kerala

പോക്‌സോ കേസ്: ബുധനാഴ്ച ഹാജരാകണം, അഞ്ജലി റീമാദേവിന് ക്രൈംബ്രാഞ്ചിന്റെ നോട്ടീസ് anjali reema dev

കൊച്ചി:  ഫോ‍ർട്ട്കൊച്ചി നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ പീഡനക്കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാദേവിന് Anjali reema dev ചോദ്യം ചെയ്യലിന്  ഹാജരാകാന്‍ നോട്ടീസ്. കൊച്ചിയിലെ ക്രൈംബ്രാഞ്ച് ഓഫീസില്‍ ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഹാജരാകണം‍ എന്നാണമ് നിര്‍ദ്ദേശം. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് നോട്ടീസ് കൈമാറിയത്.

കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടും അഞ്ജലി ഇത് വരെ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ ഹാജരായിട്ടില്ല. അഞ്ജലിയെ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. അതേസമയം, രണ്ടാം പ്രതി സൈജു തങ്കച്ചനായി പൊലീസിന്‍റെ വ്യാപക തെരച്ചില്‍ നടത്തുകയാണ്. കൊല്ലം നല്ലയിലയിലെ തറവാട്, കുണ്ടറ, പുനലൂര്‍ എന്നിവിടങ്ങളിലാണ് പരിശോധന. റോയ് വയലാട്ടിന്‍റെ ഉടമസ്ഥതയിലുള്ള പള്ളിവാസല്‍ ആനവിരട്ടി എസ്റ്റേറ്റുകളിലും തെരച്ചില്‍ നടത്തുന്നുണ്ട്.

ഹോട്ടല്‍ നമ്പര്‍ 18 (Hotel No 18) പോക്‌സോ കേസിലെ (Pocso Case) രണ്ടാംപ്രതിയായ സൈജു തങ്കച്ചനും (Saiju Thankachan) പൊലീസിന് മുന്നില്‍ കീഴടങ്ങി. തിങ്കളാഴ്ച രാവിലെ കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് സൈജു കീഴടങ്ങിയത്. ഉടന്‍തന്നെ പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി പൊലീസ് തുടര്‍നടപടികളിലേക്ക് കടക്കും. കേസിലെ ഒന്നാംപ്രതിയായ റോയി വയലാട്ടും കഴിഞ്ഞദിവസം പൊലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു. മട്ടാഞ്ചേരി പൊലീസ് സ്‌റ്റേഷനിലെത്തിയാണ് റോയി വയലാട്ട് കീഴടങ്ങിയത്. തുടര്‍ന്ന് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തുകയും ചെയ്തു.

റോയിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കേസില്‍ വിശദമായ ചോദ്യംചെയ്യല്‍ ആവശ്യമായതിനാല്‍ റോയി വയലാട്ടിനെ കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെടും. നമ്പര്‍ 18 ഹോട്ടലുടമ റോയി വയലാട്ട്, സുഹൃത്ത് സൈജു തങ്കച്ചന്‍, കോഴിക്കോട് സ്വദേശിനിയും ബിസിനസ് കണ്‍സള്‍ട്ടന്റുമായ അഞ്ജലി റീമാദേവ് എന്നിവരാണ് പോക്‌സോ കേസിലെ പ്രതികള്‍. കേസില്‍ അഞ്ജലി റീമാദേവിന് മാത്രമാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

കോഴിക്കോട് താമസിക്കുന്ന അമ്മയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും പരാതിയിലാണ് പൊലീസ് റോയി വയലാട്ട് അടക്കമുള്ളവര്‍ക്കെതിരെ പോക്‌സോ കേസ് എടുത്തത്.

