kerala

പ്രതി പാർട്ടി അംഗമാണോ അല്ലയോ എന്നത് പ്രശ്‌നമല്ല സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ

തിരുവനന്തപുരം : കേരളത്തെ ഞെട്ടിച്ച നരബലിക്കേസില്‍ പ്രതി ഭഗവല്‍ സിംഗ് സിപിഎം അംഗമാണോ എന്നതില്‍ വ്യക്തമായ മറുപടി പറയാതെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പാര്‍ട്ടി അംഗമാണോ അല്ലയോ എന്നത് പ്രശ്നമല്ലെന്നാണ് എംവി ഗോവിന്ദന്‍ പറയുന്നത്. ആരായാലും കര്‍ശന നടപടിയുണ്ടാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി സെക്രട്ടറി പറയുന്നു. കേസിലെ പ്രതിയായ ഭഗവല്‍ സിംഗ് സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയായി പ്രവര്‍ത്തിച്ചയാളാണ്.

സിപിഎമ്മിന്റെയും പോഷകസംഘടനകളുടെയും പരിപാടികളില്‍ ഇയാള്‍ നിറസാന്നിദ്ധ്യമായിരുന്നു. സമൂഹമാദ്ധ്യമങ്ങളില്‍ ഉള്‍പ്പെടെ സജീവമായ പ്രവര്‍ത്തകനായിരുന്നു ഭഗവല്‍ സിംഗ്. സിപിഎം പരിപാടികളില്‍ പങ്കെടുക്കുന്ന ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്. ദമ്പതിമാര്‍ രണ്ട് പേരും സിപിഎമ്മുകാരാണെന്നാണ് നാട്ടുകാരും പറയുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സിപിഎം തയ്യാറായിട്ടില്ല. ഭഗവല്‍ സിംഗ് പാര്‍ട്ടി അംഗമല്ലെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി പറഞ്ഞത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടാകും, എന്നാല്‍ അംഗമല്ലെന്നും പിബി അംഗം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് എംവി ഗോവിന്ദന്റെ പ്രതികരണം.

പ്രതികളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതികളെ ജുഡിഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയിരുന്നു. കേസില്‍ മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരാണ് പ്രതികള്‍. പത്ത് ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസ് കോടതിയെ അറിയിച്ചത്. മുഹമ്മദ് ഷാഫി നിരവധി സ്ത്രീകളെ പൂജയില്‍ പങ്കെടുക്കുവാന്‍ സമീപിച്ച സാഹചര്യത്തില്‍ കൂടുതല്‍ ചോദ്യം ചെയ്യണമെന്ന് പോലീസ് ആവശ്യപ്പെട്ടു.

അതേസമയം താന്‍ വിഷാദ രോഗിയാണെന്നും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടെന്നും ലൈല കോടതിയെ അറിയിച്ചു. റിമാന്‍ഡില്‍ വിട്ട പ്രതികളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. കസ്റ്റഡി അപേക്ഷ പോലീസ് ഇന്ന് തന്നെ കോടതിയില്‍ സമര്‍പ്പിക്കും. പോലീസിനെതിരെ പരാതിയില്ലെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു. തിരിച്ചറിയാതിരിക്കുവാന്‍ പ്രതികളെ മുഖം മറിച്ചാണ് കോടതിയില്‍ എത്തിച്ചത്. ഷാളില്‍ മുഖം മറിച്ചാണ് ലൈല എത്തിയത്.

Karma News Network

Recent Posts

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

12 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

13 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

39 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

43 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

1 hour ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

1 hour ago