social issues

സര്‍ജറിക്ക് ശേഷം അവര്‍തമ്മിലുള്ള ദാമ്പത്യബന്ധം പോലും സാധ്യമായില്ല, ചച്ചിയെ ജിജു ചേട്ടന്‍ ചേര്‍ത്ത് നിര്‍ത്തി, ദയ ഗായത്രി പറയുന്നു

ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനന്യ അലക്‌സിന്റെ മരണം കേരളക്കരയെ ഒന്നാകെ വേദനിപ്പിച്ചിരുന്നു. സ്ത്രീയീവാനുള്ള ആഗ്രഹം സഫലീകരിക്കുന്നതിനായി ലിംഗമാറ്റ ശസ്ത്രക്രിയ നടത്തിയെങ്കിലും പിഴവ് സംഭവിച്ചു എന്ന് അനന്യ നേരത്തെ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ അനന്യ ജീവനൊടുക്കുകയായിരുന്നു. ഈ നടുക്കം വിട്ടുമാറുന്നതിന് മുന്നെയാണ് അനന്യയുടെ പങ്കാളിയായ ജിജുവും ജീവനൊടുക്കിയത്. ഇപ്പോള്‍ അനന്യയുമായുള്ള അടുപ്പത്തിന്റെ ആഴം വ്യക്തമാക്കുകയാണ് അനന്യയുടെ ഉറ്റ സുഹൃത്തു കൂടിയായ ദയ ഗായത്രി. ഒരു മാഗസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ദയ ഗായത്രി അനന്യയുമൊത്തുള്ള ഓര്‍മ്മകള്‍ പങ്കുവെച്ചത്.

ദയയുടെ വാക്കുകള്‍ ഇങ്ങനെ, തന്റെ പ്രിയപ്പെട്ട ചേച്ചിയായിരുന്നു അനന്യചേച്ചി, എന്റെ ചേച്ചിയ്ക്ക് നീതി കിട്ടണമെന്ന് ദയ പറയുന്നു. അനന്യചേച്ചിയുടെ മുഖത്ത് എപ്പോഴും പുഞ്ചിരിയായിരുന്നുവെന്ന് ദയ. നെഞ്ചു നീറുന്ന വേദനയോടെയാണ് ചേച്ചി ഓരോ നിമിഷവും ജീവിച്ചതെന്നും ദയ പറയുന്നു. ചേച്ചി ജീവനൊടുക്കിയ രാത്രിയുടെ തലേന്ന് കൂടെ താനുമുണ്ടായിരുന്നുവെന്നും പിറ്റേന്ന് നേരം പുലരുമ്പോള്‍ മുന്നില്‍ ഒരുമുഴം കയറില്‍ ജീവനൊടുക്കുമെന്ന് ആ കണ്ണുകള്‍ പറഞ്ഞിരുന്നില്ല.

‘ആത്മഹത്യയുടെ സൂചന പോയിട്ട് വിഷാദത്തിന്റെ ലാഞ്ചന പോലും ആ മുഖത്ത് ഉണ്ടായിരുന്നില്ലെന്നും എന്നിട്ടും എന്റെ അനന്യചേച്ചിയും പിന്നാലെ ചങ്കുനീറിപ്പിടയുന്ന ഞങ്ങളുടെ മനസില്‍ തീകോരിയിട്ട് ജിജു ചേട്ടനും പോയെന്നും ദയ വിതുമ്പലോടെ പറഞ്ഞു. എന്തിനു വേണ്ടിയായിരുന്നു ഈ കടും കൈ ചെയ്തതെന്നും ഒരുവാക്ക് പറഞ്ഞിരുന്നെങ്കില്‍ ഒരു മരണത്തിനും വിട്ടുകൊടുക്കാതെ ഞങ്ങള്‍ പൊന്നുപോലെ പൊതിഞ്ഞു പിടിക്കില്ലായിരുന്നോ? എന്റെ ചേച്ചിക്ക് ഒരു ചെറിയ പനി വന്നാല്‍ പോലും താങ്ങാനാവില്ല. എന്റെ ചേച്ചി അത്രയ്ക്ക് പാവമായിരുന്നു. ചേച്ചിക്ക് സര്‍ജറി എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പേടിയാണ്. മരവിപ്പിച്ചിട്ടാണല്ലോ എന്ന് പറഞ്ഞ് ഞങ്ങള്‍ ആശ്വസിപ്പിക്കുമായിരുന്നു. അങ്ങനെയുള്ള ആ പാവത്തിനെയാണ് അലക്ഷ്യമായി കുത്തിക്കീറിയ ശേഷം സര്‍ജറി പിഴവെന്ന് നിസാരവത്കരിച്ച് പറഞ്ഞയച്ചത്. ഒരു കൊല്ലത്തോളമാണ് ആ വേദന എന്റെ പാവം ചേച്ചി അനുഭവിച്ചത്.

