topnews

സിപിഎമ്മിന്റെ ഊരുവിലക്ക്, തേങ്ങയിടാൻ വന്നവരെ ആക്രമിച്ച സംഭവത്തിൽ ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെ കേസെടുത്ത് പൊലീസ്

കാസർകോട്: പാർട്ടി ഗ്രാമമായ പാലായിയിൽ സ്വന്തം പറമ്പിൽ തേങ്ങിയിടുന്നത് സി.പി.എം പ്രാദേശിക നേതാക്കളടക്കം തടഞ്ഞെന്നും കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നും കാട്ടി കയ്യൂർ സമരസേനാനി എലച്ചി കണ്ണന്റെ പൗത്രി എം.കെ.രാധാമണിയുടെ കുടുംബത്തിന്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തു. മൂന്ന് പരാതികളിലായി 9 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് സ്വകാര്യവ്യക്തിയുടെ പറമ്പിൽ തേങ്ങയിടുന്നതുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പറമ്പിൽ അതിക്രമിച്ച് കയറൽ, അസഭ്യം വിളിക്കൽ, ഭൂമി കയ്യേറ്റം ചെയ്യൽ തുടങ്ങിയ വകുപ്പുകൾ ചേർത്താണ് സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തത്.

സി.പി.എം ഊരുവിലക്ക് ഏർപ്പെടുത്തിയെന്നാണ് രാധാമണിയുടേയും കുടുംബത്തിന്റെയും പരാതി. കഴിഞ്ഞ ദിവസം രാധാമണിയുടെ പറമ്പിൽ തേങ്ങയിടാനെത്തിയ തൊഴിലാളികളെ സി.പി.എമ്മിന്റെ പ്രാദേശിക നേതാക്കളും പ്രവർത്തകരും ചേർന്ന് തടഞ്ഞത് വിവാദമായിരുന്നു. തൊഴിലാളികളെ വിലക്കിയതിനെത്തുടർന്ന് ഇരുകൂട്ടരും തമ്മിൽ വാക് തർക്കമുണ്ടായി. സി.പി.എം പ്രാദേശിക നേതാക്കളിൽ ചിലർ വീട്ടമ്മയ്ക്കും മക്കൾക്കുമെതിരെ അസഭ്യവർഷം നടത്തിയെന്നും പരാതിയുണ്ടായിരുന്നു.

സ്ഥലയുടമ രാധയുടെ കൊച്ചുമകൾ, തെങ്ങുകയറ്റ തൊഴിലാളി, അയൽവാസി തുടങ്ങിയവരുടെ പരാതിയിലാണ് കേസെടുത്തത്. സംഭവത്തിൽ സിപിഎം ബ്രാഞ്ച് അംഗം ഉദയൻ, സിപിഎം പാലായി സെൻട്രൽ ബ്രാഞ്ച് അംഗം പത്മനാഭൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്.

karma News Network

Recent Posts

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

3 mins ago

മകൾക്ക് നീതി ലഭിച്ചു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണം, ജിഷയുടെ അമ്മ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത്…

7 mins ago

തടിയൻ ആയിരുന്നിട്ടും എന്നെ വിവാഹം കഴിച്ചു, രേ​ഗാവസ്ഥയിലും എന്നെ ചേർത്ത് പിടിച്ചു, ഭാര്യക്ക് നന്ദി പറഞ്ഞ് ബേസിൽ തോമസ്

ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍…

41 mins ago

ജാതീയ അധിക്ഷേപം: നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

തിരുവനന്തപുരം: ജാതിയ അധിഷേപം നടത്തിയ നർത്തകി സത്യഭാമയുടെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ് വീണ്ടും പരിഗണിക്കുന്ന ഈ മാസം…

46 mins ago

ഇബ്രാഹിം റെയ്സിയുടെ അവസാന നിമിഷങ്ങൾ, കോപ്റ്ററിൽ ഇരുന്ന് കാഴ്ചകൾ കാണുന്ന ദൃശ്യങ്ങൾ പുറത്ത്

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപ്പെടുന്നതിന് മുൻപുള്ള ദൃശ്യങ്ങൾ പുറത്ത്. അസർബൈജാൻ സന്ദർശനത്തിന് ശേഷം…

1 hour ago

അമിറൂള്‍ ഇസ്ലാം നല്‍കിയ അപ്പീല്‍ തള്ളി, വധശിക്ഷ ശരിവെച്ച് ഹൈക്കോടതി

കൊച്ചി:പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ പ്രതി അമിറുൾ ഇസ്ലാം നൽകിയ അപ്പീല്‍ ഹൈക്കോടതി തള്ളി. വിചാരണക്കോടതി വിധിച്ച…

1 hour ago