ല. ക്വട്ടേഷന്‍ സംഘങ്ങളുടെ പേരില്‍ പാര്‍ട്ടിയില്‍ ഭിന്നതയില്ല. ഇത്തരം സംഘത്തിന്റെ ഭീഷണിക്ക് മുന്നില്‍ പാര്‍ട്ടി മുട്ട് മടക്കില്ല – എംവി ജയരാജന്‍ പറഞ്ഞു.

നവ മാധ്യമ ക്വട്ടേഷന്‍ പണി സിപിഐഎം ആരെയും ഏല്‍പിച്ചിട്ടില്ല. പിബി അംഗം വരെയുള്ളവര്‍ക്ക് ക്വട്ടേഷനെ കുറിച്ച് ഒരേ അഭിപ്രായമാണെന്നും എംവി ജയരാജന്‍ പറഞ്ഞു. സിപിഐഎമ്മില്‍ ഭിന്നത എന്ന് വാര്‍ത്ത വരുന്നു. ആ പൂതി അങ്ങ് മനസില്‍ വച്ചാല്‍ മതി. 2013ല്‍ തന്നെ പി ജയരാജന്‍ ക്വട്ടേഷന്‍ സംഘങ്ങളെ തള്ളിപ്പറഞ്ഞ് പൊതുസമ്മേളനം നടത്തിയതാണ്. കണ്ടാമൃഗത്തെക്കാള്‍ ചര്‍മ ബലമുള്ളവരാണ് സിപിഐഎം ഭിന്നത എന്ന വാര്‍ത്തയുണ്ടാക്കുന്നതെന്നും ജയരാജന്‍ ആരോപിച്ചു.

 

Karma News Network

Recent Posts

3 ദിവസം മുമ്പ് വിവാഹമോചനം, നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന് മുൻഭർത്താവിന്റെ ഭീഷണി, യുവതി ജീവനൊടുക്കി

തിരുവനന്തപുരം : നഗ്നദൃശ്യം പ്രചരിപ്പിക്കുമെന്ന മുൻഭർത്താവിന്റെ ഭീഷണിക്ക് പിന്നാലെ യുവതി ജീവനൊടുക്കി. മൂന്നുദിവസം മുമ്പ് വിവാഹമോചനം നേടിയ യുവതിയെയാണ് ജീവനൊടുക്കിയ…

12 mins ago

അതിശയമോ അസ്വാഭാവികതയോ തോന്നിയില്ല, നികേഷ് കുമാറിന്റെ ഇരിപ്പിടം മാത്രമേ മാറുന്നുള്ളൂ- ശ്രീജിത്ത് പണിക്കർ

എം വി നികേഷ് കുമാർ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് സജീവ രാഷ്ട്രീയത്തിലേക്ക് എന്ന വാർത്ത കണ്ട് അതിശയമോ അസ്വാഭാവികതയോ തോന്നിയില്ലെന്ന്…

33 mins ago

ഓം ബിർള വീണ്ടും ലോക് സഭാ സ്പീക്കർ

ന്യൂഡല്‍ഹി: 18-ാം ലോക്‌സഭയുടെ സ്പീക്കറായി ബിജെപി എംപി ഓം ബിര്‍ളയെ ശബ്ദ വോട്ടോടെ തിരഞ്ഞെടുത്തു. തുടര്‍ച്ചയായി രണ്ടാം തവണയാണ് ഓം…

47 mins ago

വ്യാജ ബിരുദം,ദേവസ്വം ഡെ.കമ്മീഷണറെ സംരക്ഷിച്ച് പിണറായി സർക്കാർ

തിരുവിതാംകൂർ ഡെപ്യൂട്ടി കമീഷണർ പി ദിലീപ് കുമാർ തനിക്ക് സ്ഥാന കയറ്റത്തിനു ഹാജരാക്കിയത് വ്യാജ ഡിഗ്രി സർട്ടിഫികറ്റ്. വ്യാജ സർട്ടിഫികറ്റ്…

56 mins ago

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

1 hour ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

1 hour ago