entertainment

സിപിഎം-ജിഹാദി ഫ്രാക്ഷൻ, സുരേഷ്​ഗോപിയുടെ ജനപിന്തുണയിൽ വിറളിപൂണ്ട്

 

തിരുവനന്തപുരം/ സുരേഷ്​ഗോപിക്കും ബി ജെ പി നേതൃത്വത്തിനുമെതിരെ സി പി എം-ജിഹാദി ഫ്രാക്ഷൻ പ്രകാരം ചില മഞ്ഞ മാദ്ധ്യമങ്ങൾ വ്യാജപ്രചരണം നടത്തുന്നതായി ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സുരേഷ്​ ഗോപിയുടെ ജനപിന്തുണയിൽ വിറളിപൂണ്ടാണ് ഇത്തരം അധമശക്തികൾ അസത്യ പ്രചരണം നടത്തുന്നത്. ഇവർക്കെതിരെ ഭാരതീയ ജനതാ പാർട്ടി നിയമനടപടികൾ സ്വീകരിക്കുമെന്ന് സുരേന്ദ്രൻ പ്രസ്താവനയിൽ അറിയിച്ചു.

ഇത് സംബന്ധിച്ച് സുരേദ്രന്റെ പ്രസ്താവന ഇങ്ങനെ – ‘മലയാളത്തിന്റെ മഹാനടനും ഭാരതീയ ജനതാ പാർട്ടിയുടെ ആരാധ്യനായ നേതാവുമായ സുരേഷ്​ഗോപിക്കും ബി ജെ പി നേതൃത്വത്തിനുമെതിരെ സിപിഎം-ജിഹാദി ഫ്രാക്ഷൻ പ്രകാരം ചില മഞ്ഞ മാദ്ധ്യമങ്ങൾ വ്യാജപ്രചരണം നടത്തുകയാണ്. സുരേഷ്​ഗോപിയുടെ ജനപിന്തുണയിൽ വിറളിപൂണ്ടാണ് ഇത്തരം അധമശക്തികൾ അസത്യ പ്രചരണം നടത്തുന്നത്. ഇവർക്കെതിരെ ഭാരതീയ ജനതാ പാർട്ടി നിയമനടപടികൾ സ്വീകരിക്കും.

രാജ്യസഭാ എം പിയായിരുന്നപ്പോഴും അല്ലാതിരുന്നപ്പോഴും സുരേഷ്​ഗോപി ജനങ്ങൾക്ക് വേണ്ടി നടത്തിയ സേവന പ്രവർത്തനങ്ങൾ കക്ഷി-രാഷ്ട്രീയ ഭേദമന്യേ മലയാളികൾ അം​ഗീകരിച്ചിട്ടുള്ളതാണ്. ബി ജെ പിയുടെ പ്രവർത്തനങ്ങളിൽ ഇനിയും സജീവമായി തുടരുമെന്ന് അദ്ദേഹം തന്നെ വ്യക്തമാക്കി കഴിഞ്ഞു. തന്നെ കുറിച്ചുള്ള വാർത്തകൾ ദുഷ്ടലാക്കോടെയാണെന്നും സുരേഷ്​ഗോപി പറ‍ഞ്ഞു.

കേരളത്തിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും സുരേഷ്​ഗോപിയും തോളോട് തോൾ ചേർന്ന് പ്രവർത്തിക്കും. പാർട്ടി പ്രവർത്തകരിലും അനുഭാവിക ളിലും ആശയക്കുഴപ്പമുണ്ടാ ക്കാൻ വേണ്ടി ചില കോണുകളിൽ നിന്നും സൃഷ്ടിക്കുന്ന ഇത്തരം ജൽപനങ്ങൾ ബി ജെ പി പ്രവർത്തകർ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുക തന്നെ ചെയ്യും’.

താൻ ബി ജെ പി വിടുമെന്ന വാർത്തകൾക്ക് പിന്നിൽ ദുഷ്ടലാക്കുണ്ടെന്നു സുരേഷ് ഗോപി തന്നെ നേരത്തേ പ്രതികരിച്ചിരുന്നു. ബി ജെ പി വിട്ട് എങ്ങോട്ടുമില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ഉറച്ച് പിന്തുണ നൽകുമെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.

