entertainment

കേറീ പോടീ വീട്ടിലോട്ട് എന്ന് അമ്മയോട് പറഞ്ഞു, അമ്മയ്ക്ക് തന്റെ അഭിമുഖങ്ങൾ കാണുമ്പോൾ സങ്കടം വരാറുണ്ട്- ധ്യാൻ

തന്റെ അഭിമുഖങ്ങൾ കാണുമ്പോൾ അമ്മയ്ക്ക് സങ്കടം വരാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ. അച്ഛൻ ആശുപത്രിയിൽ കിടക്കുമ്പോൾ അമ്മ പൊറോട്ട ചോദിച്ച കഥയൊക്കെ ധ്യാൻ ഒരു അഭിമുഖത്തിനിടെ പറഞ്ഞിട്ടുണ്ട്. ഇത് ചർച്ചയാവുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, അമ്മയെ കുറിച്ച് കൂടുതൽ കാര്യങ്ങൾ പറഞ്ഞ് എത്തിയിരിക്കുകയാണ് ധ്യാൻ.

അമ്മയ്ക്ക് തന്റെ അഭിമുഖങ്ങൾ കാണുമ്പോൾ സങ്കടം വരാറുണ്ട്. കാരണം താൻ അമ്മയെ കുറിച്ചുള്ള കുറേ കാര്യങ്ങൾ പറയുന്നതു കൊണ്ടാണ്. പക്ഷെ അമ്മ സമ്മതിക്കില്ല. അമ്മ കുറച്ച് കള്ളം പറയുന്ന കൂട്ടത്തിലാണ്. അപ്പോൾ സത്യസന്ധനായ മകനുണ്ടാവുമ്പോൾ പ്രശ്നമുണ്ടാകും. ആരെങ്കിലും കാണാൻ വന്ന് കഴിഞ്ഞാൽ ആരാ വന്നത് എന്തിനാ എന്നൊക്കെ അറിയാൻ അമ്മ ഡോറിന്റെ സൈഡിൽ ഒക്കെ വന്ന് നിൽക്കും.

ഒരിക്കൽ രണ്ടുപേർ തന്നെ കാണാൻ വന്നു. കഥ പറയലും ചർച്ചയുമൊക്കെ ആയി ഇരിക്കുകയായിരുന്നു. ഈ സമയം അമ്മ വന്നു. ചായ വേണോ എന്നൊക്കെ ചോദിച്ചു. എന്താണ് അവർ പറുന്നത് എന്നറിയാനുള്ള കൗതുകത്തിന്റെ പുറത്താണ് ഇതൊക്കെ. വന്ന ആൾ തന്റെ മാമന്റെ ഒരു പരിചയക്കാരനാണ്. മാമൻ എന്ന് പറയുന്നത്, കഥ പറയുമ്പോൾ, അരവിന്ദന്റെ അതിഥികൾ ഒക്കെ സംവിധാനം ചെയ്ത ഡയറക്ടർ എം മോഹനൻ ആണ്.

ഇയാൾ അമ്മയെ കണ്ടപ്പോൾ, മോഹനനെ പരിചയമുണ്ട് എന്നൊക്കെ പറഞ്ഞു. അമ്മയുടെ ഏറ്റവു ഇളയ ആങ്ങളയാണ് ഈ മാമൻ. അമ്മ മകനെ പോലെ കാണുന്ന ആളാണ്. ഇയാൾ വന്നിട്ട് മോഹനന്റെ കഴിഞ്ഞ സിനിമ ഓടിയില്ല. അതിൽ ഞങ്ങൾക്ക് ഭയങ്കര നഷ്ടമുണ്ടായി എന്നൊക്കെ പറഞ്ഞു. ചായ വേണോ എന്ന് ചോദിച്ച് വന്ന അമ്മയുടെ കണ്ണൊക്കെ നിറഞ്ഞു.

അത് കണ്ടപ്പോൾ എന്റെ കൺട്രോൾ പോയി. ശ്രീനിവാസന്റെ വീട്ടിൽ വന്നിട്ട് ഇമ്മാതിരി വർത്തമാനം പറയരുതെന്ന് പറഞ്ഞ് പതുക്കെ കോളർ പിടിച്ച് വീടിന് പുറത്താക്കി. എന്നിട്ട് പണിക്കാരെ വിളിച്ചിട്ട് അവരോട് പറഞ്ഞു, അടിച്ചിവന്റെ കാല് ഒടിച്ചേക്ക്. ഇവൻ അമ്മയെ കരയിച്ചു എന്ന്. അപ്പോഴേക്കും പുറത്തുള്ള ബഹളം കേട്ടിട്ട് അമ്മ ഓടി വന്നു. എന്താ മോനേ പ്രശ്നം എന്ന് എന്നോട് ചോദിച്ചു.

