തൃശൂർ: ബൈക്കിൽ ഓലപ്പടക്കം പൊട്ടിത്തെറിച്ച് വീണ് തീപിടിത്തം. അപകടത്തിൽ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു. ചാലക്കുടി പരിയാരം സ്വദേശി ശ്രീകാന്തിനാണ് പൊള്ളലേറ്റത്. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് 60 ശതമാനം പൊള്ളലേറ്റതായി ആശുപത്രിയധികൃതർ അറിയിച്ചു. തുടർന്ന് എറണാകുളം മെഡിക്കൽ സെന്ററിലേക്ക് മാറ്റി.
പരിയാരം സെന്റ് ജോർജ് പള്ളിയിൽ അമ്പ് തിരുനാൾ ആഘോഷത്തിനിടെയാണ് അപകടം നടന്നത്. സമീപത്തെ കടയിൽ നിന്നും ചിക്കൻ ഓർഡർ ചെയ്തതിന് ശേഷം ശ്രീകാന്ത് ബെെക്കിൽ ഇരിക്കുകയായിരുന്നു. ഇതിനിടെയായിരുന്നു കത്തിച്ച പടക്കം തെറിച്ച് ബെെക്കിലേക്ക് വീണ് തീപിടിത്തമുണ്ടായത്.
ബൈക്കിൽ ഒപ്പമുണ്ടായിരുന്ന ആൾ കടയിലേക്കു കയറിയെങ്കിലും ശ്രീകാന്ത് കപ്പേളക്കുസമീപം വഴിയരികിൽ നിർത്തിയിട്ട ബൈക്കിൽ ഇരിക്കുകയായിരുന്നു. ഇതിനിടെയാണ് പടക്കം തെറിച്ചുവീണ് തീപിടിച്ചതും ഉഗ്രശബ്ദത്തോടെ ടാങ്ക് പൊട്ടിത്തെറിച്ചതും. ബൈക്ക് പൂർണമായും കത്തിനശിച്ചു. വെൽഡിങ് തൊഴിലാളിയാണ് പരിക്കേറ്റ ശ്രീകാന്ത്.
കാഞ്ഞങ്ങാട് : പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത 4 മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽനിന്ന് പുറത്താക്കി. കെപിസിസി…
കേന്ദ്ര സർക്കാരിന്റെ അരി കയറ്റുമതി നിരോധനത്തെ കാറ്റിൽ പറത്തി കൊച്ചി വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനല്‍ വഴി രാജ്യത്തിന് പുറത്തേക്ക് ഉപ്പുചാക്കുകളില്‍'…
കോട്ടയം : ആശുപത്രി കാന്റീനിലെ ഭക്ഷണത്തിൽ പുഴുവിനെ ലഭിച്ചതായി പരാതി. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ശനിയാഴ്ച ആണ് സംഭവം. കാൻ്റീനിൽ…
മോദിയുടെ വൻ വിപ്ലവം ഇതാ 45 ലക്ഷം വരുന്ന കേന്ദ്ര സർക്കാർ ജീവനക്കാർക്ക് ചാട്ടവാർ പ്രയോഗം എന്ന് വിശേഷിപ്പിക്കാം. ഇനി…
തിരുവനന്തപുരം: വീടിനുളളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെളളറട സ്വദേശി അരുള നന്ദകുമാർ, ഷൈനി ദമ്പതികളുടെ മകൻ…
അയോധ്യയിലെ രാമക്ഷേത്രത്തിൻ്റെ പ്രാണ പ്രതിഷ്ഠ കർമ്മങ്ങൾക്ക് നേതൃത്വം നല്കിയ മുഖ്യ മുഖ്യ പുരോഹിതൻ ആചാര്യ ലക്ഷ്മികാന്ത് ദീക്ഷിത് ശനിയാഴ്ച അന്തരിച്ചു.…