Karma News Network

Recent Posts

തിരികെ സ്‌കൂളിലേക്ക്, കൂട്ടുകാര്‍ക്ക് ആശംസകളുമായി ദേവനന്ദ

മാളികപ്പുറത്തിലൂടെ ശ്രദ്ധേയായ കുട്ടിതാരമാണ് ദേവനന്ദ. നിറയെ സിനിമ തിരക്കുകളുള്ള കുഞ്ഞു സെലിബ്രിറ്റി സ്‌കൂളിലേക്ക് പോകുകയാണ്. അവധിക്കാലത്തിനുശേഷം സ്‌കൂളിലേക്ക് പോകുന്ന ത്രില്ലിലാണ്…

3 mins ago

അമേരിക്കയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ കാണില്ലെന്ന് പരാതി

കാലിഫോര്‍ണിയ : കാലിഫോര്‍ണിയയിൽ ഇന്ത്യന്‍ വിദ്യാര്‍ഥിനിയെ കാണാതായതായി പരാതി. കാലിഫോര്‍ണിയ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റി, സാന്‍ ബെര്‍ണാര്‍ഡിനോ(സി.എസ്.യു.എസ്.ബി)യിലെ വിദ്യാര്‍ഥിനിയായ നീതിഷ കണ്ഡുല(23)യെയാണ്…

10 mins ago

കാശ്മീരിൽ ലഷ്‌കർ-ഇ-തൊയ്ബ കമാന്റർമാർ സൈന്യത്തിന്റെ വലയിൽ കുടുങ്ങി- രൂക്ഷമായ ഏറ്റുമുട്ടൻ നടക്കുന്നു

ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ ലഷ്‌കർ-ഇ-തൊയ്ബയുടെ 2 കൊടും ഭീകരരേ ഇന്ത്യൻ സൈന്യം വളഞ്ഞു.തെക്കൻ കശ്മീരിലെ പുൽവാമ ജില്ലയിൽ താമസിക്കുന്നവരാണ്…

13 mins ago

എയർഷോയ്‌ക്കിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം, പൈലറ്റ് മരിച്ചു

ലിസ്ബൺ : എയർഷോയ്‌ക്കിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് പൈലറ്റിന് ദാരുണാന്ത്യം. പോർച്ചു​ഗൽ വ്യോമസേനയുടെ എയർഷോയ്‌ക്കിടെ ആയിരുന്നു സംഭവം. ഞായറാഴ്ച വൈകിട്ട് പ്രാദേശിക…

33 mins ago

അമല പോളിന് ഇരട്ടകുട്ടികളോ? പുത്തൻ ചിത്രത്തിന് കമന്റുമായി സോഷ്യൽ മീഡിയ

ഗര്‍ഭകാലം ആസ്വാദിക്കുകയാണ് പ്രിയ താരം അമല പോള്‍. ഇതിനു പിന്നാലെ താരം വളരെ സന്തോഷവതിയാണ്. സോഷ്യല്‍ മീഡിയയില്‍ ആക്ടിവായ താരം…

52 mins ago

93കാരനായ റൂപര്‍ട്ട് മര്‍ഡോക്കിന് അഞ്ചാം വിവാഹം, വധു 67-കാരിയായ എലീന , ചിത്രങ്ങൾ വൈറൽ

മാധ്യമഭീമനും 93 വയസ്സുകാരനുമായ റൂപര്‍ട്ട് മര്‍ഡോക്കിന് അഞ്ചാം വിവാഹം. മര്‍ഡോക്കിന്റെ കാലിഫോര്‍ണിയയിലെ മുന്തിരിത്തോട്ടവും എസ്‌റ്റേറ്റും ഉള്‍പ്പെടുന്ന മൊറാഗയില്‍ നടന്ന വിവാഹത്തില്‍…

58 mins ago