topnews

സായ് ശങ്കര്‍ കൊച്ചിയിലെത്തി, താമസിച്ചത് ആഢംബര ഹോട്ടലില്‍, കൂടുതല്‍ തെളിവുകളുമായി ക്രൈം ബ്രാഞ്ച്

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ദിലീപ് അടക്കമുള്ള പ്രതികൾ ഗൂഢാലോചന നടത്തിയ കേസിലെ സൈബര്‍ വിദഗ്ധനായ സായ് ശങ്കറിനെ പൂട്ടാനുള്ള എല്ലാ തെളിവുകളും കണ്ടെത്തി ക്രൈംബ്രാഞ്ച്.ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാനായി സായ് ശങ്കര്‍ കൊച്ചിയില്‍ എത്തിയതിന്റെയും ഹോട്ടലില്‍ താമസിച്ചതിന്റെയും രേഖകളാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചിരിക്കുന്നത്.ജനുവരി 30-നാണ് ദിലീപിന്റെ ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കപ്പെട്ടത്. ഇതിന് തലേദിവസം തന്നെ സായ് ശങ്കര്‍ കൊച്ചിയില്‍ എത്തിയിരുന്നതായാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. 29-ന് കൊച്ചിയിലെത്തിയ സായ് ശങ്കര്‍ ആഡംബര ഹോട്ടലില്‍ മുറിയെടുത്തു. ജനുവരി 31 വരെ ഈ ഹോട്ടലില്‍ താമസിച്ചിരുന്നു. സായ് ശങ്കര്‍ ഹോട്ടലില്‍ താമസിച്ചതിന്റെ തെളിവുകളായി ബില്ലുകളടക്കം അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്.

അതേസമയം, സായ് ശങ്കറിനെതിരേ മറ്റൊരു പരാതി കൂടി ഉയര്‍ന്നിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ മിന്‍ഹാജാണ് ഇയാള്‍ക്കെതിരേ പുതിയ പരാതി നല്‍കിയിരിക്കുന്നത്. 45 ലക്ഷം രൂപ കടം വാങ്ങിയ സായ് ശങ്കര്‍, ഇത് തിരികെ ചോദിച്ചപ്പോള്‍ വീഡിയോ കോളിലൂടെ തോക്ക് കാണിച്ച് ഭീഷണിപ്പെടുത്തിയെന്നാണ് പരാതിയില്‍ പറയുന്നത്. നിലവില്‍ കോഴിക്കോട് സിറ്റി പോലീസാണ് ഈ പരാതിയില്‍ അന്വേഷണം നടത്തുന്നത്.ഡിആർഐ റെയ്ഡിലൂടെ പിടിച്ചെടുക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ലേലം ചെയ്യുന്നുണ്ടെന്നും, അത് കുറഞ്ഞ തുകയ്ക്ക് വാങ്ങി നൽകാമെന്നും പറഞ്ഞാണ് 2019ൽ മിൻഹാജിൽ നിന്ന് 45 ലക്ഷം രൂപ വാങ്ങിയത്.

പണം തിരികെ ചോദിച്ചതിനാണ് കോഴിക്കോട്ടെ വ്യവസായിയായ മിൻഹാജിനെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയത്. ഇയാൾക്ക് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസൻസ് ഇല്ലെന്നാണ് സൂചന. സായി ശങ്കറിന്റെ അക്കൗണ്ടുകൾ അന്വേഷണ ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്.

സായിയുടെ ഹോട്ടൽ ബില്ലുകൾ ക്രൈംബ്രാഞ്ച് ശേഖരിച്ചു. ഉച്ചയൂണിന് 1700 രൂപയാണ് സായി ചിലവഴിച്ചത്. 12,500 രൂപ ദിവസവാടകയുള്ള മുറിയിലാണ് ഇയാൾ താമസിച്ചത്. നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ഫോൺ വിവരങ്ങൾ നീക്കിയതിന്റെ പ്രതിഫലത്തെക്കുറിച്ചും അന്വേഷണ സംഘം പരിശോധിക്കും.ദിലീപിന്റെ ഫോണിലെ ഡേറ്റ മായ്ച്ച സ്വകാര്യ സൈബർ വിദഗ്ധൻ സായ് ശങ്കറിന്റെ സമീപകാല സാമ്പത്തിക ഇടപാടുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. സായ് ശങ്കറിന്റെ ഭാര്യ ഇസയുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി. ഫോൺ ഡേറ്റ തിരിമറി നടത്താൻ പ്രേരിപ്പിച്ച കൊച്ചിയിലെ അഭിഭാഷകനെതിരായ ശക്തമായ സൂചനകൾ ഇസയുടെ മൊഴികളിലുണ്ട്.

ഹണിട്രാപ്പ് തട്ടിപ്പു കേസിൽ പ്രതിയായ സായ് ശങ്കറിന്റെ ഐടി ബിസിനസ് കോവിഡ് ലോക്ഡൗണിനെ തുടർന്നു നഷ്ടത്തിലായിരുന്നു. ബിസിനസ് വികസിപ്പിക്കാൻ തൃശൂർ സ്വദേശിനിയിൽ നിന്നു വാങ്ങിയ 30 ലക്ഷം രൂപ തിരികെ കൊടുക്കാമെന്നു സായ് ശങ്കർ വാക്കാൽ ഉറപ്പു നൽകിയതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. തൃപ്പൂണിത്തുറ പൊലീസ് കുറ്റപത്രം സമർപ്പിച്ച ഹണിട്രാപ്പ് കേസിൽ കോടതി നടപടികൾക്കു പോലും പണമില്ലാതെ വലഞ്ഞ സായ് ശങ്കർ 30 ലക്ഷം രൂപ മടക്കി നൽകാമെന്ന് ഉറപ്പു നൽകിയതിന്റെ പശ്ചാത്തലമാണു പൊലീസ് പരിശോധിക്കുന്നത്. സായ് ശങ്കറിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഈ പണമിടപാടു സംബന്ധിച്ച ചില രേഖകൾ ലഭിച്ചിരുന്നു. 30 ലക്ഷം രൂപയുടെ ഉറവിടം അറിയാൻ ഇയാളെ ചോദ്യം ചെയ്യും.അതിനിടെ, ക്രൈംബ്രാഞ്ചിനെതിരേ സായ് ശങ്കര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തിങ്കളാഴ്ച പരിഗണിച്ചു. അന്വേഷണവുമായി സായ് ശങ്കര്‍ സഹകരിക്കുന്നില്ലെന്നും നോട്ടീസ് നല്‍കിയിട്ടും ഇയാള്‍ ഹാജരായിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. വിശദമായ വാദം കേള്‍ക്കാനായി ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. വധ ഗൂഢാലോചന കേസില്‍ സായ് ശങ്കര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയും തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കുന്നുണ്ട്.

Karma News Network

Recent Posts

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

15 mins ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

38 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

50 mins ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

1 hour ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

2 hours ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

2 hours ago