entertainment

ചീട്ടു കളിച്ച്‌ തുടങ്ങിയതാണ് ഞങ്ങളുടെ പ്രണയം; ധന്യ മേരി വര്‍ഗീസ്

ബിഗ് ബോസിലെ ഒരു കരുത്തയായ മത്സരാര്‍ഥിയാണ് സീരിയല്‍- സിനിമാ താരം ധന്യ മേരി വര്‍ഗീസ്. കഴിഞ്ഞ ദിവസം ധന്യ തന്റെ പ്രണയ കഥ പ്രേക്ഷകരോട് വെളിപ്പെടുത്തി. ഭര്‍ത്താവ് ജോണിനെ താന്‍ എങ്ങനെയാണ് പരിചയപ്പെട്ടതെന്നും പ്രണയത്തിലേക്ക് എത്തിയതെന്നും ധന്യ പറഞ്ഞു. രണ്ടായിരത്തി പത്തില്‍ ഏഷ്യാനെറ്റിന്റെ കോമഡി സ്റ്റാഴ്‍സില്‍ നൂറാമത്തെ എപ്പിസോഡില്‍ ഞാനടക്കമുള്ള കുറച്ച്‌ ആര്‍ടിസ്റ്റുകളെ വിളിച്ചിരുന്നു. എന്റെ ഭര്‍ത്താവിനെ അന്ന് ഞാന്‍ പരിചയപ്പെട്ടു. പുള്ളി നോട്ട് ചെയ്യുന്നുണ്ടായിരുന്നു എന്നെ. 45 ഡേയ്‍സുള്ള ഒരു യുഎസ് ട്രിപ്പിനും തുടര്‍ന്ന് ഞങ്ങളെ വിളിച്ചിരുന്നു. കുറെ ആര്‍ട്ടിസ്റ്റുകളുണ്ട്.

ഡാന്‍സ് പഠിപ്പിക്കാന്‍ വരുന്നത് ഇന്ന ആളാണ് എന്ന് പറഞ്ഞു. അദ്ദേഹത്തെ എനിക്ക് പരിചയമുണ്ട്, കുഴപ്പമില്ലാത്ത ആളാണ് എന്ന് അറിയാം. ഏത് ഡാന്‍സ് ചെയ്യണം എന്നൊക്കെ ഞങ്ങള്‍ ഫോണിലൂടെ ചര്‍ച്ച ചെയ്‍തു. യുഎസ് ട്രിപ്പ് പോകുന്നതിന് എപ്പോഴാണ് ഞാന്‍ ഒരു സ്വപ്‍നം കണ്ടു, ഞാന്‍ ഇയാളെ പ്രണയിക്കുന്നതായിരുന്നു. ഞാന്‍ പ്രണയിച്ചതിന് ശേഷം കരയുന്നതായിട്ടാണ് കാണുന്നത്. യുഎസില്‍ പോയതിന് ശേഷം ഇയാളുമായി ഞാന്‍ ഒരു കണക്ഷനും ഉണ്ടാകില്ല എന്ന് ഞാന്‍ തീരുമാനിച്ചു. അങ്ങനെയിരിക്കെയാണ് യുഎസില്‍ വലിയ ഒരു ചുഴലിക്കാറ്റുമൊക്കെ ഉണ്ടാകുന്നത്.

ട്രിപ്പ് മുടങ്ങി. ചീട്ട് കളിക്കുക ആയിരുന്നു ഞങ്ങളുടെ ആകെ എന്റര്‍ടെയ്‍ന്‍മെന്റ്. അങ്ങനെ മിക്കവാറും ഞാനും പുള്ളിയുമായിരിക്കും ടീം. ചീട്ടു കളിച്ച്‌ തുടങ്ങിയതാണ് ഞങ്ങളുടെ പ്രണയം- ധന്യ പറഞ്ഞു. ധന്യ മേരി വര്‍ഗീസും ജോണും 2011ലാണ് വിവാഹിതരാകുന്നത്. കൈരളി ചാനലിലെ താരോത്സവം എന്ന പ്രോഗ്രാമിലെ വിജയിയാണ് ജോണ്‍. ജൊഹാന്‍ എന്ന ഒരു മകനും ധന്യ മേരി വര്‍ഗീസ്- ജോണ്‍ ദമ്ബതിമാര്‍ക്കുണ്ട്. ധന്യയും ജോണും ടെലിവിഷന്‍ രംഗത്ത് ഇന്ന് സജീവമാണ്.

Karma News Network

Recent Posts

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

8 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

9 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

10 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

10 hours ago

വയനാട്ടിൽ കുഴിബോംബ് ,സ്ഫോടക വസ്തു കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ

വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…

10 hours ago

കൊടിക്കുന്നിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ഇൻഡിയ സഖ്യത്തിൽ അതൃപ്തി, ഏകപക്ഷീയ തീരുമെന്ന് തൃണമൂൽ

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…

11 hours ago