കൊച്ചി. എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എയ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍ പോലീസ് ശേഖരിക്കുന്നു. തിരുവനന്തപുരം പേട്ടയിലെ പരാതിക്കാരിയുടെ വീട്ടില്‍ നിന്നും എല്‍ദോസിന്റെ വസ്ത്രം ക്രൈംബ്രാഞ്ച് കണ്ടെത്തി. അതേസമയം എംഎല്‍എ ഏഴ് സ്ഥലങ്ങളില്‍ വെച്ച് തന്നെ ബലാത്സംഗം ചെയ്തതായിട്ടാണ് പരാതിക്കാരി പറയുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ പോലീസ് പരാതിക്കാരിയുമായി ബലാത്സംഗം നടന്ന സ്ഥലങ്ങളില്‍ എത്തി തെളിവെടുപ്പ് നടത്തി. തിരുവനന്തപുരം കേന്ദ്രീകരിച്ചാണ് തെളിവെടുപ്പ് നടന്നത്.
കോവളത്തെ ഗസ്റ്റ് ഹൗസിലും ഹോട്ടലിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. തിങ്കളാഴ്ച പേട്ടയിലെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി. അവിടെ നിന്നും എല്‍ദോസ് കുന്നപ്പിള്ളിയുടെ ടീ ഷര്‍ട്ട് പോലീസ് കണ്ടെത്തി. ബലാത്സംഗം നടന്ന ദിവസം പേട്ടയിലെ വീട്ടിവല് എത്തിച്ചപ്പോള്‍ ഉപയോഗിച്ച വസ്ത്രം എന്ന നിലയിലാണ് ക്രൈംബ്രാഞ്ച് ടീ ഷര്‍ട്ട് കസ്റ്റഡിയില്‍ എടുത്തത്.
പെരുമ്പാവൂരിലെ എംഎല്‍എയുടെ വീട്ടിലും ചൊവ്വാഴ്ച തെളിവെടുപ്പ് നടത്തും. വീട്ടില്‍ വെച്ച് പീഡനത്തിന് ഇരയായതായി പരാതിയില്‍ പറയുന്നുണ്ട്. ബലാത്സംഗംക്കേസിലെ പരാതിക്കാരിയുമായി തിരുവനന്തപും ജില്ലാ ക്രൈംബ്രാഞ്ച് സംഘമാണ് പെരുമ്പാവൂരെലെ വീട്ടില്‍ തെളിവെടുപ്പ് നടത്തുന്നത്. അതേസമയം എല്‍ദോസ് കുന്നപ്പിള്ളിയെ കണ്ടെത്തുവാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. അന്വേഷണം നടത്തുന്നുണ്ടെന്ന് മാത്രമാണ് പോലീസ് പറയുന്നത്.
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…