ചികിത്സാ പിഴവിനെ തുടര്‍ന്ന് ചേച്ചി റീസര്‍ജറിക്ക് തയ്യാറെടുത്തിരുന്നതാണ്. അപ്പോഴും ചേച്ചിക്ക് സര്‍ജറിയുടെ വേദനയും ഇനിയെന്ത് സംഭവിക്കുമെന്നും ഓര്‍ത്തായിരുന്നു ടെന്‍ഷന്‍. അപ്പോഴും ഞങ്ങള്‍ ആശ്വസിപ്പിച്ചു. പക്ഷേ എന്തോ ചേച്ചി അതിന് കാത്തു നിന്നില്ല. പൊയി. ചിലപ്പോള്‍ ആ പാവം അത്രത്തോളം അനുഭവിച്ചിട്ടുണ്ടാകും… ലിംഗമാറ്റ ശസ്ത്രക്രിയ പിഴവിന്റെ പേരില്‍ ചേച്ചി അനുഭവിച്ചത് വീണ്ടും ആവര്‍ത്തിക്കേണ്ടതില്ലല്ലോ. പക്ഷേ അവരെ ഈ നിലയില്‍ എത്തിച്ച ചികിത്സാ പിഴവിനെ ഇങ്ങനെ നിസാരവത്കരിക്കുന്നത് അംഗീകരിക്കാനാകുന്നില്ല. 99 സര്‍ജറികള്‍ വിജയകരമായി ചെയ്തുവെന്ന് അവകാശപ്പെട്ടിട്ട്, ഒരെണ്ണം പിഴച്ചു പോയി എന്ന് പറഞ്ഞ് അവരെ വെള്ളപൂശാന്‍ ശ്രമിച്ച് വിഷയത്തിന്റെ ഗൗരവത്തെ ലഘൂകരിക്കരുത്. ആ പിഴവിന്റെ പേരില്‍ ഒരാള്‍ക്ക് സ്വന്തം ജീവിതമാണ് നഷ്ടമായത്. നമ്മുടെയെല്ലാവരുടെയും മനസാക്ഷിക്കു മുന്നില്‍ സര്‍ജറി കഴിഞ്ഞ അന്നു മുതല്‍ വ്രണവും വേദനയും പേറി ജീവിച്ച അനന്യ ചേച്ചിയുടെ ആത്മാവ് തൂങ്ങിയാടി നില്‍പ്പുണ്ട്. ആ വേദന നമ്മളാരും കാണാതെ പോകരുത്. ട്രാന്‍സ്‌ജെന്‍ഡറുകളുടെ ഉന്നമനത്തിനായി പ്രവര്‍ത്തിച്ചുവെന്നു പറഞ്ഞുള്ള ന്യായീകരണങ്ങളുമായി വരുന്നവരോട് പറയാനുള്ളത് ഇതാണ്. അതാരുടെയും സൗജന്യമല്ല, അക്കാര്യം ഇനിയെങ്കിലും എല്ലാവരും മനസിലാക്കേണ്ടതുണ്ട്.

