entertainment

അപ്‌സരയെപ്പോലൊരു കുട്ടിയുണ്ടാവണം എന്നാഗ്രഹിച്ചിരുന്നു, പ്രൊപ്പോസ് ചെയ്യാന്‍ തീരുമാനിച്ചതപ്പോള്‍, ആല്‍ബി പറയുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടി അപ്‌സരയും സംവിധായകന്‍ ആല്‍ബിയും കഴിഞ്ഞ ദിവസമാണ് വിവാഹിതര്‍ ആയത്. വര്‍ഷങ്ങളായുള്ള സൗഹൃദമാണ് വിവാഹത്തിലേക്ക് എത്തിയത്. ഇപ്പോള്‍ തങ്ങളുയെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ് താരദമ്പതികള്‍. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് ഇരുവരും മനസ് തുറന്നത്.

8 വര്‍ഷം മുന്‍പൊരു ഷോയില്‍ വെച്ചായിരുന്നു തങ്ങള്‍ ആദ്യമായി കണ്ടതെന്ന് അപ്‌സരയും ആല്‍ബിയും പറയുന്നു. ഉള്ളത് പറഞ്ഞാല്‍ സീരിയല്‍ ചെയ്യുമ്പോഴാണ് അപ്‌സരയുമായി അടുത്ത് പരിചയപ്പെടുന്നത്. അപ്‌സരയ്ക്ക് വയസൊക്കെ കൂടുന്നുണ്ടെങ്കിലും പക്വത കൂടുന്നുണ്ടായിരുന്നില്ല. കൈരളി ചാനലിലെ ക്രൂ മെമ്‌ബേഴ്‌സുമായി നല്ല കൂട്ടാണ്. ലൊക്കേഷനാണെന്ന് തോന്നാറില്ല, വീട് പോലെയാണ് ഫീല്‍ ചെയ്യാറുള്ളത്. 50 പേരോളമുള്ള ലൊക്കേഷനില്‍ ആകെയൊരു പെണ്‍കുട്ടിയേയുള്ളൂ. അപ്‌സരയെ പേടിച്ച് അവരാരും ഉച്ചയ്ക്ക് ഉറങ്ങാറില്ല. കുട്ടിയുണ്ടാവുകയാണെങ്കില്‍ അപ്‌സരയെപ്പോലൊരു കുട്ടിയുണ്ടാവണം എന്നാഗ്രഹിച്ചിരുന്നു. പെണ്‍കുട്ടി ജനിക്കണമെന്നാണ് ആഗ്രഹം. എപ്പോഴും കിലുകിലാന്ന് പറഞ്ഞ് സംസാരിക്കണം. അതിന് ചേട്ടന്‍ എന്നെ കെട്ടണ്ടേയെന്നായിരുന്നു അപ്‌സര തിരിച്ച് ചോദിച്ചത്. നേരത്തെയും പ്രണയമൊക്കെയുണ്ടായിരുന്നു.-ആല്‍ബി പറഞ്ഞു.

പ്രണയകഥകളെക്കുറിച്ചൊക്കെ തനിക്ക് അറിയാം. പൂനെയിലൊരു പെണ്‍കുട്ടിയെ കാണാനായി പോയിരുന്നു. ഷൂട്ട് നടന്നോണ്ടിരിക്കുന്നതിനിടയിലായിരുന്നു. അത് വേണ്ടെന്ന് വെച്ചതിന് ശേഷമായാണ് തന്നെ പ്രൊപ്പോസ് ചെയ്തത്. ഡിംസംബറില്‍ നോയമ്ബായതിനാല്‍ കല്യാണം പറ്റില്ല. ജനുവരി എന്റെ പിറന്നാളായതിനാല്‍ അതും പറ്റില്ല. ഫെബ്രുവരിയിലേക്ക് പോവുന്നതിനോട് ഇവരുടെ വീട്ടുകാര്‍ക്ക് താല്‍പര്യമില്ലായിരുന്നു. അങ്ങനെയാണ് തങ്ങള്‍ വിവാഹം നവംബറിലേക്ക് മാറ്റിയത്. നേരത്തെ തന്നെ കല്യാണത്തെക്കുറിച്ചും ഒന്നിച്ച് ജീവിക്കുന്നതിനെക്കുറിച്ചും തീരുമാനിച്ചിരുന്നു. രണ്ടാള്‍ക്കും ഷൂട്ടാണ്, അത് കഴിഞ്ഞ് ഹണിമൂണിന് പോവും.- അപ്‌സര പറഞ്ഞു.

