kerala

യുവാവിന്റെ മരണം; ബന്ധുവിനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ സിപിഎം നേതാവിന്റെ ശ്രമം

തൃക്കരിപ്പൂര്‍: ദളിത് യുവാവിനെ കൊലപ്പെടുത്തി വീടിന് മുന്നില്‍ തള്ളിയ കേസില്‍ സിപിഎം നേതാവിന്റെ ബന്ധുവിനെ പ്രതി പട്ടികയില്‍ നിന്ന് ഒഴിവാക്കാന്‍ ശ്രമം. കേസിൽ പ്രതികള്‍ ഉള്ളതായാണ് സൂചന. കഴിഞ്ഞ ദിവസം അറസ്റ്റിലായ മുഹമ്മദ് ഷബാസ്, റഹ്നാസ്, പോലീസ് തിരയുന്ന സഫവാന്‍ എന്നിവര്‍ക്ക് പുറമെ കൂടുതല്‍ പേര്‍ കൊലപാതത്തില്‍ പങ്കെടുത്തതായി സംശയിക്കുന്നു.

എന്നാൽ പ്രതി പട്ടികയിലുള്ള സിപിഎം നേതാവിന്റെ ബന്ധുവിനെ കേസില്‍ നിന്നും രക്ഷിച്ച് എടുക്കാനുള്ള ശ്രമം നടക്കുന്നതായും ആരോപണമുയര്‍ന്നിട്ടുണ്ട്. തൃക്കരിപ്പൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവറും സിപിഎം ഏരിയ കമ്മറ്റി അംഗവും സിഐടിയു കാസര്‍കോട് ജില്ലാ ഭാരവാഹിയുമായ നേതാവിന്റെ മകളുടെ ഭര്‍ത്താവ് പ്രതിയാകുമെന്ന് ഉറപ്പായതോടെയാണ് പ്രതികളെ രക്ഷിച്ചെടുക്കാന്‍ സിപിഎം ശ്രമം നടത്തുന്നത്.

കൊല ചെയ്യപ്പെട്ട പ്രിജേഷ് ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ പ്രതിയായ ഷബാസിന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു. ഇത് സൈബര്‍ സെല്ലിന് കൈമാറിയിരിക്കുകയാണ്. ഇതില്‍ നിന്നും കൊലക്ക് മുമ്പ് പ്രിജേഷിനെ ആരൊക്കെ വിളിച്ചിരുന്നുവെന്നത് ഉള്‍പ്പെടെയുള്ള നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് കരുതുന്നത്.

അതിനിടെ അറസ്റ്റിലായ പ്രതികളെ കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷ്ണന്‍ നായരുടെ നേതൃത്വത്തില്‍ സംഭവം നടന്ന ഷബാസിന്റെ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. സ്ഥലത്ത് നിന്നും കൊല ചെയ്യപ്പെട്ട പ്രിജേഷിന്റെ ഷര്‍ട്ട്, ചെരിപ്പ്, മോതിരം എന്നിവ പ്രതികള്‍ കാണിച്ച് കൊടുത്തു. എന്നാല്‍ പ്രിജേഷിനെ തള്ളിയ വയലോടിയില്‍ നാട്ടുകാര്‍ സംഘടിച്ചതിനെ തുടര്‍ന്ന് തെളിവെടുപ്പ് നടത്താന്‍ സാധിച്ചിട്ടില്ല.

 

 

 

Karma News Network

Recent Posts

പ്രധാനമന്ത്രി വീണ്ടും അയോധ്യയില്‍; രാമക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്തി, യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍. രാമക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തിയശേഷമാണ് ക്ഷേത്ര പരിസരത്ത് റോഡ് ഷോ നടത്തി. മുഖ്യമന്ത്രി യോഗി…

15 mins ago

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും, ഏകകണ്ഠമായ തീരുമാനം, ബെഞ്ചമിൻ നെതന്യാഹു

ജെറുസലേം: ഇസ്രയേലിൽ അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു,…

1 hour ago

കൊയിലാണ്ടിയിൽ ഇറാനിയൻ ബോട്ട് പിടികൂടി കോസ്റ്റ് ഗാർഡ്, ആറുപേർ കസ്റ്റഡിയിൽ

കൊയിലാണ്ടി: കൊയിലാണ്ടി പുറംകടലിൽവെച്ച് ഇറാനിയൻ ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. കന്യാകുമാരി സ്വദേശികളായ ആറ് മത്സ്യത്തൊഴിലാളികളാണ് ബോട്ടിലുള്ളത്. ഇറാനിൽ മത്സ്യബന്ധനത്തിന്…

2 hours ago

തിരുവനന്തപുരത്ത് ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം

തിരുവനന്തപുരം: ഫർണിച്ചർ ഗോഡൗണിൽ വൻ തീപ്പിടിത്തം. ഫർണിച്ചർ നിർമാണത്തിന് സൂക്ഷിച്ചിരുന്ന തടികളും ഗൃഹനിർമാണത്തിനാവശ്യമായ ജനാലകളും വാതിലുകളും കട്ടിളപടികളും കത്തിനശിച്ചു. ഞായറാഴ്ച…

2 hours ago

കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കൊല്ലം: കല്ലടയാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്.…

3 hours ago

അയോധ്യ രാമക്ഷേത്ര ദര്‍ശനം നടത്തിയതിന് മുറിയിൽ പൂട്ടിയിട്ടു, കോണ്‍ഗ്രസ് ദേശീയ മാധ്യമ കോ- ഓര്‍ഡിനേറ്റര്‍ രാധിക ഖേര പാര്‍ട്ടിവിട്ടു

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കവെ കോൺഗ്രസ് വക്താവ് രാധിക ഖേര വിട്ടു. ഛത്തീസ്ഗഡിലെ നേതാക്കളുമായുള്ള തർക്കത്തെ തുടർന്നാണ് രാധികയുടെ രാജി.…

3 hours ago