topnews

എറണാകുളത്ത് സ്വകാര്യ ആശുപത്രി മരണം വിധിച്ച വൃദ്ധന് ആംബുലന്‍സില്‍ പുനര്‍ജന്മം

ആലുവ: മരിച്ചുവെന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ വിധിയെഴുതിയ വൃദ്ധന് ആംബുലന്‍സില്‍ പുനര്‍ജന്മം. ആലുവ കൊടികുത്തുമല ആയത്ത് മൂസ എന്ന 72കാരനാണ് ജീവിതത്തിലേക്ക് മടങ്ങി എത്തിയത്. മസ്തിഷ്‌ക മരണം സംഭവിച്ചു എന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സില്‍ വീട്ടിലേക്ക് മടങ്ങിയ നിര്‍ദ്ധനനവായ മൂസയാണ് ജീവിതത്തിലേക്ക് തിരികെ എത്തിയത്.

വീട്ടിലേക്കുള്ള വഴി കണ്ണ് തുറക്കുകയും സ്വയം ശ്വസിക്കുകയും ചെയ്തതോടെ മൂസയെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഏതാനും ദിവസത്തെ ചികിത്സയിലൂടെ അദ്ദേഹം ആരോഗ്യം വീണ്ടെടുത്തു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ഒരു വര്‍ഷം മുമ്പ് മൂസയെ ബൈപ്പാസ് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു. ഈ മാസം എട്ടാം തീയിതി ശ്വാസ തടസവും തലകറക്കവും അനുഭവപ്പെട്ടതോടെ ആലു നജാത്ത് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ ഹൃദയാഘാത സാധ്യത സംശയിച്ച് എറണാകുളത്ത് നേരത്തെ ചികിത്സ തേടിയിരുന്ന ആശുപത്രിയിലേക്ക് അയച്ചു. അവിടെ എത്തിച്ച ഉടന്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നും വെന്റിലേറ്റര്‍ നീക്കിയാല്‍ ഒരു മണിക്കൂറിനകം മരണം സംഭവിക്കുമെന്നും ഡോക്ടര്‍മാര്‍ രാത്രിയില്‍ അറിയിച്ചു.

അടുത്ത ദിവസം വൈകുന്നേരം നാല് മണിയോടെ മൂസയുമായി ബന്ധുക്കള്‍ ആംബുലന്‍സില്‍ വീട്ടിലേക്ക് തിരിച്ചു. പാലാരിവട്ടം എത്തിയപ്പോള്‍ മൂസ കണ്ണു തുറന്നു. സ്വയം ശ്വസിക്കാനും തുടങ്ങി. ഇതോടെ ആംബുലന്‍സ് ആലുവ നജാത്ത് ആശുപത്രിയിലേക്ക് തിരിച്ചു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മസ്തിഷ്‌ക മരണം സംഭവിച്ചിട്ടില്ലെന്ന് വ്യക്തമായ്. 16ന് ആശുപത്രി വിട്ട് വീട്ടിലെത്തി. ഇപ്പോള്‍ തനിയെ പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ മൂസയ്ക്ക് ആകുന്നുണ്ട്. എറണാകുളത്തെ ആശുപത്രിയില്‍ 50,000 രൂപ ചികിത്സയ്ക്ക് ചെലവായി. ആശുപത്രിക്കെതിരെ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Karma News Network

Recent Posts

ഫോൺ ചാർജിം​ഗിന് ഇടുന്നതിനിടെ ഷോക്കേറ്റു, വിദ്യാർത്ഥിക്ക് ദാരുണ മരണം

വിദ്യാർത്ഥി സ്മാർട്ട് ഫോൺ ചാർജിം​ഗിന് ഇടുന്നതിനിടെ വൈദ്യുത ഷോക്കേറ്റ് മരിച്ചു. ബെം​ഗളൂരുവിലെ മഞ്ജുനാഥ് ന​ഗറിലാണ് സംഭവം. ബിദാറിൽ നിന്നുള്ള ശ്രീനിവാസാണ്(24)…

29 mins ago

ആലപ്പുഴയിൽ പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു

ആലപ്പുഴ: പോലീസ് ഉദ്യോഗസ്ഥൻ സ്റ്റേഷനിൽ ജീവനൊടുക്കാൻ ശ്രമിച്ചു. വെൺമണി പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ രാജീവാണ് ജീവനൊടുക്കാൻ…

1 hour ago

കേരള ക്രിക്കറ്റ് അക്കാദമിയിലെ പരീശീലകനെതിരായ പീഡന പരാതി, മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അക്കാദമിയിലെ പരീശീലകനെതിരായ ലൈംഗിക പീഡന ആരോപണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പരിശീലകന്‍ മനു…

1 hour ago

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം, ഓട്ടോഡ്രൈവര്‍ മരിച്ചു

കോട്ടയം: കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മരിച്ചു. കോട്ടയം ജില്ലയിലെ കാണക്കാരിയിലാണ് സംഭവം. ഏലപ്പാറ സ്വദേശി ജയദാസ് ആണ്…

1 hour ago

KSEB ഓഫീസിലെ ആക്രമണം, വൈദ്യുതി കണക്ഷന്‍ വിച്ഛേദിച്ചതില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട്: കെഎസ്ഇബി ഓഫീസിൽ അക്രമം നടത്തിയെന്ന പേരിൽ യുവാവിന്റെ വീട്ടിലെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ച കെ എസ് ഇ ബി…

2 hours ago

അമരാവതി സെൻട്രൽ ജയിലിൽ ബോംബ് സ്ഫോടനം, പരിശോധന നടത്തി ബോംബ് സ്ക്വാഡ്

മുംബൈ: അമരാവതി സെൻട്രൽ ജയിലിൽ ബോംബ് സ്ഫോടനം ഉണ്ടായി. ഇന്നലെ രാത്രിയാണ് സ്ഫോടനം ഉണ്ടായത്. ആർക്കും പരിക്കില്ല. സ്ഫോടനത്തിനു പിന്നാലെ…

2 hours ago