kerala

അരിക്കൊമ്പൻ കമ്പത്ത് ഭീതി പടർത്തുന്നത് ആന പ്രേമികൾ കണ്ട് സന്തോഷിക്കുന്നുവെന്ന് ഡീൻ കുര്യാക്കോസ്

തൊടുപുഴ. അരിക്കൊമ്പന്‍ തമിഴ്‌നാട്ടിലെ കമ്പം ടൗണില്‍ ഇറങ്ങി ഭിതി പടര്‍ത്തിയ സംഭവത്തില്‍ ശക്തമായി പ്രതികരിച്ച് എംപി ഡീന്‍ കുര്യാക്കോസ്. ഇത്രയും അക്രമകാരിയായ നിരവധി മനുഷ്യരെ കൊലപ്പെടുത്തിയ ആനയെ മെരുക്കാന്‍ കഴിവില്ലാത്ത ഒരു ജനത കേരളത്തില്‍ ഉണ്ടായിപ്പോയല്ലോ എന്നതില്‍ ലജ്ജിക്കുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചത്. അരിക്കൊമ്പനായി നടന്ന അരിക്കൊമ്പന്‍ ഫാന്‍സും ഹൈക്കോടതിയും ഇപ്പോള്‍ എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.

കേരളത്തിലെ ആന പ്രേമികള്‍ എല്ലാവരും അരിക്കൊമ്പന്‍ കമ്പത്ത് ഭീതി പര്‍ത്തുന്നത് കണ്ട് സന്തോഷിക്കുകയായിരിക്കും. അരിക്കൊമ്പന്‍ ചിന്നക്കനാലിലേക്ക് മടങ്ങിവരുന്നതിനപ്പുറം കമ്പം ടൗണില്‍ ഒന്നും സംഭവിക്കാതിരിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു. അരിക്കൊമ്പന്റെ ആരാധകര്‍ എന്ന് പറഞ്ഞ് നടന്നവര്‍ എല്ലാം എവിടെ പോയി.

ഇത്രയും അപകടകാരിയായ ആനയെ തളയ്ക്കാന്‍ എടുത്ത തീരുമാനത്തെ അട്ടിമറിക്കാന്‍ എല്ലാ ഗുഢാലോചനയും നടത്തിയ ആളുകള്‍ക്ക് ഇതെല്ലാം സമര്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോടതി ഉള്‍പ്പെടെ ഇത്തരം ഒരു പ്രശ്‌നത്തെ വളരെ ലാഘവത്തോടെയാണ് കണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.എത്രയും വേഗത്തില്‍ ഇതിന് ഒരു തീരുമാനം എടുക്കണം ഇനിയും മനുഷ്യന്റെ ജീവന്‍ വിട്ട് നല്‍കുവാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

7 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

8 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

9 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

9 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

9 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

10 hours ago