ട്രാന്‍സ്‌ജെന്‍ഡറുകളെ വെറും മാംസക്കഷണങ്ങളായി കാണുന്ന ലോകത്ത് മനസു കൊണ്ടു ചേച്ചിയെ ചേര്‍ത്തു നിര്‍ത്തിയ മനുഷ്യനായിരുന്നു ജിജു ചേട്ടനെന്നും ദയ പറയുന്നു. പലരും വെറും സെക്‌സിന് വേണ്ടി മാത്രം ട്രാന്‍സ് ജെന്‍ഡറുകളെ സമീപിക്കുന്ന രീതിയൊക്കെ നിലകൊള്ളുമ്പോള്‍ അനന്യയും ജിജു ചേട്ടനും സ്‌നേഹിച്ചത് മനസു കൊണ്ടായിരുന്നു. അവര്‍ തമ്മില്‍ കുറേ നാളുകളായി ലിവിംഗ് റിലേഷനിലായിരുന്നു. ലിംഗമാറ്റ ശസ്ത്രക്രിയയില്‍ പിഴവ് സംഭവിച്ചതോടെ അവര്‍ തമ്മില്‍ ദാമ്പത്യജീവിതത്തിലെ ബന്ധം പോലും സാധ്യമായിരുന്നില്ല, എങ്കില്‍ പോലും ജിജു ചേട്ടന്‍ ചേച്ചിയെ കൂടെ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയിട്ടേയുള്ളൂ. ചേച്ചിയുടെ ഓരോ വേദനയിലും ജിജുച്ചേട്ടന്‍ വലിയ സാന്ത്വനമായും തണലായുംമാറി. ഒപ്പമുണ്ടായിരുന്നു ജിജു ചേട്ടന്‍, അവര്‍ പരസ്പരം മനസുകളെയായിരുന്നു സ്‌നേഹിച്ചത്. ചേച്ചി പോയത് ആ മനുഷ്യനെ വല്ലാതെ തളര്‍ത്തി, വല്ലാത്തൊരു അവസ്ഥയിലായിരുന്നു ജിജു ചേട്ടന്‍. മരണത്തിനോ ഭ്രാന്തിനോ അല്ലാതെ നിന്നിലെ വേദനയെ മായ്ക്കാനാകില്ല എന്നായിരുന്നു ജിജുച്ചേട്ടന്റെ അവസാനത്തെ വാട്‌സാപ്പ് സ്റ്റാറ്റസ് പോലും. ഒടുവില്‍ ചേട്ടനും വേദനകളും നഷ്ടപ്പെടലുകളും ഇല്ലാത്ത ലോകത്തേക്ക് എന്റെ അനന്യ ചേച്ചിയുടെ അടുത്തേക്കങ്ങ് പോയി.

Karma News Network

Recent Posts

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

22 mins ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

41 mins ago

യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം, സംഭവം കായംകുളത്ത്

ആലപ്പുഴ : യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് ​ഗുണ്ടകൾ…

1 hour ago

അമീറുല്‍ ഇസ്ളാം രക്ഷപ്പെടും, യഥാർഥ പ്രതി അമീറുല്‍ അല്ല, അഡ്വ. ബി.എ ആളൂർ പറയുന്നു

കേരളത്തേ പിടിച്ചുകുലുക്കിയ ജിഷ വധകേസിലേ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ അംഗീകരിക്കണോ ലഘൂകരിക്കണോ എന്ന് നാളെ തിങ്കളാഴ്ച്ച ഹൈക്കോടതി വിധി…

2 hours ago

സ്വന്തം പാർട്ടിക്കാരേ കൊന്നോ ? സി.പി.എം കരിയും സഹാറാ മരുഭൂമിപോലെ പാണ്ഢ്യാല ഷാജി

കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി പി എം രക്തസാക്ഷി മന്ദിരം പണിതതിനെതിരേ…

2 hours ago

സ്മാരകത്തെപ്പറ്റി ഒന്നും പറയാനില്ല, ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്ന് എം.വി.ഗോവിന്ദൻ

കണ്ണൂർ : ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നതിനെക്കുറിച്ചുള്ള ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ…

3 hours ago