entertainment

170 കോടി രൂപയുടെ വില്ല സ്വന്തമാക്കി ക്രിസ്റ്റ്യാനോ

ലിസ്ബൺ: പോർച്ചുഗലിലെ ഏറ്റവും വില കൂടിയ വില്ല ക്രിസ്റ്റ്യാനോയും കാമുകി ജൊർജിന റോഡ്രിഗസിനയും ചേർന്ന് വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ. കാസ്കെയ്സിലെ ഏകദേശം 170 കോടി രൂപയുടെ വില്ലയാണ് താരം വാങ്ങിയത്. കാസ്കെയ്സ്, എസ്റ്റോറിൽ, സിൻട്ര പ്രദേശങ്ങൾ ചേർന്ന പോർച്ചുഗീസ് റിവിയേര പൊതുവെ ആഡംബര വസതികൾക്ക് പേരുകേട്ട ഇടമാണ്. 2,720 ചതു​രശ്ര മീറ്റർ വിസ്തൃതിയിലുള്ള സ്ഥലത്ത് മൂന്നു നിലകളിലായുള്ള കെട്ടിടം 544 ചതുരശ്ര മീറ്ററിലാണ്. ഇതിനോട് ചേർന്ന് തന്നെ ഗാർഡനുകൾ, വിശാലമായ നീന്തൽകുളം എന്നിവയുമുണ്ട്.

023 ജനുവരിയോടെ മാഞ്ചസ്റ്റർ വിട്ട് പോർച്ചുഗലിലെ മുൻനിര ക്ലബുകൾക്ക് വേണ്ടി കളിക്കാൻ തയാറെടുക്കുന്നതിന്റെ ഭാഗമാണ് 37കാരന്റെ പുതിയ വീടെന്നാണ് റിപ്പോർട്ടുകൾ. മാഞ്ചസ്റ്റർ യുനൈറ്റഡിൽ പരിശീലകനുമായി ഇനിയും തീരാതെ തുടരുന്ന അഭിപ്രായ ഭിന്നതകളും മോശം ഫോമും അവസരമാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ പൂർണമായി സ്വന്തം നാട്ടിലേക്ക് മടങ്ങുന്നു എന്ന വാർത്തകളും പടരുന്നുണ്ട്.

യൂറോപിലെ എണ്ണമറ്റ ക്ലബുകൾക്കായി കളിച്ച താരം മാഞ്ചസ്റ്റർ യുനൈറ്റഡിൽ ആദ്യ ഇലവനിൽ ഇടം കണ്ടെത്താൻ പ്രയാസപ്പെടുന്നതാണ് നിലവിലെ സാഹചര്യം. കോച്ച് എറിക് ടെൻ ഹാഗുമായുള്ള അസ്വാരസ്യങ്ങൾ സ്ഥിതി കൂടുതൽ സങ്കീർണമാക്കിയിട്ടുണ്ട്. പ്രിമിയർ ലീഗിൽ ടീം മികച്ച ​ഫോമിൽ തുടരുമ്പോഴും മുന്നേറ്റത്തിൽ ക്രിസ്റ്റ്യാനോ ഇല്ലാത്തത് ആ​രാധകരെയും വിഷമത്തിലാക്കുന്നുണ്ട്.

Karma News Network

Recent Posts

പെരുമ്പാവൂര്‍ ജിഷ വധക്കേസ്, അമീറുൽ ഇസ്‌ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയിൽ വിധി തിങ്കളാഴ്ച

കൊച്ചി: പെരുമ്പാവൂര്‍ ജിഷ വധക്കേസിൽ ശിക്ഷിക്കപ്പെട്ട അമീറുൽ ഇസ്ലാമിന്‍റെ വധശിക്ഷയ്ക്ക് അനുമതി തേടി സർക്കാർ സമർപ്പിച്ച അപേക്ഷയിൽ തിങ്കളാഴ്ച വിധി…

7 mins ago

ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിറ്റു, ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു

കൽപ്പറ്റ : ലക്കി ഡ്രോ ടിക്കറ്റുകൾ ചായപ്പൊടിക്കൊപ്പം വിൽപന നടത്തിയ സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസ്. വയനാട് ജില്ലാ അസിസ്റ്റന്റ്…

16 mins ago

പെൺകുട്ടികൾക്ക് എന്താ മസിൽ പാടില്ലേ? ട്രോളിയവർക്ക് ചുട്ടമറുപടിയുമായി ജിം ട്രെയിനർ

ഡൽഹി സ്വദേശിനിയായ ഫിറ്റ്‌നസ് ആൻഡ് വെൽനസ് കോച്ച് ആഞ്ചൽ തൻ്റെ പ്രിയപ്പെട്ട ചില വ്യായാമ രീതികളെക്കുറിച്ചുള്ള കുറിപ്പുകൾ അടുത്തിടെ സോഷ്യൽ…

17 mins ago

ചോക്ലേറ്റ് കവർ മുതൽ തലയിണ കവർ വരെ, സംസ്ഥാനത്ത് മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് പിടികൂടിയത് കോടികളുടെ സ്വർണം

തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളിൽ നിന്ന് കോടിക്കണക്കിന് രൂപയുടെ സ്വർണം പിടികൂടി. കോഴിക്കോട്- കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും എട്ട് യാത്രക്കാരില്‍…

41 mins ago

പന്തീരാങ്കാവ് ഗാർഹിക പീഡന കേസ് പ്രതി രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചത് സിവിൽ പോലീസ് ഓഫീസർ

കോഴിക്കോട് : നവവധുവിനെ ക്രൂരമായി മർദ്ദിച്ച കേസിലെ പ്രതി രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസ്…

52 mins ago

ടർബോ പ്രെമോഷനിടെ മമ്മൂട്ടി ധരിച്ച മഞ്ഞ ആഢംബര വാച്ചിന്റെ വില കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ടർബോ. മെയ് 23ന് റിലീസ് നിശ്ചയിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് മമ്മൂട്ടിയും മറ്റു…

57 mins ago