കൊച്ചി. മലയാറ്റൂര്‍ മല കയറി ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എഎന്‍ രാധാകൃഷ്ണന്. ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പമാണ് അദ്ദേഹം മലകയറുവാന്‍ എത്തിയത്. അതേസമയം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച പ്രസാദം പദ്ധതിയുടെ ഗുണം തീര്‍ഥാടന കേന്ദ്രത്തിന് ലഭിക്കാത്തതിന്റെ കാരണം സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയാണെന്ന് അദ്ദേഹം പറഞ്ഞു.
മലയാറ്റൂരിലെ വികസനം ഉറപ്പ് വരുത്തുവാന്‍ വേണ്ടതെല്ലാം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മുമ്പ് മലയാറ്റൂര്‍ മല കയറുവാന്‍ അദ്ദേഹം എത്തിയെങ്കിലും കയറുവാന്‍ കഴിഞ്ഞിരുന്നില്ല. താന്‍ വളരെ സന്തോഷത്തോടെ ആത്മീ. അനുഭൂതി അനുഭവിച്ചുകൊണ്ട് മലയാറ്റൂര്‍ ദര്‍ശനം പുര്ത്തിയാക്കിയെന്ന് അദ്ദേഹം പറഞ്ഞു. തനിക്ക് മുമ്പ് വന്നപ്പോള്‍ പനിയുണ്ടായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
താന്‍ ആത്മീയ യാത്രയില്‍ രാജ്യത്തിന്റെ മതസൗഹാര്‍ദ്ദവും സ്നേഹവും നല്ല അന്തരീക്ഷവുമാണ് ആഗ്രഹിച്ചത്. തന്നെ മലയാറ്റൂര്‍ മുത്തപ്പന് വിളിച്ചതുകൊണ്ടാണ് തനിക്ക് ഇവിടേക്ക് എത്തുവാന്‍ സാധിച്ചതെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് പറയുവാനുള്ളത് മലയാറ്റൂരിന്റെ വികസനത്തെക്കുറിച്ചാണെന്നും ഇവിടെ രാവിലെ ഒരു മരണം സംഭവിച്ചു.
ആശുപത്രിയില്‍ എത്തിക്കുവാന്‍ ആംബുലന്‍സ് പോലും കയറാന്‍ കഴിയാത്ത സാഹചര്യമുണ്ട്. കേന്ദ്രസര്‍ക്കാര്‍ മലയാറ്റൂരിനെ പ്രസാദം പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു നടപടിയും സ്വീകിരിക്കുന്നില്ല. അവര്‍ കാണിക്കുന്ന അനാസ്തഥ കൊണ്ടാണ് വികസനം നടക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…
ഇസ്രായേൽ ഗാസ യുദ്ധത്തിൽ വ്യകതമായ മേധാവിത്വം കൈവരിച്ചിരിക്കുകയാണ് ഇസ്രായേൽ സൈന്യം. ഹമാസിന്റെ കൂട്ടക്കുരുതിയാണ് ഗാസയും മണ്ണിൽ ഇസ്രായേൽ സൈന്യം നടത്തിയത്.…
ന്യൂഡൽഹി : ടി20 ലോകകപ്പിൽ മുത്തമിട്ട ഇന്ത്യൻ ടീമിന് വൻ പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ. 125 കോടി രൂപ ടീമിന്…
27 വർഷത്തിന് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ഈ വരവിന് കേന്ദ്രമന്ത്രിയാണ് എത്തിയത് എന്ന…
ശ്രീനഗര്‍ : ജമ്മുവില്‍ അഞ്ചിടങ്ങളില്‍ തിരച്ചില്‍ നടത്തി ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ.). റിയാസി ജില്ലയിലെ റാന്‍സൂവില്‍വെച്ച് ജൂണ്‍ ഒന്‍പതിന്…
തിരുവനന്തപുരം: ഗവർണർക്കെതിരെ സ്വന്തം കേസ് നടത്താൻ വി.സിമാർ യൂണിവേഴ്സിറ്റി ഫണ്ടിൽനിന്ന് ചെലവിട്ടത് 1.13 കോടി രൂപ. നിയമനം അസാധുവാക്കിയ ഗവർണറുടെ…