kerala

ഇത് താന്‍ടാ കേരളാ പൊലീസ്, എല്ലാ ആഗ്രഹങ്ങളും തകര്‍ന്നെന്ന് കരുതി പക്ഷെ; ദീപ

തിരുവനന്തപുരം: പി.എസ്.സി പരീക്ഷയ്ക്ക് പോകുമ്പോള്‍ തിരിച്ചറിയില്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ ഏങ്ങനെയിരിക്കും. അത്തരത്തില്‍ ഈ വീട്ടമ്മയ്ക്ക് തിരിച്ചറിയല്‍ കാര്‍ഡ് അടങ്ങിയ പഴ്സ് നഷ്ടപ്പെട്ടു. തുടര്‍ന്ന് സഹായത്തിനെത്തിയത് കേരളാ പൊലീസ്. തുടര്‍ന്ന് യുവതി പൊലീസിന് നന്ദി പറഞ്ഞു.

ആറാട്ടുപുഴ കള്ളിക്കാട് തകിടിയില്‍ വീട്ടില്‍ രാജേഷ് കുമാറിന്റെ ഭാര്യ ദീപയാണ് തന്നെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നന്ദി പറഞ്ഞെട്ടിയത്. കേരള പൊലീസ് ഔദ്യോഗിക പേജില് ഇക്കാര്യം പങ്ക് വച്ചിരിന്നു.

പി.എസ്.സി പരീക്ഷാകേന്ദ്രത്തിലേക്കുള്ള യാത്രയ്ക്കിടെ തിരിച്ചറിയല്‍ രേഖകളടങ്ങിയ ദീപയുടെ പഴ്സ് എവിടെയോ നഷ്ടപ്പെട്ടു. സ്‌കൂട്ടറില്‍ തോട്ടപ്പള്ളി വരെ എത്തി അവിടെ സ്‌കൂട്ടര്‍ വച്ച് ബസ്സിലാണ് ദീപ യാത്ര ചെയ്തത്. തിരിച്ചു പോകാതെ മറ്റ് വഴിയില്ലെന്ന് കണ്ട ദീപ ആലപ്പുഴ മെഡിക്കല്‍ കോളേജ് എയ്ഡ് പോസ്റ്റിലെ പൊലീസുകാരോട് പരാതി പറഞ്ഞിട്ട് പോകാമെന്ന് കരുതി. പരാതി കേട്ട ഉടനെ അവിടത്തെ വനിതാ സിവില്‍ പൊലീസ് ഓഫീസര്‍ ബിന്ദു പണിക്കര്‍ പരീക്ഷാ ഹാളിലെത്തി അധികൃതരോട് കാര്യങ്ങള്‍ ധരിപ്പിക്കുകയും മറ്റ് പൊലീസുകാരുടെ സഹായത്തോടെ തോട്ടപ്പള്ളിയിലെത്തി ഡ്രൈവിംഗ് ലൈസന്‍സ് എടുത്ത് കൊണ്ട് വന്നു കൊടുക്കുകയും ചെയ്തു.

ഒരുപാട് നാളത്തെ കഠിനാധ്വാനത്തിന് ശേഷമാണ് പരീക്ഷ എഴുതാന്‍ എത്തിയതെന്നായിരുന്നു പൊലീസിന് നന്ദി അറിയിച്ച ദീപ പറഞ്ഞത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ദീപ പറയുന്നു…

‘നമ്മള്‍ പൊലീസുകാരെ കുറിച്ച്‌ കരുതുന്ന പോലെയല്ല. ഒരു പ്രശ്‌നത്തില്‍ ചെന്ന് പെട്ടപ്പോഴാണ് മനസ്സിലായത്, അവരുടെ നന്മയെകുറിച്ച്‌. ഈ കാലത്ത് ഇങ്ങനെയുള്ള ആള്‍ക്കാര്‍ ഉണ്ടാകുമോന്നു പോലും അറിയത്തില്ല. , പുറമെ നിന്നുള്ള കാഴ്ചപ്പാടുകളില്‍ നിന്നും വ്യത്യസ്തമായി എനിക്കിന്ന് അവരെ ഒത്തിരി മനസ്സിലാക്കാന്‍ സാധിച്ചു. ‘

ഒരു സര്‍ക്കാര്‍ ജോലി എന്ന സ്വപ്നത്തിനായി ഏറെ നാളത്തെ കഠിനപ്രയത്‌നത്തിന് ശേഷം പരീക്ഷയ്ക്ക് തയ്യാറെടുത്ത് പരീക്ഷ സെന്ററില്‍ എത്തിയപ്പോഴാണ് തിരിച്ചറിയല്‍ രേഖകള്‍ അടങ്ങിയ തന്റെ പേഴ്സ് നഷ്ടപ്പെട്ട വിവരം ദീപ ഞെട്ടലോടെ മനസ്സിലാക്കിയത്. തിരിച്ചറിയല്‍ രേഖയില്ലാതെ പരീക്ഷ എഴുതാന്‍ കഴിയില്ല. മണി പന്ത്രണ്ടര കഴിഞ്ഞു. ഒന്നരയ്ക്കാണ് ഹാളില്‍ പ്രവേശിക്കേണ്ടത്. മടങ്ങിപ്പോകുക മാത്രമേ വഴിയുള്ളൂ.

