കോട്ടയം : എംജിയിൽ ബിരുദ സർട്ടിഫിക്കറ്റുകൾ കാണാനില്ലെന്ന് പരാതി. സെക്ഷനിൽ വിശദമായ പരിശോധന നടത്താൻ വൈസ് ചാൻസലർ പരീക്ഷ കൺട്രോളർക്ക് നിർദ്ദേശം നൽകി. പേരെഴുതാത്ത ബിരുദ സർട്ടിഫിക്കറ്റ് ഫോർമറ്റുകളാണ് കാണാതായിരുന്നത്. എംജി സർവകലാശാല തന്നെയാണ് ഇക്കാര്യം പുറത്തുവിട്ടത്. ബിരുദ സർട്ടിഫിക്കറ്റ് ഫോർമറ്റുകൾ കണ്ടെത്താനാകാത്ത പക്ഷം പോലീസിൽ പരാതി നൽകാനാണ്
സർവകലാശാലയുടെ തീരുമാനം.
പേരെഴുതാത്ത 54 ബിരുദ സർട്ടിഫിക്കറ്റ് ഫോർമാറ്റുകളാണ് എംജി സർവകലാശാലയിൽ നിന്ന് കാണാതായത്. സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട സെക്ഷനിൽ തന്നെ മറ്റെവിടെയെങ്കിലും സ്ഥാനം മാറി പോയതാണോ എന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്.
ഇക്കാര്യം സ്ഥിരീകരിച്ച ശേഷമായിരിക്കും പോലീസിനെ വിവരമറിയിക്കുക. വളരെ അധികം ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടിയിരുന്ന സർട്ടിഫിക്കറ്റ് ഫോർമറ്റുകളാണ് കാണാതായിരുന്നത്. ഇത് കാണാതായ സംഭവത്തിൽ കടുത്ത സുരക്ഷാ വീഴ്ചയാണ് ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളത്.
കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…
അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…
ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…
ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…
മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന് ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…
മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…