topnews

അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ ഇന്ന് ലക്ഷദ്വീപിലെത്തും; ഭരണപരിഷ്‌കാരങ്ങളുടെ പുരോഗതി വിലയിരുത്തും

കൊച്ചിയിലുള്ള അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡാ പട്ടേൽ ഇന്ന് ലക്ഷദ്വീപിലെത്തും. അദ്ദേഹം ഒരാഴ്ച ലക്ഷദ്വീപിൽ ഉണ്ടായിരിക്കും. നിലവിൽ നടപ്പാക്കുന്ന ഭരണപരിഷ്‌കാരങ്ങളുടെ പുരോഗതി അദ്ദേഹം വിലയിരുത്തും. സന്ദർശനത്തിനിടെ പ്രതിഷേധ സാധ്യതകൾ നിലനിൽക്കുന്നതിനാൽ വൈ കാറ്റഗറി സുരക്ഷായാണ് പ്രഫുൽ പട്ടേലിന് ഒരുക്കിയിരിക്കുന്നത്. നേരത്തെ എയർഫോഴ്‌സിന്റെ പ്രത്യേക വിമാനത്തിൽ സന്ദർശനം നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.വൻ സാമ്പത്തിക ധൂർത്ത് വാർത്തയായതോടെ പ്രത്യേക വിമാന യാത്ര ഒഴിവാക്കുകയായിരുന്നു. അതിനാൽ പ്രഫുൽ പട്ടേൽ ഹെലികോപ്റ്റർ മാർഗമാണ് ലക്ഷദ്വീപിലേയ്ക്ക് തിരിക്കുക.

അതേസമയം, ലക്ഷദ്വീപ് ഭരണപരിഷ്‌കാരങ്ങൾക്കെതിരായ വിവിധ പൊതുതാത്പര്യ ഹർജികൾ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സേവ് ലക്ഷദ്വീപ് ഫോറത്തിനു വേണ്ടി ദ്വീപ് എം.പി മുഹമ്മദ് ഫൈസൽ അടക്കമുള്ളവർ നൽകിയ ഹർജികളാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ലക്ഷദ്വീപ് ഭരണകൂടമിറക്കിയ കരട് നിയമങ്ങൾ, സർക്കാർ ഡയറിഫാമുകൾ പൂട്ടാനുള്ള തീരുമാനം, ഉച്ചഭക്ഷണ മെനു പരിഷ്‌കരിച്ച നടപടി എന്നിവയാണ് ഹർജിക്കാർ ചോദ്യം ചെയ്യുന്നത്.

Karma News Editorial

Recent Posts

രാജ്യവിരുദ്ധ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് സംഭാവന അഭ്യര്‍ഥിച്ച് യെച്ചൂരിയുടെ ഭാര്യ

സോറോസ് ഫണ്ടും ചൈനീസ് ഫണ്ടും കൈപ്പറ്റുന്ന രാജ്യവിരുദ്ധ ന്യൂസ് പോര്‍ട്ടലുകള്‍ക്ക് ഉദാരമായി സംഭാവന ചെയ്യാന്‍ അഭ്യര്‍ഥിച്ച് സി പി എം…

5 mins ago

കടുത്ത ചൂട്, ഡൽഹിയിൽ മലയാളി പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, നാലുപേർ ചികിത്സയിൽ

ഡൽഹി: മലയാളി പൊലീസ് ഉദ്യോഗസ്ഥൻ സൂര്യാഘാതമേറ്റു മരിച്ചു. ഡൽഹി പൊലീസിൽ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടറും കോഴിക്കോട് വടകര സ്വദേശിയുമായ കെ.…

38 mins ago

തായ്‌ലാന്റിൽ എത്തിയ മലയാളികളെ കാണാനില്ല, തട്ടിക്കൊണ്ടുപോയി ത‌‌ടവിലാക്കിയതായി പരാതി

മലപ്പുറം : അബുദാബിയിൽനിന്ന് തായ്‌ലാന്‍റിലേക്ക് ജോലി തേടിപ്പോയ മലപ്പുറം വള്ളിക്കാപ്പറ്റ സ്വദേശികളായ രണ്ടുപേരെ കാണാതായതായി പരാതി. കുട്ടീരി ഹൗസിൽ അബൂബക്കറിന്റെ…

1 hour ago

എസ്.പി സി ജൈവവളം ഉടമ ജെയ്മോൻ പിടിയിൽ,കോടികളുടെ തട്ടിപ്പ് നടി ആശാ ശരത്ത് അറസ്റ്റിലായേക്കും

ആയിര കണക്കിനു കോടികളുടെ തട്ടിപ്പ് വിവാദത്തിൽ എസ്.പി സി ചെയർമാൻ ഇടുക്കി രാജാക്കാട് എൻ ആർ ജെയ്മോൻ നരിവേലിലിനെ പോലീസ്…

2 hours ago

കാറിൽ സ്വിമ്മിങ് പൂളുമായി യൂട്യൂബർ, ആവേശം മോഡൽ, ലൈസൻസ് റദ്ദാക്കി ആർ.ടി.ഒ

ആലപ്പുഴ : ആവേശം സിനിമയെ അനുകരിച്ച് കാറിൽ സ്വിമ്മിങ് പൂൾ നിർമ്മിച്ച യൂട്യൂബർ സഞ്ജു ടെക്കിക്ക് മുട്ടൻ പണി കിട്ടി.…

2 hours ago

മഞ്ഞുമ്മൽ ബോയ്സ്, ആകെ ചെലവായത് 18.65 കോടി, 22 കോടിയെന്ന് കള്ളം പറഞ്ഞു, ആസൂത്രിത തട്ടിപ്പെന്ന് പൊലീസ്

എറണാകുളം: സാമ്പത്തിക തട്ടിപ്പ് കേസിൽ മഞ്ഞുമ്മൽ ബോയ്സ് സിനിമ നിർമാതാക്കൾക്കെതിരെ പൊലീസിന്റെ അന്വേഷണ റിപ്പോർട്ട്. നിർമാതാക്കൾ നടത്തിയത് നേരത്തെ അസൂത്രണം…

2 hours ago