ഇത് കേട്ട്, ‘നീ ഓരോ ചായേം ചൂലും കൊണ്ടു വന്നിട്ട്, കേറീ പോടീ വീട്ടിലോട്ട്’ എന്നാണ് താൻ അമ്മയോട് പറഞ്ഞത്. ഇത് കേട്ട് അമ്മ ഇയാളോട് പറയുവാണ്, മോനേ വേഗം പൊയ്ക്കോ, ഇവന്, അതായത് തനിക്ക് പ്രാന്താണ് എന്ന്. അങ്ങനെ അമ്മ അയാളെ രക്ഷിച്ചു എന്ന് പറയാം എന്നാണ് ധ്യാൻ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.

Karma News Network

Recent Posts

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, അനാസ്ഥ കാട്ടിവർക്കെതിരെ നടപടിയെടുക്കും – വൈദ്യുതി മന്ത്രി

കോഴിക്കോട് : കടയ്ക്ക് മുന്നിലെ തൂണിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മുഹമ്മദ് റിജാസ് (19) മരിച്ച സംഭവത്തില്‍ വിശദീകരണവുമായി കെഎസ്ഇബി.…

2 mins ago

ജിഷ വധക്കേസ്, കോടതിവിധിയിൽ സന്തോഷം, ജനങ്ങള്‍ക്ക് നിയമവ്യവസ്ഥയോടുള്ള വിശ്വാസം വര്‍ധിപ്പിക്കും, ബി സന്ധ്യ

കൊച്ചി: ജിഷ വധകേസിൽ അസം സ്വദേശി അമീറുല്‍ ഇസ്ലാമിന് വധശിക്ഷ തന്നെയെന്ന് ഹൈക്കോടതിയും ശരിവച്ച സാഹചര്യത്തില്‍ ചാരിതാര്‍ത്ഥ്യം തോന്നുന്നുവെന്ന് അന്വേഷണത്തിന്…

5 mins ago

വ്യാജ ഡോക്ടര്‍, കുന്നംകുളത്ത് പിടിയിലായത് അസം സ്വദേശി

കുന്നംകുളം: പാറേമ്പാടത്ത് സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ നടത്തിയിരുന്ന വ്യാജ ഡോക്ടറെ കുന്നംകുളം പോലീസ് പിടികൂടി. വര്‍ഷങ്ങളായി കേരളത്തില്‍ താമസിച്ചു വരുന്ന…

32 mins ago

ഐ.എസ്. ഭീകരര്‍ അറസ്റ്റിൽ; വിമാനത്താവളത്തിൽ നിന്ന് പിടിയിലായത് ശ്രീലങ്കൻ സ്വദേശികളായ നാലുപേർ

അഹമ്മദാബാദ് : നാല് ഐ.എസ്. ഭീകരര്‍ അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്ന് പിടിയിൽ. തിങ്കളാഴ്ച അഹമ്മദാബാദ് സര്‍ദാര്‍ വല്ലാഭായ് പട്ടേല്‍ അന്താരാഷ്ട്ര…

37 mins ago

തലസ്ഥാനത്തെ വെള്ളക്കെട്ട്, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി മേയർ

തിരുവനന്തപുരം : മഴയൊന്ന് നിന്ന് പെയ്‌താൽ ഉടൻ തലസ്ഥാനം വെള്ളത്തിൽ മുങ്ങുന്ന കാഴ്ചകളാണ് അടുത്തിടെയായി നാം കാണുന്നത്. ഇക്കുറിയും പതിവ്…

1 hour ago

നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ, ജിഷാ കേസിന്റെ വിധിയിൽ ബി.എ. ആളൂര്‍

കൊച്ചി: ഒരു നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. ഹൈക്കോടതി വിധിയിൽ അഭിഭാഷകനായ ബി.എ. ആളൂര്‍. പെരുമ്പാവൂരില്‍…

1 hour ago