entertainment

വരന്‍ പോലീസ്, രണ്ടാം വിവാഹം ഉടൻ‌ ഉണ്ടാകും, അദേഹത്തിന്റേം അതേ- ദയ അശ്വതി

ബിഗ്‌ബോസ് മലയാളം രണ്ടാം സീസണിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ് ദയ അശ്വതി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളും കുറിപ്പുമൊക്കെ വളരെ പെട്ടെന്ന് ശ്രദ്ധേയമായി മാറാറുണ്ട്. ഇപ്പോഴിതാ താന്‍ രണ്ടാമതും വിവാഹിതയാവാന്‍ പോവുകയാണെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് താരം. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് വൈകാതെ വിവാഹമുണ്ടാവുമെന്നും കെട്ടാന്‍ പോകുന്നയാള്‍ പോലീസുകാരനാണെന്നും നടി പറഞ്ഞിരിക്കുന്നത്.

ദയയുടെ വാക്കുകളിങ്ങനെ… ‘എല്ലാം വളരെ പെട്ടെന്നായിരുന്നു. ഞാന്‍ വീണ്ടും വിവാഹം കഴിക്കാന്‍ പോവുന്നു. വയസ്സ് 41. എറണാകുളം പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍ ജോലി ചെയ്യുന്നു. അദ്ദേഹത്തിന്റേയും രണ്ടാം വിവാഹമാണ്. കാണാനും കൊച്ചുസുന്ദരന്‍. ഞങ്ങള്‍ രണ്ടു പേരും കാര്യങ്ങള്‍ എല്ലാം പരസ്പരം സംസാരിച്ചു ഇഷ്ട്ടമായി. വിവാഹം ഉടന്‍ ഉണ്ടാവും.

ഞാന്‍ കുറച്ചു തിരക്കിലാണ്. സോറി, ഞങ്ങള്‍ കുറച്ചു തിരക്കിലാണ്. വിവാഹം ഉടന്‍ ഉണ്ടാവും, ഞാന്‍ അറിയിക്കുന്നതായിരിക്കും. അതുകൊണ്ട് തന്നെ ഫേസബുക്കില്‍ ഇനി മുതല്‍ പോസ്റ്റും റീല്‍സും ലൈവും കുറവായിരിക്കും. അദ്ദേഹത്തിന് അത് ഇഷ്ട്ടമല്ല. അദ്ദേഹത്തിന് ഇഷ്ട്ടമല്ലാത്തതൊന്നും എനിക്കും ഇഷ്ട്ടമല്ല.

എന്റെ കുറ്റങ്ങള്‍ കണ്ടുപിടിച്ച് അതിന്റെ പുറകെ കടിച്ചു തൂങ്ങുന്ന കൊടിച്ചി പട്ടികളോട് ഒന്നു മാത്രം നിങ്ങള്‍ അതു തുടരുക. ഞങ്ങള്‍ ഞങ്ങളുടെ ജീവിതം ജീവിച്ചു തുടങ്ങട്ടെ. ഞാന്‍ എന്ന വാക്കില്‍ നിന്നും ഞങ്ങള്‍ എന്ന വാക്കില്‍ എത്താന്‍ നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ത്ഥനയും അനുഗ്രഹവും ഉണ്ടാവുമെന്ന പ്രതീക്ഷയോടെ എന്നെ ഇഷ്ട്ടപെടുന്നവരോട് മാത്രം തല്‍ക്കാലം ഫേസ്ബുക്കില്‍ നിന്നും വിട.. ദയ അച്ചു…

Karma News Network

Recent Posts

വയ്യാതെ കിടക്കുമ്പോൾ ആണ് കുഞ്ഞുങ്ങളുടെ സ്നേഹം മനസിലാവുന്നത്, വലിയ ആ​ഗ്രഹമായിരുന്നു ഒരു തട്ടുകട, മണി പറഞ്ഞത്

അഭിനയവും പാട്ടും സ്വതസിദ്ധമായ ചിരിയുമൊക്കെയായി ആരാധകരുടെ ഹൃദയത്തിൽ ഇടംപിടിച്ച കലാഭവൻ മണിയുടെ മരണം മലയാളക്കരയെ ഒന്നടങ്കം വേദനയിലാഴ്ത്തിയിരുന്നു. താൻ ജനിച്ച്…

14 mins ago

കണക്കിന് വട്ടപ്പൂജ്യം നേടിയ ആര്യകൊച്ചിന് ഐഎഎസ്-ഐപിഎസുകാരിയും ആവാം, അടിച്ചുമാറ്റൽ സർവ്വീസിലും പോക്രിത്തരം സർവീസിലും ആണെന്ന് മാത്രം- അഞ്‍ജു പാർവതി

മേയർ ആര്യ രാജേന്ദ്രൻ, മുൻ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോം, എഴുത്തുകാരിയും അധ്യാപികയുമായ ദീപ നിശാന്ത് എന്നിവരെ പരോക്ഷമായി…

49 mins ago

സരിത മക്കളെ വളർത്തിയത് സ്‌നേഹത്തിന്റെയും ബന്ധത്തിന്റെയും വില മനസ്സിലാക്കി, ചർച്ചയായി ശ്രാവണിന്റെ പോസ്റ്റ്

നടൻ മുകേഷിന്റെയും നടി സരിതയുടെയും മകനായ ഡോ. ശ്രാവൺ മുകേഷ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിനയ രംഗത്ത് എത്തിയിരുന്നു. ചെറുതും…

1 hour ago

മമ്മൂട്ടി അടിമുടി മനുഷ്യത്വമാണ്, നമ്മുടെ അഭിമാനമാണ്- ഹരീഷ് പേരടി

മമ്മൂട്ടിയും അദ്ദേഹത്തിൻ്റെ പുഴു എന്ന ചിത്രവും സൈബർ ലോകത്തെ ചർച്ചകളിൽ നിറയുകയാണ്. 2022-ൽ പുറത്തിറങ്ങിയ ഒട്ടേറെ ചർച്ചകൾക്ക് വിധേയമായ 'പുഴു'…

2 hours ago

ചക്രവാതച്ചുഴി, ഇന്ന് 5 ജില്ലകളിൽ യെല്ലോ, നാളെ ഓറഞ്ച് അലർ

തിരുവനന്തപുരം: വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നിലനിൽക്കെ കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ ഇന്ന്…

2 hours ago

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

11 hours ago