topnews

റോഡിലെ കുഴി അപകടകാരണമായി, ആറ്റിങ്ങൽ ബൈപ്പാസിൽ കാ‌ർ മറിഞ്ഞ് ഒരാൾ മരിച്ചു

തിരുവനന്തപുരം : റോഡിലെ കുഴി തിരുവോണ നാളിലും യുവാവിന്റെ ജീവനെടുത്തു. ആറ്റിങ്ങൽ ബൈപ്പാസിൽ റോഡ് നിർമാണത്തിനായി എടുത്ത കുഴിയിൽ കാർ മറിഞ്ഞ് ഒരാൾ മരിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയായിരുന്നു അപകടമുണ്ടായത്. കാറിൽ ആറുപേർ ഉണ്ടായിരുന്നു. പാലച്ചിറ സ്വദേശി ഡൊമിനിക് സാബു (23) ആണ് മരിച്ചത്. കിളിമാനൂർ സ്വദേശി അക്ഷയ്, അക്ഷയ്, കടയ്ക്കാവൂർ സ്വദേശികളായ ബ്രൗൺ, സ്റ്റീഫൻ, വക്കം സ്വദേശി വിഷ്ണു എന്നിവർക്കാണ് പരിക്കേറ്റത്.

കടയ്‌ക്കാവൂർ ഭാഗത്തുനിന്ന് ആലംകോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. ഡൊമിനിക് സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. കുഴിയെടുത്ത ഭാഗത്ത് സൈൻ ബോർഡുകൾ ഇല്ലായിരുന്നു. ഇതായിരുന്നു അപകടത്തിന് കാരണമായത്. അതേസമയം, പത്തനംതിട്ട കുളനടയിൽ ഉണ്ടായ വാഹനാപകടത്തിൽ രണ്ടുപേർ മരിച്ചു.

അഞ്ചലിൽ നിന്ന് കോട്ടയത്തേയ്ക്ക് പോവുകയായിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു. ഇന്നലെ രാത്രിയായിരുന്നു സംഭവം. അഞ്ചൽ സ്വദേശികളായ ലതിക, ജീപ്പ് ഡ്രൈവർ അരുൺ കുമാർ എന്നിവരാണ് മരിച്ചത്. ഇരുവരും ബന്ധുക്കളാണ്. കോട്ടയത്ത് മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ പോവുകയായിരുന്നു. ജീപ്പിൽ എട്ടുപേരാണ് ഉണ്ടായിരുന്നത്. അരുൺ കുമാറും ലതികയും സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു. പരിക്കേറ്റ മറ്റുള്ളവരെ ആശുപത്രിയിലേയ്ക്ക് മാറ്റി.

karma News Network

Recent Posts

റഷ്യൻ മണ്ണിലും ഒരു അതിഗംഭീര ഹിന്ദുക്ഷേത്രം വേണം; നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യയിൽ ഒരു ക്ഷേത്രം വേണം അതിനു മോഡി മുൻ കയ്യെടുക്കണം റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദുക്ഷേത്രം…

2 seconds ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

15 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

41 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

54 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago