columns

മൊബൈൽ എടുക്കാൻ ഡാം പറ്റിച്ചു, ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു,1500 ഏക്കർ കൃഷി ഉണങ്ങി

അണക്കെട്ടിൽ വീണ ഉദ്യോഗസ്ഥന്റെ മൊബൈൽ ഫോൺ എടുക്കാൻ അണക്കെട്ടിലെ വെള്ളം മുഴുവൻ തുറന്ന് വിട്ടു. ഛത്തീസ്ഗഢിലുള്ള ഫുഡ് ഇൻസ്പക്ടർ രാജേഷ് വിശ്വാസ് ആണ്‌ അണക്കെട്ട് പറ്റിച്ച് തന്റെ മൊബൈൽ ഫോൺ തിരികെ എടുത്തത്. ഇതുമായി ബന്ധപ്പെട്ട് ഇപ്പോൾ ഛത്തീസ്ഗഢിൽ 1500 ഏക്കർ സ്ഥലത്ത് കൃഷി ഉണങ്ങി പോയി. അണക്കെട്ടിൽ നിന്നും വെള്ളം കുറച്ച് ദിവസമായി ക്രമാതീതമായി ഒഴുകിയിരുന്നു. തുടർന്ന് ഉള്ള ദിവസങ്ങളിൽ വെള്ളം ഇല്ലാതായി. ഇപ്പോൾ കൃഷികൾക്ക് വെള്ളം കിട്ടാതായപ്പോൾകർഷകർ ചെന്ന് നോക്കിയപ്പോൾ വെള്ളം എല്ലാം പോയി വരണ്ടുണങ്ങിയ ഡാമായിരുന്നു.

മൊബൈൽ എടുക്കാൻ വറ്റിച്ച ഡാം മുമ്പും ഇപ്പോഴും ഉള്ള ദൃശ്യങ്ങൾ

ഛത്തീസ്ഗഢ് ബ്യൂറോക്രാറ്റ് രാജേഷ് വിശ്വാസ് സുഹൃത്തുക്കളോടൊപ്പം ഒരു വാരാന്ത്യ ഔട്ടിങ്ങിനിടെ സെൽഫിയെടുക്കുന്നതിനിടയിൽ കൈയിൽ നിന്ന് വഴുതിപ്പോയതായിരുന്നു മൊബൈൽ ഫോൺ. മൊബൈൽ ഫോൺ വീണ്ടെടുക്കാൻ ഫുഡ് ഇൻസ്പെക്ടർ നീക്കം നടത്തുകയും വെള്ളം തുറന്ന് വിടുകയും ആയിരുന്നു. കാങ്കർ ജില്ലയിലെ പരൽകോട്ട് റിസർവോയർ ഈ മേഖലയിലെ ആയിര കണക്കിനു കർഷകരുടെ കൃഷിക്കുള്ള വെള്ളം എടുക്കുന്ന ജലാശയം കൂടി ആയിരുന്നു.മൂന്ന് ദിവസത്തിനുള്ളിൽ 41,000 ക്യുസെക്‌സ് വെള്ളമാണ്‌ അണകെട്ടിൽ നിന്നും ഒഴുക്കി കളഞ്ഞത്.

അണക്കെട്ട് പറ്റിച്ച് വിശ്വാസിന് മൊബൈൽ തിരികെ ലഭിച്ചെങ്കിലും കർഷകർ ഇപ്പോൾ ആകെ വിഷമത്തിലായി.മൊബൈൽ ഫോൺ എടുക്കാൻ അനക്കെട്ട് തകർത്തു എന്ന് കുറ്റം ചുമത്തി ഇപ്പോൾ രാജേഷ് വിശ്വാസിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു.ഇത്തരത്തിൽ ഒരു സംഭവം രാജ്യത്ത് തന്നെ ആദ്യമായാണ്‌ എന്നും ഉദ്യോഗസ്ഥൻ മണ്ടത്തരം ചെയ്യുകയായിരുന്നു എന്നും കൃഷി മന്ത്രി പറഞ്ഞു.കാങ്കർ ജില്ലയിലെ സംഭവത്തിന്റെ വീഡിയോകളിലും ഫോട്ടോകളിലും, ഛത്തീസ്ഗഡ് ഫുഡ് ഇൻസ്‌പെക്ടർ രാജേഷ് വിശ്വാസ് കുടക്കീഴിൽ ഇരിക്കുന്നത് കാണാം

കുട കീഴിൽ തണലത്ത് ഇരുന്ന് അണക്കെട്ട് വറ്റുന്നത് നിരീക്ഷിക്കുകയാണിയാൾ. വെള്ളം വറ്റിയ ശേഷം അണക്കെട്ടിൽ ഇറങ്ങി തന്റെ മൊബൈൽ എടുക്കുന്നതും വീഡിയോകളിൽ ഉണ്ട്.ഏതാണ്ട് അണക്കെട്ട് പറ്റിയപ്പോൾ രാജേഷ് വിശ്വാസ് 2 മുങ്ങൽ വിദഗ്ദരെ വാടകയ്ക്ക് എത്തിച്ചു. അവരാണ്‌ ഇറങ്ങി മൊബൈൽ എടുത്തത്.