2021 ഒക്ടോബര്‍ 20ന് റോയി വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ വെച്ച് അതിക്രമം ഉണ്ടായതായാണ് പരാതിയിൽ പറയുന്നത്. രാത്രി 10ന് ഹോട്ടലിലെ പാര്‍ട്ടി ഹാളില്‍ റോയി വയലാട്ട് തന്നെയും മകളെയും കടന്നുപിടിച്ചുവെന്നും ഇത് രണ്ടാം പ്രതി സൈജു തങ്കച്ചനും ഇയാളുടെ സുഹൃത്ത് അഞ്ജലി റീമാദേവും മൊബൈലില്‍ പകര്‍ത്തിയെന്നുമാണ് പരാതി. വിവരം പുറത്തുപറഞ്ഞാല്‍ ചിത്രം പരസ്യപ്പെടുത്തുമെന്ന് മൂന്ന് പ്രതികളും ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിൽ പറയുന്നു.

Karma News Network

Recent Posts

ജൂനിയര്‍ ആര്‍ടിസ്റ്റുകള്‍ക്ക് പേപ്പര്‍ കപ്പ്, അല്ലാത്തവര്‍ക്ക് ഗ്ലാസ്, ആറാട്ടിലെ അനുഭവം പങ്കിട്ട് ചിത്ര നായർ

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിലെ സുരേഷേട്ടന്റെ കാമുകിയായ സുമലത ടീച്ചറെ അവതരിപ്പിച്ച് പ്രേക്ഷക മനം കവർന്ന നടിയാണ്…

35 seconds ago

കൊച്ചിയിലെ അവയവക്കടത്ത് കേസ്, ഇരകളായവരിൽ പാലക്കാട് സ്വദേശിയും, വേരുകൾ തേടി പോലീസ്

കൊച്ചി : കൊച്ചിയിലെ അവയവക്കടത്ത് കേസിൽ ഇരയായവരിൽ പാലക്കാട് സ്വദേശിയും ബാക്കി 19 പേര്‍ ഉത്തരേന്ത്യക്കാരെന്നും പോലീസ്. നിരവധിപേര്‍ ഇയാള്‍വഴി…

2 mins ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണവാർത്ത ഞെട്ടിച്ചു, അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂ‍ഡൽഹി: ‌ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകടമരണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. റെയ്സിയുടെ മരണവാർത്ത ഞെട്ടലുളവാക്കിയെന്നും ദുഃഖകരമായ ഈ സാഹചര്യത്തിൽ…

27 mins ago

നൃത്ത പരിശീലനത്തിനിടെ എട്ടാം ക്ലാസ്  വിദ്യാര്‍ഥിനി കുഴഞ്ഞുവീണ് മരിച്ചു

കാസർഗോഡ് പള്ളിക്കര പഞ്ചായത്തിലെ തൊട്ടി കിഴക്കേക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി ഡാൻസ് ചെയ്യുന്നതിനിടെ കുഴഞ്ഞുവീണു മരിച്ചു. പരേതനായ തായത്ത് വീട്ടിൽ…

38 mins ago

റേവ് പാര്‍ട്ടിക്കിടെ ലഹരിവേട്ട, പിടിയിലായതിൽ നടിമാരും മോഡലുകളും

ബെംഗളൂരു : ബെംഗളൂരു ഇലക്ട്രോണിക് സിറ്റിക്ക് സമീപമുള്ള ജി.ആര്‍. ഫാംഹൗസില്‍ നടന്ന പാര്‍ട്ടിക്കിടെ ലഹരിവേട്ട. പാര്‍ട്ടി നടന്ന ഫാംഹൗസില്‍നിന്ന് എം.ഡി.എം.എ.യും…

57 mins ago

മതം മാറണമെന്നത് പപ്പ തന്നെ തീരുമാനിച്ചതാണ്, കൃസ്ത്യാനിയെ കിട്ടിയൊള്ളോ എന്നായിരുന്നു അമ്മയുടെ ചോദ്യം- പാർവതി ഷോൺ

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ട് എന്ന വിശേഷണം അന്നും ഇന്നും നടൻ ജ​ഗതി ശ്രീകുമാറിന് സ്വന്തമാണ്. സോഷ്യൽ മീഡിയയിൽ സജീവമാണ് ജഗതിയുടെ…

1 hour ago