crime

15വയസുകാരി അടക്കം 5 സ്തീകളേ ഉപദ്രവിച്ച ഈ പീഢന വീരൻ കേരളാ പോലീസിന്റെ ആരായിട്ട് വരും

15വയസുകാരി അടക്കം 5 സ്തീകളേ കയറി പിടിച്ച ഈ ഫോട്ടോയിൽ കാണുന്ന പീഢന വീരനും കേരള പോലീസും തമ്മിൽ എന്താണ്‌ ബന്ധം? 15 വയസുകാരിയേ അടക്കം ഈ ചിത്രത്തിൽ കാണുന്ന ആൾ ഉപദ്രവിച്ചത് തലസ്ഥാനത്തേ പോത്തീസ് ടെക്സ്റ്റൈൽസിൽ നിന്നാണ്‌. ഈ കേസിൽ പരാതിയും മൊഴിയും ഉണ്ടായിട്ട് പോലും വഞ്ചിയൂർ പോലീസ് എഫ് ഐ ആർ ഇട്ടത് ഒരു മാസം കഴിഞ്ഞ്. പിന്നെ അന്വേഷണം തുടങ്ങി എന്നും തുടങ്ങിയില്ലെന്നും പറയുന്നു. ഇത്രയും ആയപ്പോൾ രക്ഷപെടാൻ നല്കിയ സമയം പ്രതിക്ക് ധാരാളമായി. പ്രതിയുടെ ചിത്രം അടക്കം ഉണ്ടായിട്ടും കൂടിയാണിപ്പോൾ ബിജെപി നേതാവ് സന്ദീപ് വചാസ്പതി ചോദിക്കുന്നത്… ഈ പീഢന വീരനും കേരളാ പോലീസും തമ്മിൽ എന്താണ്‌ ബന്ധം എന്ന്

സന്ദീപ് വചാസ്പതിയുടെ കുറിപ്പ്

കേരളാ പൊലീസും ഈ ഫോട്ടോയിൽ കാണുന്ന പീഡന വീരനും തമ്മിൽ എന്താണ് ബന്ധം? തിരുവനന്തപുരത്തെ പോത്തീസ് ടെക്സ്റ്റൈൽസിൽ ഒരു പെൺകുഞ്ഞ് അടക്കം അഞ്ചു സ്ത്രീകളെ കയറിപ്പിടിച്ച ക്രിമിനൽ സംഭവം നടന്ന് ഒരു മാസമായിട്ടും സ്വതന്ത്രനായി വിഹരിക്കുകയാണ്. കേരള പൊലീസിൻ്റെ അനുഗ്രഹാശിസ്സുകളോടെയാണ് ഇയാളുടെ വിഹാരമെന്ന് ആർക്കെങ്കിലും തോന്നിയാൽ അത് വെറും ആരോപണമല്ല. കാരണം കേരളാ പൊലീസിൻ്റെ നടപടികൾ അത് പോലെയാണ്.

15 വയസുകാരിയെ ശരീരത്തിൽ കടന്നു പിടിച്ചു എന്ന കേസിൽ ഒരു മാസം കഴിഞ്ഞ് വൈദ്യ പരിശോധന എന്ന വിചിത്ര ആവശ്യവുമായാണ് കേസിൽ വഞ്ചിയൂർ പൊലീസിൻ്റെ എൻട്രി. എഫ്.ഐ.ആർ ഇട്ടത് തന്നെ ഒരു മാസം കഴിഞ്ഞാണ്. അതും ഡിജിപിയുടെ നിർദ്ദേശത്തെ തുടർന്ന്. വൈദ്യപരിശോധന നടത്താൻ പറ്റില്ലെന്ന കുടുംബത്തിൻ്റെ നിലപാടിനെ തുടർന്ന് സ്കൂളിലെത്തി മൊഴി എടുക്കണം എന്നായി അടുത്ത ആവശ്യം. അതും നിരസിച്ചതോടെ ഭീഷണി ആയി.
രണ്ട് ദിവസം കഴിഞ്ഞ് മഹസർ തയ്യാറാക്കാൻ എന്ന പേരിൽ സംഭവ സ്ഥലത്ത് വിളിച്ചു വരുത്തി പരാതി ഇല്ലെന്ന് എഴുതി കൊടുക്കണം എന്നാവശ്യപ്പെടാൻ പോലും വഞ്ചിയൂർ പൊലീസ് തയ്യാറായി.