നീര്‍ക്കുന്നം ഗവണ്മെന്റ് UP സ്‌കൂളില്‍ പരീക്ഷ എഴുതാന്‍ എത്തിയതായിരുന്നു ആറാട്ടുപുഴ കള്ളിക്കാട് തകിടിയില്‍ വീട്ടില്‍ രാജേഷ് കുമാറിന്റെ ഭാര്യ ദീപ. സ്‌കൂട്ടറില്‍ തൊട്ടപ്പള്ളിയില്‍ എത്തിയ ശേഷം അവിടെ സ്‌കൂട്ടര്‍ വച്ചിട്ട് വണ്ടാനം മെഡിക്കല്‍ കോളേജ് ബസില്‍ സ്‌കൂളിലേക്ക് എത്തുകയായിരുന്നു. യാത്രയ്ക്കിടയില്‍ ആധാര്‍ കാര്‍ഡ്, വോട്ടര്‍ ഐഡി കാര്‍ഡ്, പാന്‍ കാര്‍ഡ്, എ ടി എം കാര്‍ഡ് എന്നിവ അടങ്ങിയ പേഴ്സ് എവിടെയോ നഷ്ടപ്പെട്ടു. ആലപ്പുഴ മെഡിക്കല്‍ കോളേജ് എയിഡ് പോസ്റ്റിലെ പോലീസുകാരോട് പരാതി പറഞ്ഞിട്ട് പോകാമെന്നു കരുതി. അവര്‍ നല്‍കിയ ധൈര്യവും ആത്മവിശ്വാസവും സഹായവും എത്രമാത്രമാണെന്ന് ദീപയ്ക്ക് പറയാന്‍ വാക്കുകളില്ല.

എയിഡ് പോസ്റ്റിലെ വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ബിന്ദു പണിക്കര്‍ ഉടന്‍ തന്നെ പരീക്ഷാ സെന്ററില്‍ എത്തി പരീക്ഷാ ജീവനക്കാരോട് കാര്യങ്ങള്‍ ധരിപ്പിച്ചു. ഈ സമയം, സ്‌കൂട്ടറില്‍ സൂക്ഷിച്ചിരുന്ന ഡ്രൈവിംഗ് ലൈസന്‍സ് എടുക്കാന്‍ സിവില്‍ പോലീസ് ഓഫീസര്‍ എം. കെ വിനില്‍ ദീപയോടൊപ്പം ബൈക്കില്‍ തൊട്ടപ്പള്ളിയിലേക്ക് തിരിച്ചു. ഇടയ്ക്ക് അമ്ബലപ്പുഴ വച്ച്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മനോജ് തന്റ വാഹനം ഇവര്‍ക്കായി വിട്ടുകൊടുത്തു. ഡ്രൈവര്‍ വിനോദും വിനിലും ദീപയും ഡ്രൈവിംഗ് ലൈസന്‍സ് എടുത്ത് പരീക്ഷയ്ക്ക് മുന്‍പ് തന്നെ സ്‌കൂളില്‍ എത്തി. ദീപ പരീക്ഷാ ഹാളിലേക്ക് കയറി ശേഷമാണ് പോലീസുകാര്‍ മടങ്ങിയത്.

പോലീസുദ്യോഗസ്ഥരുടെ സമയോചിതവും യുക്തിപൂര്‍വ്വവുമായ ഇടപെടല്‍ മൂലം പരീക്ഷ എഴുതാന്‍ കഴിഞ്ഞ ആശ്വാസത്തിലാണ് ദീപ.

Karma News Network

Recent Posts

കരുവന്നൂർ തട്ടിപ്പ്, സിപിഎമ്മിന്റെ സ്ഥലമടക്കം 29 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

കൊച്ചി: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിലെ പണം സി.പി.എമ്മിന് ലഭിച്ചെന്ന് കണ്ടെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടേറേറ്റ് തൃശൂർ ജില്ലാ സെക്രട്ടറിയുടെ പേരിലെ ബാങ്ക്…

4 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

8 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

9 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

10 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

10 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

11 hours ago