‘ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്ന സാന്ത്വനം, സെലിബ്രിറ്റി കിച്ചണ്‍ മാജിക്, കഴിഞ്ഞ പൗര്‍ണ്ണമിത്തിങ്കള്‍ തുടങ്ങിയ സീരിയലിലെ താരങ്ങളെ മാത്രമേ കല്യാണത്തിന് ക്ഷണിച്ചിരുന്നുള്ളൂ. ഇപ്പോഴത്തെ സാഹചര്യം അങ്ങനെ ആയത് കൊണ്ടാണ്. പിന്നെ സജിനും ഷഫ്‌നയുമൊക്കെ വരാന്‍ പറ്റാത്തത് അവരുടെ വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാവും. പിന്നെ എന്താണ് വരാത്തത് എന്ന് ഞാന്‍ ചോദിച്ചില്ല. പെട്ടെന്ന് അവര്‍ക്ക് എന്തെങ്കിലും ഒരു അത്യാവശ്യം ഉണ്ടായിരിക്കാം. വരാത്തവരെ ഓര്‍ത്ത് തനിക്ക് വിഷമം ഇല്ല.- അപ്‌സര പറഞ്ഞു. സജിന്‍ തങ്ങളുടെ നാട്ടുകാരനാണ്. വേറെ വഴിയ്ക്കും അദ്ദേഹത്തെ അറിയാം. നമുക്ക് ഏറെ ഇഷ്ടമാണ്. സജിന്‍ വരാത്തത് തിരക്ക് കൊണ്ടായിരിക്കും. വരാത്തവരെ കുറിച്ച് സംസാരിക്കുന്നതിനെക്കാളും വന്നവരെ കുറിച്ച് പറയുന്നതായിരിക്കും നല്ലത്. സജിനൊക്കെ വരുമെന്നും ആല്‍ബി അഭിമുഖത്തില്‍ പറയുന്നു.

Karma News Network

Recent Posts

പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി

തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറില്‍ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ ഇറങ്ങിയ യുവാവിനെ കാണാതായി. മലപ്പുറം താനൂർ സ്വദേശി മുഹമ്മദ് യഹിയ (25)യെ…

4 hours ago

ലോറി സഡൻ ബ്രേക്കിട്ടു, പിന്നിൽ വന്ന ലോറിയും ഇടിച്ചു, നടുവിൽ അകപ്പെട്ട ബൈക്ക് യാത്രികൻ മരിച്ചു

പാലക്കാട്: കോഴിക്കോട് ദേശീയ പാത മണ്ണാർക്കാട് മേലേ കൊടക്കാട് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് ലോറിയിലിടിച്ചാണ് യാത്രക്കാരനായ പട്ടാമ്പി വിളയൂർ…

5 hours ago

ഹയർസെക്കണ്ടറി പരീക്ഷാ ഫല പ്രഖ്യാപനം നാളെ

തിരുവനന്തപുരം: 2023-2024 വര്‍ഷത്തെ രണ്ടാം വര്‍ഷ ഹയര്‍ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലപ്രഖ്യാപനവും നാളെ.…

5 hours ago

500കോടി നിക്ഷേപ തട്ടിപ്പ്, നെടുമ്പറമ്പിൽ രാജുവിന്റെ ബംഗ്ളാവ്

500കോടിയോളം നിക്ഷേപ തട്ടിപ്പ് നടത്തി ജയിലിൽ ആയ തിരുവല്ലയിലെ നെടുമ്പറമ്പിൽ കെ.എം രാജുവിന്റെ വീട് കൂറ്റൻ ബംഗ്ളാവ്. വർഷങ്ങൾക്ക് മുമ്പ്…

5 hours ago

ബിലിവേഴ്‌സ് ഈസ്‌റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ അന്തരിച്ചു

അമേരിക്കയിൽ വാഹന അപകടത്തില്പെട്ട ബിലിവേഴ്സ് ചർച്ച് മെത്രാപോലീത്ത കെ.പി യോഹന്നാൻ അന്തരിച്ചു വാർത്തകൾ പുറത്തു വരുന്നു വാഹന അപകടത്തിൽ ഗുരതര…

6 hours ago

വംശീയ പരാമർശത്തിൽ വെട്ടിലായി, ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പ്രത്രോദ

ന്യൂഡൽഹി∙ വിവാദ പരാമർശത്തിനു പിന്നാലെ ഓവർസീസ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് സാം പിത്രോദ. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ…

6 hours ago