ഡിജിപിയും ഡിസിപിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർക്ക് നേരിട്ട് അറിവുള്ള കേസിൽ ആണ് ഇതെന്ന് ഓർക്കണം. ഒരു രാഷ്ട്രീയ സ്വാധീനവും ഇല്ലാത്തതെന്ന് ഇപ്പൊൾ കരുതപ്പെടുന്ന ഒരു കേസിൽ ആണ് വഞ്ചിയൂർ പൊലീസിൻ്റെ ഈ നഗ്നമായ തോന്നിവാസം. പിണറായി വിജയൻ്റെ മൂക്കിനു താഴെ. ഇത് ഒരു രാഷ്ട്രീയ ലക്ഷ്യവും ഉദ്യേശിച്ചുള്ള വിമർശമല്ല. ഒരു സുഹൃത്തിനും കുടുംബത്തിനും നീതി കിട്ടണം എന്ന് ഉദ്യേശിച്ച് മാത്രം എഴുതിയതാണ്. ഒരു നാട്ടിലെ നീതി പാലകരും ഇങ്ങനെ പെരുമാറരുത്. ഇത് മാനവ കുലത്തിന് തന്നെ അപമാനമാണ്.

Main Desk

Recent Posts

ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടിക്കൊണ്ടു പോയ സംഭവം, ലൈംഗികാതിക്രമത്തിന് ഇരയാക്കി, പ്രതികൾ പിടിയിൽ

കാസർകോട് : വീട്ടിനുള്ളിൽ ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്ന സംഭവത്തിൽ കുട്ടി ലൈംഗിക അതിക്രമത്തിന് ഇരയായെന്ന് മെഡിക്കൽ റിപ്പോർട്ട്.…

16 mins ago

ശബരിമല തീര്‍ഥാടകരുടെ മിനിബസ് മറിഞ്ഞു; നാലു വയസുകാരൻ മരിച്ചു, അഞ്ചുപേർക്ക് പരിക്ക്

പത്തനംതിട്ട: ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച മിനിബസ് നിയന്ത്രണംവിട്ടു മറിഞ്ഞ് ഒരു കുട്ടി മരിച്ചു. നാലു വയസ്സുകാരനായ പ്രവീൺ ആണു മരിച്ചത്.…

23 mins ago

ഇന്ത്യ മുന്നണി ശക്തമായ നിലയിലാണ്, അധികാരത്തിലെത്തിയാല്‍ എല്ലാ മാസവും 10 കിലോഗ്രാം റേഷന്‍ സൗജന്യമായി നല്‍കും,കോൺ​ഗ്രസിന്റെ ​ഗ്യാരന്റി

ലഖ്‌നൗ:'രാജ്യത്ത് തിരഞ്ഞെടുപ്പിന്റെ നാല് ഘട്ടങ്ങള്‍ കഴിഞ്ഞു. ഇന്ത്യ മുന്നണി ശക്തമായ നിലയിലാണ്. അധികാരത്തിലെത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് എല്ലാ മാസവും 10 കിലോഗ്രാം…

39 mins ago

പോലീസ് ഉദ്യോഗസ്ഥർ അപമാനം, പെൺകുട്ടിയുടെ ആരോപണം ശരിവെച്ച് വനിതാ കമ്മിഷൻ

തിരുവനന്തപുരം : പന്തീരാങ്കാവില്‍ ഭര്‍ത്തൃഗൃഹത്തില്‍ പീഡനത്തിന് ഇരയായ പെണ്‍കുട്ടിയുടെ ആരോപണം ശരിയാണെന്ന് പോലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫീസറുടെ (എസ്എച്ച്ഒ) മറുപടിയില്‍…

49 mins ago

മത തീവ്രവാദികളുമായി മമ്മുട്ടിയേ കൂട്ടികെട്ടേണ്ട, ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ

ഏതേലും മത തീവ്രവാദ ആശയവുമായി മമ്മുട്ടിയേ കൂട്ടി കെട്ടരുത് എന്നും മമ്മുട്ടി തുറന്ന പുസ്തകം ആണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്…

1 hour ago

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും, ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ്…

1 hour ago