Premium

വീണാ ജോർജിനെ അപമാനിച്ചെന്ന പരാതി, ക്രൈം നന്ദകുമാറിന് ജാമ്യം

ആരോ​ഗ്യ മന്ത്രി വീണ ജോർജിനെതിരെ മോശം പ്രസ്താവന നടത്തിയെന്ന പരാതിയിൽ അറസ്റ്റിലായ മാധ്യമ പ്രവർത്തകൻ ക്രൈം നന്ദകുമാറിന് ഒരു ആഴ്ചക്കു ശേഷം ജാമ്യം, എറണാകുളം ചീഫ് ജുഡീഷണൽ കോടതിയാണ് വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചത്, ഒരാഴ്ചയായി അദ്ദേഹം റിമാൻഡിലായിരുന്നു, രണ്ട് ദിവസം പോലിസ് കസ്റ്റഡിയിൽ കഴിഞ്ഞ ശേഷം കോവിഡ് ഐസലേഷൻ വാർഡിൽ കഴിയുകയായിരുന്നു. ഇന്ന് വൈകുന്നേരത്തോടെ കോടതി നടപടി ക്രമങ്ങൾ പൂർത്തിയാക്കി അദ്ദേഹം പുറത്തിറങ്ങും

മന്ത്രി വീണാ ജോർജിന്റെ പ്രൈവറ്റ് സിക്രട്ടറി അഡ്വ കെ സജീവനാണ്‌ മന്ത്രിക്ക് വേണ്ടി പോലീസിൽ പരാതി നല്കിയത്. 27.11.2021 വീണാ ജോർജിന്റെ ചൂടൻ കിടപ്പറ വീഡിയോ സത്യമെന്ത്? എന്ന തലക്കെട്ടോടെ ക്രൈം സ്‌റ്റോറി ഒരു വീഡിയോ അപ് ലോഡ് ലൈംഗിക ചുവയുള്ളതും ദുഷിപ്പിക്കുന്നതുമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ടെന്നും ഇത് വീഡിയോ കണ്ടവരിൽ മോശം വികാരങ്ങൾ ഉണ്ടാക്കിയെന്നുമായിരുന്നു റിമാന്റ് റിപോർട്ടിൽ പറഞ്ഞത്. നന്ദകുമാർ കുറ്റം സമ്മതിച്ചതായിട്ടും പോലീസ് റിമാന്റ് റിപോർട്ടിൽ എഴുതി ചേർത്തിട്ടുണ്ട്. നന്ദകുമാറിനു യു ടുബിൽ നിന്നും ലഭിക്കുന്ന വരുമാനം 5000 രൂപയാണ്‌ എന്നും കൂടുതൽ വരുമാനവും സബ് സ്ക്രൈബേഴ്സിനെയും ഉണ്ടാക്കാനാണ്‌ പ്രതി മന്ത്രി വീണാ ജോർജിനെ അപമാനിച്ച് മര്യാദലംഘനം നടത്തി അവരുടെ സ്വകാര്യതയിലേക്ക് കടന്നു കയറിയത് എന്നും അതിനായി ഇന്റർനെറ്റ് ഉപയോഗിച്ചു എന്നും റിമാന്റ് റിപോർട്ടിൽ സൂചിപ്പിചിരുന്നു

Karma News Network

Recent Posts

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

2 mins ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

43 mins ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

1 hour ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

1 hour ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

2 hours ago

മാതാപിതാക്കൾ കാറിനുള്ളിൽ മറന്നുവെച്ചു, 3-വയസുകാരിക്ക് ദാരുണ മരണം

മാതാപിതാക്കൾ കാറിൽ വച്ച് മറന്ന മൂന്നു വയസുകാരി മരിച്ചു. രാജസ്ഥാനിലെ കോട്ടയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു ദാരുണ സംഭവം ഉണ്ടായത്. വിവാഹം…

2 hours ago