എന്നാൽ ഇപ്പോൾ ജോലി പോയ രാജേഷ് വിശ്വാസ് പറയുന്നത് ഞാൻ ഒരു തെറ്റും ചെയ്തില്ല എന്നാണ്‌. എന്റെ മൊബൈൽ പോയപ്പോൾ എനിക്ക് സങ്കടമായി. തുടർന്ന് നാട്ടുകാരും മറ്റും ചേർന്നാണ്‌ മൊബൈൽ എടുക്കാൻ അണക്കെട്ട് തുറന്ന് വിട്ടത്.തന്റെ ഫോൺ കണ്ടെത്താൻ വിശ്വാസ് നാട്ടുകാരെയും മുങ്ങൽ വിദഗ്ധരെയും വിളിച്ചിരുന്നു, അവരുടെ ശ്രമങ്ങൾ പരാജയപ്പെട്ടതിനെത്തുടർന്ന് വെള്ളം വറ്റിക്കുകയായിരുന്നു എന്നും അയാൾ പറയുന്നു.എന്നാൽ സർക്കാർ പറയുന്നത് പ്രകാരം ഔപചാരിക അനുമതി വാങ്ങാതെയാണ് അദ്ദേഹം വെള്ളം വറ്റിച്ചത്.ഇത് അംഗീകരിക്കാനാകില്ല, സസ്പെൻഷൻ ഉത്തരവിൽ പറയുന്നു.

 

 

Main Desk

Recent Posts

ബോംബ് പൊട്ടി ചത്തവനും CPM യിൽ രക്തസാക്ഷി

കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിനെയും രക്തസാക്ഷിയാക്കി സിപിഎം. പാനൂർ കിഴക്കുവയിൽ സിപിഎം ബ്രാഞ്ച് കമ്മിറ്റിയംഗം എം.…

3 hours ago

മുഖ്യമന്ത്രിക്കസേര പിടിക്കാൻ ബി.ജെ.പി സജ്ജമായി, സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ

കേരളത്തിന്റെ മുഖ്യമന്ത്രി കസേര പിടിക്കാൻ ബിജെപി സജ്ജമായി,സഖാക്കൾ ജയിലിൽ കയറാൻ ഒരുങ്ങിക്കോ മുന്നറിയിപ്പു നല്കി ശോഭാ സുരേന്ദ്രൻ. കേരളത്തിലെ മുഖ്യമന്ത്രികസേരയ്ക്കായി…

4 hours ago

ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ചു, കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ

ന്യൂഡൽഹി∙ ഖലിസ്ഥാൻ അനുകൂല പരിപാടിയിൽ പ്രസംഗിച്ച സംഭവത്തിൽ ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മിഷണറെ വിളിച്ചു വരുത്തി ഇന്ത്യ പ്രതിഷേധമറിയിച്ചു. ഏപ്രിൽ 28ന്…

4 hours ago

ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയം, ജയരാജൻ്റെ നാവിൻ തുമ്പിലുള്ളത് പലതും തകർക്കുന്ന ബോംബ്, വി.ഡി. സതീശൻ

തിരുവനന്തപുരം: ഇ.പി. ജയരാജനെ തൊടാൻ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ ഏജൻ്റായി ബി.ജെ.പിയുമായി സംസാരിച്ച ഇ.പി…

5 hours ago

എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു, ശോഭാ സുരേന്ദ്രൻ

ആലപ്പുഴ: തന്നേക്കാൾ ജൂനിയറായ എം.വി ഗോവിന്ദൻ പാർട്ടി സെക്രട്ടറിയായതിൽ ഇപി ജയരാജന് നീരസമുണ്ടായിരുന്നു ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. നന്ദകുമാറിനെ…

6 hours ago

അരികൊമ്പൻ ജീവനോടെയുണ്ടോ? ഉത്തരമില്ല,സിഗ്നലും ഇല്ല

ഒരു വർഷമായി അരിക്കൊമ്പനെ നാടുകടത്തിയിട്ട്. ജീവനോടെയുണ്ടോ, ഉത്തരമില്ലാത്ത സർക്കാരിനെതിരെ ഉപവാസസമരവുമായി വോയിസ് ഫോർ ആനിമൽസ് ന്ന സംഘടന. ഒരു കൂട്ടം…

6 hours ago